Image

കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)

Published on 22 December, 2013
കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)
(ക്രുസ്‌തുമസ്സ്‌ പാട്ടുകാര്‍ക്ക്‌ പാടി നടക്കാന്‍ ഒരു ഗാനം)

അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം
ആശ്‌ചര്യം പൂണ്ടവരന്യോന്യം
അന്തം വിട്ടങ്ങവിടെ നില്‍ക്കെ
ദേവന്മാരുടെ ദൂതന്മാരാ
വിണ്ണിന്‍ മാളിക മുറ്റത്തെത്തി
ആഹ്ലാദത്തോടവരാ വാര്‍ത്താ
ചൊല്ലി ശ്രുതി്‌-ലയ-താളത്തോടെ
ഉണ്ണി പിറന്നു ഇവിടെയടുത്ത്‌
മാലോകര്‍ക്ക്‌ രക്ഷകനായി...
സന്തോഷിപ്പിന്‍ നൃത്തം ചെയ്‌വിന്‍
പാപവിമുക്‌തരാകും നിങ്ങള്‍
ഭൂതലമാകെ ഉത്സാഹത്തിന്‍
പാല്‍പ്പുഴ ഓളം വെട്ടിയൊഴുകി
വര്‍ഷം ഏറെ പിന്നിട്ടിട്ടും
ആ ദിനമെന്നും സുദിനം ഇന്നും
നന്മ നിറഞ്ഞൊരു മാതാവിന്റെ
മകനായ്‌ യേശു പിറന്നൊരു നാള്‌
വിശ്വാസത്തിന്‍ നക്ഷത്രങ്ങള്‍
ചുറ്റും തൂക്കും വീടുകള്‍ തോറും
കയറിയിറങ്ങാം ഈ രാവില്‍
സ്‌തുതി ഗീതങ്ങള്‍ തുടി കൊട്ടി പാടാം
നന്മ നിറഞ്ഞവള്‍ മേരി മാതാ..
നന്മ നിറഞ്ഞവന്‍ ഈശൊ മിശിഹാ...
അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം.
കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)
Join WhatsApp News
JOSEPH NAMBIMADAM 2013-12-29 22:04:01
Congratulations Vasudev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക