ഷാര്‍ജ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ അധ്യാപന സെമിനാറില്‍ മലയാളിക്ക്
അംഗീകാരം. ഷാര്‍ജയില്‍ കരാട്ടെ പരിശീലകനായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഹംസ
സെന്‍സായിയാണ് അംഗീകാരത്തിനര്ഹനായത്.
സെമിനാറിലേയ്ക്ക് യുഎഇയില്‍
നിന്നു ക്ഷണിക്കപ്പെട്ട രണ്ടു പേരില്‍ ഒരാളും ഏക ഇന്ത്യക്കാരനുമാണ് ഹംസ. ഇതോടെ
രാജ്യാന്തരഎക്സാമിനര് എന്ന പദവി കൂടി കൈവരിച്ചിരിക്കുകയാണ് ഈ 41കാരന്. 36
രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ ശ്രദ്ധേയമായ
സാന്നിധ്യം അറിയിച്ചതു കൊണ്ടാണ് അംഗീകാരം ഹംസയെ തേടിയെത്തിയത്. ചടങ്ങില്‍
അസോസിയേഷന് സെക്രട്ടറി മിക്കി സ-കി അംഗീകാരപത്രവും മോറി സെന്‍സീ രാജ്യാന്തര
എക്സാമിനര്‍ പദവി പത്രവും സമ്മാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല