Image

Many Comments

Published on 21 December, 2013
Many Comments
comments


Join WhatsApp News
വിദ്യാധരൻ 2013-12-22 20:18:40
ആധുനികതയുടെയും പൊങ്ങച്ച സാഹിത്യത്തിന്റെയും കടന്നു കയറ്റത്തിൽ കാവ്യകലാലോകം വികലമാക്കപെടുമ്പോളും ചിലർ തങ്ങളുടെ പൂർവികർ തെളിചിട്ടുപോയ പാഥയിലൂടെ സഞ്ചരിക്കുകയും, കവ്യ കലാലോകത്തിന്റെ അടിത്തറ ഇളകാതെ കാത്തു സൂക്ഷിക്കുകയും ചെയ്യും. അങ്ങനെ ഒരാളായിട്ടാണ് ഈ കവയിത്രിയെ ഞാൻ കാണുന്നത്. ഒന്നാം വരിയിൽ പന്ത്രണ്ടും രണ്ടാം വരിയിൽ പത്തും അക്ഷരം ഉള്ള മഞ്ജരി വൃത്തമാണ് കവയിത്രി ഈ കവിത രചിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 538 വർഷങ്ങൾക്കു മുൻപ് കൃഷ്ണഗാഥ രചിച്ചപ്പോൾ ചെറുശ്ശേരി ഉപയോഗിച്ച വൃത്തം തന്നെ. 

ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു (12)
ചന്ദ്രിക മെയ്യിൽ പരക്കയാലെ " (10)

"കര്‍മ്മരംഗത്തിലും മുന്നിട്ടുനിന്നവള്‍
ധര്‍മ്മനിരതയായെന്നുമെന്നും !" 

ദ്വിദീയാക്ഷര പ്രാസത്താലും ഒന്നാമത്തെ വരിയിലേയും രണ്ടാമത്തെ വരിയിലേയും ലഘുവാക്കിയും കവിയത്രി കാവ്യ രചനയുടെ അച്ചടക്കം പാലിക്കുകയും ആശയത്തിന്റെ ഉൽകൃഷ്ടാവസ്ഥക്ക് ക്ഷതം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. കർമ്മത്തിലും ധർമ്മത്തെ പരിപാലിക്കുന്ന സ്ത്രീസാഹിത്യരത്നങ്ങൾക്ക്  പെണ്‍എഴുത്തെന്ന ലേബലുകൾ ഒട്ടും ഭൂഷണം അല്ല. അത് വച്ച് നീട്ടുന്നവരെ ഓടിക്കകുയും വേണം. ഇത്തരം കാവ്യ രചനകളെയാണ് സച്ചിദാനന്ദനും ചുള്ളികാടും എല്ലാം കൂടി ആധുനിക കോടാലിക്ക് വെട്ടിയിട്ടതും അവസാനം ഒച്ച വച്ചും കൈകൂലി കടുത്തും മലയാളത്തിനു ക്ലാസിക്ക് പദവി നേടിയെടുത്തു വീരവാദം മുഴക്കി നടക്കുന്നതും. അതിന്റെ പിൻഗാമികളായി ചിലർ ബലം പ്രയോഗിച്ചു ആർക്കും മനസിലാകാത്ത നാട്ടിൽ പോയി അവാർഡുകൾ വാങ്ങി അവരുടെ സിനിമകളെ ക്ലാസിക്കൽ ഇരിപ്പടത്തിൽ ഇരുത്താൻ ശ്രമിക്കുന്നതും. ശിവ! ശിവ! കലി കാലം എന്നല്ലാതെ എന്ത് പറയാൻ 


George Bathery 2013-12-23 04:32:07
Again vidyadharan tries to mock eminent poets like Chullikkad and Sachidandan. what a shame and pity. So; vidyadharan do you think that poems should serve with the old aged prasam and vruththam; when eating, hunting and sex alone were the main hobbies of Kings and the so called asthhanakavis, when they do not have to face any real struggles of life, when there are slaves or low castes to serve them for each and every chores! The thunder lights of modern poems , literature, cinema could not be achieved if they simply dwell around the time consuming rules of prasam and vrutham. Any sentences can be written in vruththam, but it cannot convey the poetic heights. Vruththam limits the scope of poem. that is why modern poems overcame this farce.
vaayanakkaaran 2013-12-23 07:38:39
പദ്യത്തിൽ പ്രാസവും വൃത്തവുമൊപ്പിച്ചാൽ
വിദ്യാധരാ, കവിതയാവില്ല!
വിദ്യാധരൻ 2013-12-23 20:10:58
വായനക്കാരനു 
പദ്യത്തിൽ വൃത്തവും പ്രാസവും ഒപ്പിച്ചാൽ 
ഇല്ല കവിതയതാകുകില്ല.
ഹൈക്കുവിൻ നിയമത്തെ ചൊല്ലി നീ കാട്ടിയ 
ശുഷ്ക്കാന്തി ഇങ്ങു മറന്നിടല്ലേ  
സൃഷ്ട്ടി രഹസ്യങ്ങൾ  ആരാഞ്ഞു നോക്കുകിൽ 
കാണുന്നതിലും  ഒരു നിയമം 
സൂര്യനും ചന്ദ്രനും താരഗണങ്ങളും 
ചൂഴുന്നു നിയമത്തെ മാനിക്കുന്നു 
ആശയ പുഷ്ക്കലമായൊരു കവിതക്ക് 
വൃത്താലങ്കാരങ്ങൾ ഭൂഷണംതാൻ 
"കര്മ്മരംഗത്തിലും മുന്നിട്ടുനിന്നവള്
ധര്മ്മനിരതയായെന്നുമെന്നും !"
കർമ്മ രംഗങ്ങളിൽ കാണുവാനില്ലിന്നു 
ധർമ്മമെന്നുള്ളോരു സദ് ഗുണത്തെ
ഊന്നി പറയുന്നു കവിയിത്രി കവിതയിൽ 
ധർമ്മത്തിൻ മൂല്യത്തെയാവരിയിൽ.
സാഹിത്യ ലോകത്തെ കാരുന്ന രോഗമായി
നിയമഭംഗം പരിണമിച്ചു
മൂല്യച്യുതിയാൽ നാറുന്ന കവിതകൾ 
അത്യന്താധുനികോം ആധുനികോം 
സച്ചിദാനന്ദ കവിതകൾ വായിച്ചാൽ 
രോമം  ചിലർക്കൊക്കെ പോങ്ങിടുന്നു  
സച്ചിദാനന്ദ കവിതയെന്നാലെന്നെ
കൊണ്ട് പോയിടുന്നു "ചുള്ളിക്കാട്ടിൽ" 
ഇങ്ങനെ ചൊല്ലുവാൻ ഒട്ടേറെ ഉണ്ടെന്നാൽ 
ഫലമില്ലേൽ ചൊല്ലിയിട്ടെന്ത്‌ കാര്യം

 

 
Mahakapi Wayanadan 2013-12-24 08:08:11
"സൃഷ്ടി രഹസ്യങ്ങൾ  ആരാഞ്ഞു നോക്കുകി
കാണുന്നതിലും  ഒരു നിയമം
സൂര്യനും ചന്ദ്രനും താരഗണങ്ങളും
ചൂഴുന്നു നിയമത്തെ മാനിക്കുന്നു
ആശയ പുഷ്ക്കലമായൊരു കവിതക്ക്
വൃത്താലങ്കാരങ്ങൾ ഭൂഷണംതാൻ"
(മഹാകപി വയനാടൻ)

വിദ്യാധരൻ 2013-12-24 21:26:15
ജോർജു ബത്തേരിയുടെ ശ്രേഷ്ഠ കവികളെക്കുറിച്ച് രണ്ടു വാക്ക് പറയാതിരുന്നാൽ അത് അദ്ദേഹത്തിനു പ്രയാസം ഉണ്ടാക്കും. അറുപതുകളിൽ ഭാഷയ്ക്ക്‌ ആധുനികമായ ദിശാബോധം നൽകിയ കവിയാണ്‌ സച്ചിദാനന്ദൻ എന്നാണു അദ്ദേഹത്തെ കുറിച്ച് രേഖപെടുത്തിയിരിക്കുന്നത്. പീഡനാവസ്ഥയും അതിൽ നിന്ന് പിറവിയെടുത്ത വിമോചനമെന്ന സ്വപ്നത്തേയും ചരിത്രവത്കരിക്കേണ്ടത് ആ കാലഘട്ടത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ സച്ചിദാനന്ദൻ സ്വന്തമായി ആർക്കും മനസിലാകാത്ത ബിംബങ്ങൾ ഉണ്ടാക്കുകയും കവിതകൾ രചിക്കുകയും അങ്ങനെ ആധുനിക കവിതകൾ ജനിക്കുകയും ചെയ്യുത്. അദ്ദേഹം അടിയന്തരാവസ്ഥയിൽ എഴുതിയ ഒരു കവിത ഇവിടെ എഴുതുന്നു. അർഥം സച്ചിദാനന്ദൻ ശ്രേഷ്ടൻ എന്ന് പറഞ്ഞ ബത്തേരി പറഞ്ഞു തരും 

"കടലിന്റെ വക്കത്തെ പേക്കോലങ്ങൾ 
പല പല കോലങ്ങൾ കത്തിക്കുന്നു 
പറങ്കി കോലവും കത്തിക്കുന്നു 
പരന്ത്രീസ് കോലവും കത്തിക്കുന്നു 
ലന്ത കോലവും കത്തിക്കുന്നു 
ബിലാത്തി കോലവും കത്തിക്കുന്നു 
എല്ലാ കോലവും കത്തിക്കഴിഞ്ഞിട്ടു 
ട്ടെല്ലിൻ കോലമായി മാറിയ പിള്ളാർ 
അവനവാങ്കോലവും കത്തിക്കുന്നു 
കടലത് കണ്ടു കലങ്ങീടുന്നു 
പല പല കോലങ്ങൾ കത്തിക്കുന്നു"

പീഡനാവസ്ഥയും അതിൽ നിന്ന് പിറവിയെടുത്ത വിമോചനമെന്ന സ്വപ്നത്തേയും ചരിത്രവത്കരിക്കേണ്ടത് ആ കാലഘട്ടത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ സച്ചിദാനന്ദന്റെ കവിതയാണ് മേൽപ്പറഞ്ഞത്‌ .  എങ്ങനെ കടലോരങ്ങളിൽ മീൻ പിടിച്ചു ജീവിക്കുന്ന മനുഷ്യർ ഇത്തരം കവിതകൾ വായിച്ചു ആവേശം കൊണ്ട് മോചനത്തിൽ നിന്ന് രക്ഷപെടുമെന്ന്  ചിന്തിക്കുന്ന വായനക്കാർ തന്നെ പറയുക.  അത് പോകട്ടെ എത്രപേർ ഈ കവിത കേട്ടിട്ടുണ്ടന്നു പറയുക? ആരും കാണില്ല .  പക്ഷേ ഇതുപോലെ ഒരു വിമോചനത്തിനു വേണ്ടി കവിത എഴുതി ജനങ്ങളെ ആവേശം കൊള്ളിച്ച മറ്റൊരു കവിയുടെ കവിത ഇവിടെ എഴുതാം.

"തൻപ്രാണനാഥന്റെ ചോര തെറിക്കുന്ന 
നെഞ്ചിലമർന്നൊന്നു ചുംബിച്ചു നീർന്നവൾ

രക്തം പുരണ്ട കൊടിയുമായി മുന്നാഞ്ഞു 
പുത്തൻ ഉയിരിൻ കൊടുങ്കാറ്റു മാതിരി"

ഇത് ആരെഴുതിയെതെന്നു കണ്ടുപിടിക്കാൻ വായനക്കാർക്കായി വിടുന്നു.  രണ്ടു കവികളുടെയും ലകഷ്യം ഒന്നായിരുന്നു പീഡിതരുടെ വിമോചനം. സച്ചിതാന്ദൻ ആധുനിക കവിതയിലൂടെ എന്ത് പറയുന്നു എന്നത് മനസിലാകാതെ ജനം പീഡിപ്പിക്കപ്പെട്ടുകൊണ്ടെയിരുന്നപ്പോൾ,  പീടിപ്പിക്കപെട്ടവരുടെ വേദനയും ഹൃദയതുടിപ്പുകളും വൃത്തവും താളവും ഉൾക്കൊണ്ടു എഴുതിയപ്പോൾ അത് പുത്തൻ ഉയിരിൻ കൊടുങ്കാറ്റായി മാറുകയും ജനം വിമോചിതരാവുകയും ചെയുതു . സച്ചിദാനന്ദനു സാഹിത്യ ആക്കാദമി അവാർഡു കിട്ടുകയും അദ്ദേഹത്തിന്റെ കവിത ക്ലാസിക്ക് കവിതയായി അലമാരകളിൽ പൊടി പിടിച്ചിരിക്കുന്നു. പക്ഷേ രാണ്ടാമത്തെ കവിത അദിചമർത്തപെട്ടവന്റെ ചുണ്ടില്ലേ ആവേശം തുടിക്കുന്ന ഗാനവും ആയി മാറി.  ചുള്ളിക്കാടിനെക്കുരിച്ചു കൂടുതൽ ഒന്നും പറയുന്നില്ല. എറണാകുളം മഹാരാജാസ് കോളേജിന്റെ മുന്നിലുള്ള റോഡിലൂടെ കഞ്ചാവടിച്ചു നടന്നപ്പോൾ എഴുതിയ കവിത ഗുരുവായ സച്ചിദാനന്ദന്റെ അനുഗ്രഹത്തോടെ പ്രസിദ്ധികരിക്കപെട്ടു 

തെരുവ് വിളക്കുകൾ അണഞ്ഞു പോയി 
സ്വന്തം ഹൃദയത്തിൽ ഒരു വാടക കൊലയാളിയുടെ 
കനത്ത കാലൊച്ച കേട്ടുകൊണ്ട് 
ഞാൻ തിരിച്ചു നടന്നു 
കടത്തിണ്ണയിൽ 
തമിഴൻ പിച്ചക്കാരൻ 
ഉറക്കത്തിൽ പുലമ്പി 
"വിടുതലൈ വിടുതലൈ'"
ശവക്കുഴിയിൽ നിന്ന് 
നീ അസ്വസ്ഥനായി 
വിളിച്ചു ചോദിക്കുന്നു 
"എന്താണത് ?"
അല്ല സുഹൃത്തെ, അന്തിമകാഹളമല്ല 
ഗ്രീക്കുകാരുടെ കൂറ്റൻ ഉല്ലാസ കപ്പൽ 
കൊച്ചി തുറമുഖത്ത് മുക്ക്ര ഇടുന്നതാണ്"

ഇതൊന്നും ബെത്തെരിയെ തോൽപ്പിക്കാൻ എഴുതിയതല്ല.  ഇ-മലയാളി വായനക്കാരുടെ അറിവിലേക്ക് മാത്രം. അമേരിക്കയിലെ പല എഴുത്തുകാരെയും തൊൽപ്പിക്കാനവില്ല കാരണം അവർ അഹന്തയുടെയും അന്ജതയുടെയും അക്ഷര പൂട്ടുകൊണ്ട് ഹൃദയം ബന്തിച്ചു വിദ്യാധരനെപോലെയുള്ളവരെ വാതിലിന്റെ വിടവിലൂടെ തെറി പറഞ്ഞുകൊണ്ടിരിക്കുകയാണ് 

Mathew Varghese, Canada 2013-12-25 10:03:27
"അമേരിക്കയിലെ പല എഴുത്തുകാരെയും തൊൽപ്പിക്കാനവില്ല കാരണം അവർ അഹന്തയുടെയും അന്ജതയുടെയും അക്ഷര പൂട്ടുകൊണ്ട് ഹൃദയം ബന്തിച്ചു വിദ്യാധരനെപോലെയുള്ളവരെ വാതിലിന്റെ വിടവിലൂടെ തെറി പറഞ്ഞുകൊണ്ടിരിക്കുകയാണ് "  ഈ സത്യത്തെ ഇതിൽ കൂടുതൽ വ്യക്തമായി എഴുതാൻ കഴിയില്ല. ജോർജ് ബത്തെരിക്ക് വളരെ ഉചിതമായ മറുപടി 
George Bathery 2013-12-25 18:37:47
Aim of literature is not that of slogans, procession rhymes. Its aim is not motivating the public to revolt against anything, its aim is catharsis or purgation of the minds and spirits, literature is not document writing, literary works have its own specific style, method of expressing in a symbolic way, Ideas said in a direct way has limitation in its scope. But forget about the theories and well accepted teachings of Literature Gurs, so now onwards US Malayalees learn from Vidyadharan and his allies the new theories; abandoning the well established teachings of all Literature teachers of Schools, Colleges, Universities , well known writers, and classics. Now onwards get the permission from vidyadharan and his allies.... what a pity.... USA Malayalam..... Cry my land....My proud Malayalam... Sachidandan... Chullikkad... Katamammanitta...kakanadan, OV vijayan, Mukundan, Oh my fellow emalayalee readers... please try to read Bhashaposhini, Mathrubhumi, Malayalamvarikha.com etc... then make a decision... please... George Bathery
andrews 2013-12-25 20:08:28
barking dogs will keep on barking even after all the neighborhood dogs embrace slumber. but finally will give up exhausted after barking back at his own echo. so leave the barking dogs alone. finally they will give up and shut up when the sun of reality dawns.
വിദ്യാധരൻ 2013-12-25 20:46:05
നിങ്ങൾ ഇവിടെ പേരു പറഞ്ഞിരിക്കുന്ന എഴുത്തുകാരും അവരുടെ കൃതികളും ശക്തമായ വിമർശനങ്ങളുടെ ചൂടിൽ സ്ഫുടം ചെയ്യപെട്ടവയാണ്.   അതിൽ സച്ചിതാനതന്റെ കൃതികൾ നിങ്ങളുടെ ചിന്താഗതികളുമായി ഒത്തിണങ്ങി പോകുന്നതായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചടത്തോളം ഞാൻ അതിനെ തിരസ്കരിക്കുന്നു.  നിങ്ങളെ ഇപ്പോൾ ഭരിക്കുന്നത്‌ വികാര വിചാരങ്ങളാണ്. ആരോടോക്കൊയോ ഉള്ള അമർഷത്തിന്റെ ഫലമായി കാര്യങ്ങളെ തിരിച്ചറിയാനുള്ള വിവേകം നഷട്ടപ്പെട്ടിരിക്കുന്നു.  അതിന്റെ അനന്തര ഫലമാണ്, വിദ്യാധരന്റെയും, അയാളുടെ അഭിപ്രായങ്ങളെയും പിൻതാങ്ങുന്നവരുടെയും അനുവാദത്തോടുകൂടി രചന നടത്തു എന്ന് അലറി വിളിക്കുന്നത്‌.   നിങ്ങളുടെ പല ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട് അതിൽ ചിലതെല്ലാം നിലവാരം പുലർത്തുന്നതാണ് . എന്ന് വച്ച് എല്ലായിപ്പോഴും നിങ്ങളുടെ നിഗമനങ്ങൾ ശരിയായി കൊല്ലണം എന്നില്ല.  അമേരിക്കൻ മലയാള സാഹിത്യത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നം, ഇത്തവണത്തെ ലാന സമ്മേളനത്തിൽ ശ്രീധരൻ പെരുംപടവൻ പറഞ്ഞത് പോലെ അനുഭവങ്ങളില്ലാതെ ശ്രിഷ്ട്ടികൾ നടത്തി അത് വായനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഞാൻ ഒരു വായനക്കാരനാണ്‌ വിമർശകൻ അല്ല. നിങ്ങൾ തലകുത്തി മറിഞ്ഞു നിന്ന് പറഞ്ഞാലും ഞാൻ എന്റെ അഭിപ്രായം പറഞ്ഞിരിക്കും. അതും സ്വന്തം കാലിൽ നിന്ന്. അതിനോട് നിങ്ങൾ യോചിക്കണം എന്നില്ല.  അടിച്ചമർത്തപെട്ടവർ ലോകം ഉണ്ടായപ്പോൾ തുടങ്ങി ഉണ്ട്.  ആ അടിച്ചമർത്തലുകളിൽ നിന്ന് അവരെ മോചിപ്പിക്കാൻ സാഹിത്യകാരന്മാർ ശ്രമവും നടത്തിയിട്ടുണ്ട്. എന്ന് പച്ച മനുഷ്യന്റെ കഥകൾ യഥാർത്ത്യ വുമായി പോരുത്തപെടുന്നുവോ അന്ന് അത് ജനം കയ്യികൊള്ളുകയും അത് അവന്റേയും തലമുറകളുടേയും ഭാഗമായി തീരും. പിന്നീട് അത് ക്ലാസിക്കും ആയേക്കും  അല്ലാതെ , സംഘടനകളുടെയും, അവർ രൂപകൽപ്പന നല്കിയ മാനദണ്ഡങ്ങളുടെയും, പണത്തിന്റെയും, പിടിപാടിന്റെയും  പിൻബലത്തിൽ, മലയാള ഭാഷയുടെ മാനം കാക്കാനും അതിനെ ലോക ജനതയ്ക്ക് മുൻപിൽ ഉയർത്തി പിടിക്കാനും, ഒടുവിൽ അത് ഉയരത്തി പിടിച്ചതിന്റെ പേരിൽ നിങ്ങൾക്ക് ഒരു 'ഐക്കോണോ' ജനങ്ങൾ ആരാധിക്കുന്ന ഒരു വിഗ്രഹമോ ഒക്കെ ആയി തീരാൻ ശ്രമിക്കുന്നവർ ആരായാലും, അവരുടെ കൃതികളും സിനിമകളും ഇരിക്കണ്ടടത്ത് ഇരിക്കും.  കഥ തിരഞ്ഞെടുത്തുതതിലോ, സംവിധായകന്റെ, കാല്പ്പനിക ശക്തിയുടെ കുറവുകൊണ്ടോ, നിർമ്മാതാവിന്റെ മുൻവിധികൾ കൊണ്ടോ, എന്ത് കൊണ്ടാണോ പരാചയം സംഭവിച്ചത് എന്ന് വിലയിരുത്തുക.  നിങ്ങൾ കൂടുതൽ ശക്തനായി, അമേരിക്കൻ  പൊങ്ങച്ച സാഹിത്യത്തിന്റെ സഹായം ഇല്ലാതെ തിരിച്ചുവന്നാൽ അതിൽ ഈ വായനക്കാരന് സന്തോഷമേ ഉള്ളു. നിങ്ങൾ കെട്ടിപൊക്കിയ കോട്ടക്കുള്ളിൽ ഇരുന്നു  കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചും മൂക്ക് വിറപ്പിച്ചും വന്നാൽ, ആന്തരികമായി സ്വാതന്ത്ര്യം അനുഭവിക്കുന്ന  വായനക്കാർ ഭയപ്പെടില്ല സുഹൃത്തെ.

 "ഗദ്യ ഗ്രന്ഥങ്ങളിലും പുരാണ കഥകളെ ചർവിത ചർവ്വണം (പാപ്പില്ല ബുദ്ധയുടെ കഥാ തന്തു  ഒരു പക്ഷേചർവിത ചർവ്വണം ചെയ്യപ്പെട്ടതായിരിക്കാം )ചെയ്യാതിരിക്കുന്നതിനും ഭാഷാഭിമാനികൾ നോക്കേണ്ടാതാണ് .  കാളിദാസൻ ശകുന്തളോപാഖ്യാനവും ഭവഭൂതി ഉത്തരരാമചരിതവും കഥാവസ്തുവാക്കി നാടകങ്ങൾ എഴുതിയതുപോലെ നമക്കും ആയാൽ എന്താണ് എന്ന് വിചാരിക്കുന്നവർ, ആചാര്യസ്വാമികളോട് കൂടി അയസ്കാര കുടീരത്തിൽ കയറിയ നമ്പൂതിരിമാരുടെ കഥ ഓർമിക്കേണ്ടതാണ്. കുമ്പരൊ തുളസിദാസരോ രാമകഥയെ ആസ്പദമാക്കി കവിത എഴുതുമ്പോൾ അത് മറ്റൊരു വാത്മീകി രാമായണമായി പരിണമിക്കുന്നു. എങ്കിലും ശ്ലോകമോ പാട്ടോ എഴുതുന്നതിനു പേന എടുക്കുന്നവരൊക്കെയും കുമ്പനും തുളസി ദാസനും അല്ലെന്നു അവർക്ക് ബോധം ഉണ്ടായിരുന്നാൽ അവർക്ക് കൊള്ളാം"  (മലയാള സാഹിത്യ വിമർശനം -സുകുമാർ അഴിക്കോട് -പേജ് -58 ) തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിവുള്ള വ്യക്തിയല്ലേ? വിധികർത്താക്കളെ പഴിക്കാതെ പിരിച്ചു വിടണ്ടവനെ പിരിച്ചു വിട്ട് മുന്നേറുക. വായനക്കാർ ശത്രുക്കൾ അല്ല മിത്രങ്ങൾ ആണ്.  

Jack Daniel 2013-12-25 20:56:19
Don't give up George Bathery stay in e-malyaalee and keep bombarding Vidyaadharan. I like reading his response.
വിദ്യാധരൻ 2013-12-25 21:28:22
ശാന്തമാണ് ഈ രാത്രി 
നീല നിലാവുള്ള രാത്രി 
എങ്കിലും അങ്ങകലെ നിന്നും 
വന്നെത്തും ഒരു കുര 
ബൗ ബൗ ബൗ ബൗ ബൗ 
താള മേള വൃത്ത്മുള്ള കവിത പോലെ 
പക്ഷേ എവിടയോ താള പിഴ 
ജനാലയുടെ മറമാറ്റി നോക്കി 
ഒരു ചെത്തില പട്ടിയാണ് 
നിലാവിനെ നോക്കി കുരയ്ക്കുകയാണ് 
ഖസാക്കിന്റെ ഇതിഹാസത്തിലെ 
കുപ്പുവച്ചനെപ്പോലെ തിരിയാത്ത ഭാഷ 
"ഓ സാരല്ല്യ , പുഗ്ഗാ'' മനസ്സ് പറഞ്ഞു 
പക്ഷേ നായ പുഗ്ഗില്ല
കുരയോടെ കുര  
 "ബൗ ബൗ ബൗ ബൗ ബൗ"
സൂര്യൻ ഉദിച്ചു ചന്ദ്രനെ 
വിഴുങ്ങിയിരുന്നെങ്കിൽ 
സൂര്യൻ ഉദിക്കാതിരിക്കില്ല! 
മനസ്സ് സംസാരം നിറുത്തി 
ആശ മാത്രം അവശേഷിച്ചു 
andrews 2013-12-26 09:46:36

Human cow

The cow spends most of its time chewing and chewing. So do some humans. They keep on chewing the past. Never give up and clings on to the past like a fire ant.. Unfortunately these humans miss the entire present. They may not even know what present is or whether there is a present. The present is life in full bloom. These humans are missing the entire glory and radiance of life. Humans who live clinging to the past is dead. That is the only blessing they have. They don't have to be afraid of death of which most humans do. These humans are already dead and so they don't have to be afraid of death. But they miss it all, the life in the present. If you loose present you lost it for ever. You will slowly wither away in to the unknown. Some may make a statue for you. The future and present generation don't care about your statue. Statues are useful for birds, that is the whole use of it. So live in the present no matter how bad it is. That is the only life you may ever have.

andrews

വിദ്യാധരൻ 2013-12-26 11:13:11
ആണ്ട്രു പ്രതിമയുടെ കാര്യം പറഞ്ഞപ്പോൾ ബത്തേരിയുടെ പ്രിയ കവി സചിദാനദ്ധൻ വീണ്ടും തല പൊക്കുന്നു 'തലയില്ലാത്ത പ്രതിമ' യുമായി 

"തലയില്ലാത്ത പ്രതിമ വിചാരിച്ചു 
തലയില്ലെങ്കിൽ എന്ത്, എനിക്ക് 
കൈയുണ്ടല്ലോ 
കൈകൊണ്ട് തല തിരയാമല്ലോ 
ചരിത്രത്തിൽ എവിടെ വച്ചാണ്,
ഏതു കാലത്തേക്കാണ്, തന്റ തല 
വീണുപോയതെന്ന്  അതിനു 
ഓർത്തെടുക്കാനായില്ല.
തലയോ,
അത് മണ്ണട്ടികൾക്കടിയിലിരുന്ന് 
ഇങ്ങനെ വിചാരിച്ചു :
ഉടലില്ലാത്ത ഈ അവസ്ഥ 
എത്ര അസഹനീയം !
ഹൃദയം, കൈ, കാൽ,
നിർവൃതി നല്കുന്ന മറ്റവയവങ്ങൾ ,
അതിനു കരച്ചിൽ വന്നു 
ഒരുനാൾ ഒരു പുരാവസ്തു ഗവേഷകൻ 
എന്നെ കണ്ടെത്തി എന്റെ ഉടലുമായി 
കൂട്ടി ഇണക്കുകതന്നെ ചെയ്യും 
അതു മോഹിച്ചു "

പ്രതിമയുടെ ആ മോഹം സഫലികരിക്കുവാൻ 
കാത്തിരിക്കുകയായിരുന്നു മരകൊമ്പുകളിൽ 
കാക്കയും പക്ഷികളും 
പ്രതിമയെ കണ്ടാൽ വളരെ പ്രായം ചെന്ന 
ഒരു കിളവനെ പോലെ ഇരിക്കും 
തല നരച്ച പഴയ കാലത്തിന്റെ 
ഓർമകൾ അയവിറക്കി നില്ക്കുന്ന 
ഒരു  മനുഷ്യ പശുവിനെപോലെ 
അടുത്തു ചെന്ന് ഞാൻ കുലുക്കി വിളിച്ചു 
കഷ്ടം! കൈ നിറയെ കാഷ്ടം 
കാക്കയും പക്ഷിയും കാഷ്ടിച്ച കാഷ്ടം 
അത് നരച്ച തലയല്ല കാക്കൾ കാഷ്ടിച്ചു 
പ്രതിമയുടെ തലയാണ് 
പൂർവ്വകാല ചിന്തകളിൽ 
മരവിച്ചു വർത്തമാനകാലത്ത് 
ജീവിക്കുന്ന ഒരു മാടമ്പിയുടെ തല 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക