Image

ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു: തമ്പി ആന്റണി

Published on 21 December, 2013
ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു: തമ്പി ആന്റണി
(കേരളത്തിലെ ജൂറി അവഗണിച്ച പാപ്പിലിയോ ബുദ്ധക്ക് ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ സെല്‍ക്ഷന്‍ കിട്ടിയ പശ്ചാത്തലത്തില്‍ നിര്‍മാതാവും നടനുമായ തമ്പി ആന്റണിയുടെ പ്രതികരണം)

ന്യു യോര്‍ക്കില്‍ നിന്ന് സംവിധാനത്തിലും ചായാഗ്രഹണത്തിലും. ബിരുദം നേടിയ ജയന്‍ ചെറിയാന്‍ മലയാളം സിനിമയെടുക്കാന്‍ പാടില്ലായിരുന്നു എന്നാണോ കേരളത്തിലെ തലമൂത്ത സിനിമാ കാര്‍ന്നവന്മാര്‍ പറയുന്നത്.
അതോ ഫിലിം സ്‌കൂളില്‍ കുട്ടികളെ സിനിമാ പടിപ്പിക്കുന്നതോ. അങ്ങനെയുള്ള ഒരമേരിക്കന്‍ പൗരന്‍ മലയാളം സിനിമയെടുക്കാന്‍ പാടില്ലായിരുന്നു?
സംവിധായകരും നിര്‍മ്മാതാക്കളും അമേരിക്കാന്‍ പൗരന്‍മാരായതുകൊണ്ട് മാത്രം നാഷണല്‍ അവാര്‍ഡിന് ഒരു നല്ല സിനിമ പരിഗണിക്കാതിരിക്കുമ്പോള്‍ അങ്ങനെയൊക്കെയല്ലെ ചിന്തിക്കാന്‍ വഴിയുള്ളൂ. അപ്പോള്‍ അങ്ങനെയുള്ള സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും അവാര്‍ഡ് നിഷേധിക്കുന്നതിനു തുല്ല്യമല്ലേ ഈ തീരുമാനം.
പണ്ടെങ്ങോ എഴിതിയ പുരാവസ്തു നിയമങ്ങളില്‍ കടിച്ചുതൂങ്ങി കിടക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാര്യമാണെങ്കില്‍ അതിലും കഷ്ട്ടമാണ്. അവര്‍ ഈ സിനിമയെ മുളയിലെ ഞ്ഞുള്ളിക്കളയാമെന്നു കരുതിയെന്ന് തോന്നുന്നു. അതോ നിര്‍മ്മാതക്കളായ് ഞാനും പ്രകാശ് ബാരെയും അമേരിക്കന്‍ പൌരന്മാരായതു കൊണ്ടാണോ.
ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ജയന്‍ ഇങ്ങെനെ ഒരു സംരഭത്തിനു വഴങ്ങിയത്. അമേരിക്കന്‍ യുനിവെര്‍സിറ്റിയില്‍ സിനിമ പഠിപ്പിക്കുന്ന ഒരേ ഒരു മലയാളിയെ എന്റെ അറിവിലുള്ളൂ അദ്ദേഹത്തോട് മലയാളത്തില്‍ രാജ്യാന്തിര തലത്തില്‍ ശ്രദ്ധിക്കുന്ന ഒരു സിനിമയെടുക്കണമെന്ന് ഞാനാണ് ആദ്യം പറഞ്ഞത്.
പ്രകാശ് ബാരെയോടു പറഞ്ഞപ്പോഴേ അദ്ദേഹം എല്ലാ സഹായ സഹകരങ്ങളും വാഗ്ദാനം ചെയിതു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഞങ്ങള്‍ മലയാളത്തെ അല്ലെങ്കില്‍ മലയാള സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രമാണ്.
ആവശ്യത്തിനും അനാവശ്യത്തിനും ഒരന്ധമായ അമേരിക്കന്‍ വിരോധം നമ്മുടെയൊക്കെ രക്തത്തില്‍ അലിഞ്ഞു കിടക്കുന്നതുപോലെ. ഇപ്പോഴത്തെ ഐഫോണ്‍ തലമുറ കുറച്ചൊക്കെ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. എന്നാലും പഴയ തലമുറക്ക് പണ്ട് റഷ്യയുടെ കൂടെ നിന്ന് ഇന്ദിരാ ഗാന്ധി സോഷ്യലിസം ഉണ്ടാക്കിയപ്പോള്‍ നമുക്ക് അമ്ബാസിഡര്‍, ഫീയെറ്റു കാറുകളും ഷേവ് ചെയാന്‍ സെവനൊ ക്ലോക്ക് ബ്ലൈടും മാത്രമാനുണ്ടായിരുന്നത് എന്ന കാര്യം. അത്ര പെട്ടന്ന് മറക്കാന്‍ പറ്റില്ലല്ലോ.
മലയാളികള്‍ അംഗീരിക്കാഞ്ഞതുകൊണ്ടു മാത്രമാണ് ഈ ചിതം ഒരു ഇന്‍ഡോ അമേരിക്കാന്‍ ചിത്രമായി പല മത്സരങ്ങള്‍ക്കും അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതുതന്നെ. അങ്ങനെ പൂര്‍ണമായി കേരളത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദിവാസികളുടെ കഥ പറയുന്ന ചുരിക്കിപറഞ്ഞാല്‍ മലയാളമണ്ണിന്റെ മണമുള്ള ഈ മലയാള സിനിമ അമേരിക്കയുടെതും കൂടിയായി എന്നുവേണം പറയാന്‍. അല്ലെങ്കില്‍ അങ്ങെനെ ആക്കേണ്ടി വന്നു എന്നു പറയുന്നതാവും പരമമായ സത്യം.

പ്രിയപ്പെട്ട ജയന്‍ ചെറിയാന്‍, നിങ്ങള്‍ക്ക് കുറെ അബദ്ധങ്ങള്‍ പറ്റി . ഒന്നാമത് ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു. താടിയോ മുടിയോ എന്തെങ്കിലും ഒന്ന് വളര്‍ത്താമായിരുന്നില്ലേ. അല്ലെങ്കില്‍ പേരിലെങ്കിലും ഒരു കിടിലന്‍ അഷരം. അതുമില്ല . ആ കൊറിയാക്കാരന്‍ കിന്‍ കി. ടുക്കിനെ കണ്ടു പഠിക്കൂ. ഒരഷരം പോലും ഇഗ്ലീഷ് അറിയാതെ കേരളത്തെ ഞെട്ടിച്ചില്ലേ. ഈ ഡുക്കിന്റെ ബോറന്‍ ഒരു ഡോക്കുമെന്റിയും പ്രസംഗവും ഈയുള്ളവന്‍ രണ്ടായിരത്തി പത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കേട്ടതും കണ്ടതുമാണ്.. അദ്ദേഹം പ്രധിഭയാണ് അത്യുഗ്രന്‍ സിനിമ എടുത്തിട്ടുണ്ട് അതൊക്കെ സമ്മതിക്കുന്നു.
എന്നാലും ഒരു മലയാളി വളെരെയധികം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതെയെങ്കിലും ഉള്ള ഒരു സിനിമയാണ് എടുത്തെതെന്നു മനസിലാക്കാനുള്ള വിവരമെങ്കിലും ഇല്ലാതെ പോയല്ലോ കേരളത്തിലെ പ്രതിഭകള്‍ക്ക്. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അഗീകാരങ്ങള്‍ അറിയുബോള്‍ എന്നെപ്പോലെയുള്ള ഒരു സാധാരണ പ്രേഷകന്‍ അങ്ങേനെയല്ലേ ചിന്തിക്കുകാന്‍ വഴിയുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനു മുന്‍പ് പല ഇന്ത്യന്‍ ചിത്രങ്ങളും രാജ്യാന്തര അംഗീകാരം നേടിയിട്ടില്ല എന്നല്ല പറയുന്നത്. ആ ചിത്രത്തിനൊക്കെ കേരളത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ലോക പ്രശസ്തമായ് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പപ്പീലിയോ ബുദ്ധക്ക് പനോരമ സെലെക്ഷന്‍ കിട്ടിയത് ഒരു ചെറിയ കാര്യമല്ല എന്നുകൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞത്. അതായത് ലോകസിനിമയില്‍നിന്നു തിരഞ്ഞടുത്ത പത്തൊന്‍പതു സിനിമകളില്‍ ഒന്ന്. വര്‍ഷങ്ങളായി ഒരു മലയാളം പടത്തിനും കിട്ടാത്ത അംഗീകാരമാണ് ഇതെന്ന് കേരളത്തിലെ പ്രേഷകരെങ്കിലും സമ്മതിക്കാതിരിക്കില്ല.

Join WhatsApp News
Anthappan 2013-12-26 13:48:38

I don’t know why you and your rep, George Bathery are fighting with Vidhyaadharan.  His response, to what you perceived as the reason to reject your movie Pappilla Buddha by Jury in Kerala, is asking you to evaluate why it failed.  But you are twisting the whole thing out of your ego and now it is becoming incoherent.    Even with a century of experience, sophisticated testing with focus groups, and scientific measurements (Probability theory), the big studios lose money on most of their films. It is only the big hits that keep them afloat.  Often, film failures result because producers miscalculated the audience for the film, overestimated the magnitude of the interest in the subject, and produced a story that moved nobody in the theater, or told a good story poorly.  As a reader of your article, Vidhadharan has been asking you to pay attention and improve it but your ego tells you, “Who the hell he is to tell me these things?” You are damaging your credibility by grouping the people who agree with Vidhyadharan as allies and questioning the purpose of literature.   You and your group sitting in glass house and underestimating the readers here in United States.  Further it shows that you are out of touch with the reality, even with your association to Malayalam movie and other connections, when you are asking the public not to read the e-malayaalee and go to some other paper.  Do you really think that there are going to be some people to listen to you even when you failed to capture the attention of the viewers of the movie, Papilla Buddha?  Come back to your original sense man.!  I am commenting this under your article so that others can read your article on the topic and judge what crap you are talking about.  A bad workman blames the tool.  I echo what Vidyadharan said; Fire some of the people you counseled on the whole project and come up with something new and people will accept any good movies or literature of taste. 

Jack Daniel 2013-12-26 20:55:06
ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ കേറി നിന്ന് ഈ മലയാളി വായിക്കരുതെന്ന് പറയുന്ന ജോര്ജ്ജു ബത്തേരി കണ്ടമാനം ജാക്ക് ദാനിയേൽ അടിച്ചിട്ടാണ് അത് പറയയുന്നെത് എന്ന് ഓർത്തിട്ടു ചിരി വരുന്നു.  Always take a designated driver with you brother! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക