Image

പപ്പീലിയോ ബുദ്ധ ബര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക്

Published on 21 December, 2013
പപ്പീലിയോ ബുദ്ധ ബര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക്

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത 'പപ്പീലിയോ ബുദ്ധ ബര്‍ലിന്‍ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലത്തിനുശേഷമാണ് ഒരു മലയാള ചിത്രം ബര്‍ലിന്‍ മേളയിലെത്തുന്നത്. ഫെബ്രുവരി 6 മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ പനോരമ വിഭാഗത്തിലാണു ചിത്രം പ്രദര്‍ശിപ്പിക്കുക. 

കേരളത്തിലെ ഭൂരഹിതരായ ദളിത്, ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടന്‍ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശ്രീകുമാര്‍, സരിത എന്നിവരാണ് മറ്റ് താരങ്ങള്‍. 

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരവും , മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശവും , മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ചിത്രം നേടിയിരുന്നു. സിലിക്കണ്‍ മീഡിയയുടെയും കായല്‍ ഫിലിംസിന്റെയും ബാനറില്‍ നടന്‍മാര്‍കൂടിയായ തമ്പി ആന്റണിയും പ്രകാശ് ബാരെയും ചേര്‍ന്നു നിര്‍മിച്ച ചിത്രമാണ് 'പപ്പീലിയോ ബുദ്ധ.

പപ്പീലിയോ ബുദ്ധ ബര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക