Image

കേളിയുടെ കേരളപ്പിറവി ആഘോഷം നവംബര്‍ അഞ്ചിന്‌ ഈസ്റ്റ്‌ഹാമില്‍

Published on 31 October, 2011
കേളിയുടെ കേരളപ്പിറവി ആഘോഷം നവംബര്‍ അഞ്ചിന്‌ ഈസ്റ്റ്‌ഹാമില്‍
ഈസ്റ്റ്‌ഹാം: ഈസ്റ്റ്‌ഹാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കല, സാംസ്‌കാരിക സംഘടനയായ കേളിയുടെ കേരളപ്പിറവി ആഘോഷം നവംബര്‍ അഞ്ചിന്‌ നടക്കും. ബാര്‍ക്കിംഗ്‌ റോഡിലെ ഗുരുമിഷന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന്‌ ആരംഭിക്കുന്ന ആഘോഷത്തില്‍ വിവിധ നൃത്തങ്ങള്‍, കവിതാ പാരായണം, ചെണ്‌ടമേളം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും. കല-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ കേളി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

കല-സാംസ്‌കാരിക രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച വക്തിക്കു നല്‍കുന്ന ശിവാനന്ദന്‍ കണ്വാശ്രമത്തിന്റെ പേരിലുള്ള അവാര്‍ഡ്‌ നല്‍കും. ശശി എസ്‌ കുളമട നേതൃത്വം കൊടുക്കുന്ന കേളി വര്‍ഷങ്ങളായി കേരളപ്പിറവി ആഘോഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ശശി എസ്‌ കുളമട 07956 466490.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക