Image

മിതമായ മദ്യപാനം ദീര്‍ഘായുസ്‌ നല്‌കുമെന്ന്‌ ശാസ്‌ത്ര പഠനം

എബി മക്കപ്പുഴ Published on 25 December, 2013
മിതമായ മദ്യപാനം ദീര്‍ഘായുസ്‌ നല്‌കുമെന്ന്‌ ശാസ്‌ത്ര പഠനം
ഡാലസ്‌: മദ്യപാനം മനുഷ ആയസ്സു നശിപ്പിക്കുമെന്ന ആശങ്ക വേണ്ട! പക്ഷെ മിതമായി മദ്യപിക്കുന്നവര്‍ക്ക്‌ മാത്രം സന്തോഷം ഏകുന്ന വാര്‍ത്തയാണിത്‌. 1824 പേരില്‍ രണ്ടു പതിറ്റാണ്ടു ചാള്‌സ്‌ി ഹൊളാഹന്‍ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ മദ്യപാനികള്‌ക്ക്‌ ആശ്വാസം ഏകുന്ന ഈ വാര്‍ത്ത യുള്ളത്‌.അമേരിക്കയിലെ ടെക്‌സസ്‌ സര്‍വകകലാശാല മനഃശാസ്‌ത്രജ്ഞന്‍ ചാള്‌സ്‌ ഹൊളാഹന്‍ നേതൃത്വത്തില്‍ നടത്തിയ പഠനം ശാസ്‌ത്ര ലോകത്ത്‌ വലിയ വിവാദമുണ്ടാക്കി.

.പഠനത്തില്‍ പങ്കെടുത്തവരില്‍ 63% പുരുഷന്മാരായിരുന്നു. പങ്കെുത്തവരില്‍ 69% പേര്‍ പഠനകാലയളവില്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. വലിയ മദ്യപാനികളായവരേക്കാള്‍ വളരെ നേരത്തെ ഇവര്‍ മരിച്ചു. മിതമായി മദ്യപിക്കുന്നവരില്‍ 41 ശതമാനമേ ഈ കാലയളവില്‍ മരിച്ചുള്ളു. മദ്യപാന സ്വഭാവം, സാമൂഹിക പശ്ചാത്തലം, ആരോഗ്യ സ്ഥിതി തുടങ്ങിയവ പരിഗണിച്ചാണ്‌ പഠനത്തിനായി ആളുകളെ തിരഞ്ഞെടുത്തത്‌.
മിതമായ മദ്യപാനം ദീര്‍ഘായയുസ്‌ നല്‌കുമെന്ന സൂചനയാണ്‌ പഠനം വ്യക്തമാക്കുന്നതെന്നു ചാള്‌സ്‌്‌ ഹൊളാഹന്‍ അഭിപ്രായപ്പെട്ടു.
മിതമായ മദ്യപാനം ദീര്‍ഘായുസ്‌ നല്‌കുമെന്ന്‌ ശാസ്‌ത്ര പഠനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക