Image

റാസല്‍ഖൈമയില്‍ അപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു

Published on 29 October, 2011
റാസല്‍ഖൈമയില്‍ അപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു
റാസല്‍ഖൈമ (യുഎഇ): ജസീറയില്‍ റാസല്‍ഖൈമ സിറാമിക്‌സിനു പിന്നില്‍ പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെ (ഇന്ത്യന്‍ സമയം 11 മണി) ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡോ. റോമിന്‍ തോമസ്‌ (30), വളാഞ്ചേരി ആതവനാട്‌ സ്വദേശി ഹംസയുടെ മകന്‍ ഗഫൂര്‍ (40), കണ്ണൂര്‍ സ്വദേശി ഗിരീഷ്‌ എന്നിവരാണു മരിച്ചത്‌.

നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരായ ഗഫൂറിനെയും ഗിരീഷിനെയും ഇടിച്ചു തെറിപ്പിച്ചശേഷം കിടങ്ങിലേക്കു വീഴുകയായിരുന്നു. റോമിന്‍ കാറിലായിരുന്നു. വാഹനം ഓടിച്ചിരുന്നയാളെ കാണാനില്ലെന്നാണു വിവരം.

പാലാ സ്വദേശി പ്രിജിമോന്‍ ജോസഫ്‌ അടക്കം രണ്ടു പേര്‍ക്കു പരുക്കുണ്ട്‌. പ്രിജിമോന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണു ഡോ. റോമിന്‍. കുവൈത്തില്‍ ജോലി ലഭിച്ച റോമിന്‍ അടുത്ത ദിവസം പോകാനിരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക