Image

സൗമ്യ വധക്കേസ്‌: ഡോ. ഉന്മേഷിനെതിരെ കേസെടുത്തേക്കും

Published on 31 October, 2011
സൗമ്യ വധക്കേസ്‌: ഡോ. ഉന്മേഷിനെതിരെ കേസെടുത്തേക്കും
തൃശൂര്‍: സൗമ്യ കേസില്‍ പ്രതിക്ക്‌ അനുകൂലമായി സാക്ഷിമൊഴി നല്‍കിയ ഫോറന്‍സിക്‌ അസി.പ്രഫസര്‍ എ.കെ ഉന്മേഷിനെതിരെ കേസെടുത്തേക്കും. ഇതു സംബന്ധിച്ച ഹര്‍ജി തൃശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ തൃശൂര്‍ സി.ജെ.എം കോടതിയില്‍ നടക്കും. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്‌ ഡോ. ഷെര്‍ളി വാസുവല്ല താനാണന്നായിരുന്നു ഡോ. ഉന്‍മേഷ്‌ കോടതിയില്‍ പറഞ്ഞത്‌. എന്നാല്‍ ഇതു കളവാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു താന്‍ തന്നെയാണെന്നും ഡോ.ഷേര്‍ളി വാസു പിന്നീട്‌ കോടതിയില്‍ മൊഴി നല്‍കി. കേസിന്റെ വിചാരണവേളയില്‍ ഉന്മേഷ്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതായും കോടതി വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക