Image

നെല്‍സണ്‍ മണ്ടേലയും ,ഡേവിഡ്‌ ഫ്രോസ്റ്റും പിന്നെ റോസമ്മ പുന്നുസും (ടോം ജോസ്‌ തടിയംപാട്‌)

Published on 28 December, 2013
നെല്‍സണ്‍ മണ്ടേലയും ,ഡേവിഡ്‌ ഫ്രോസ്റ്റും പിന്നെ റോസമ്മ പുന്നുസും (ടോം ജോസ്‌ തടിയംപാട്‌)
2013 നമ്മളെ വിട്ടു പിരിയുകയാണ്‌ ഈ വര്‍ഷം നമ്മെ വിട്ടുപിരിയുേമ്പള്‍ ഹൃദയത്തില്‍ വേദന നല്‍കി കൊണ്ടു കടന്നു പോയ മൂന്നു വൃക്തികള്‍ ആയിരുന്നു നെല്‍സണ്‍ മണ്ടെലയും, പ്രസിദ്ധനായ പത്രപ്രവര്‍ത്തകന്‍ ഡേവിഡ്‌ ഫ്രോസ്റ്റും കേരളത്തിന്റെ രാഷ്ട്രിയമണ്ഡലത്തില്‍ സതൃ സന്ധമായ രാഷ്ട്രിയത്തിന്റെയും ലളിതമായ ജീവിത മൂല്യങ്ങളുടെയും ജീവിക്കുന്ന ദൃഷ്‌ടാന്തം ആയിരുന്ന റോസമ്മ പുന്നുസ്‌ എന്ന ധീരവനിതയും.

ഒരു മനുഷൃന്റെ നല്ലകാലം മുഴുവന്‍ ജയില്‍വാസം അനുഭവിച്ചു ലോകത്തിന്റെ എന്നല്ല മുഴുവന്‍ മനുഷൃരാശി യുടെയും മോചനത്തിനു വേണ്ടി പോരാടി ലോകത്തിനു തന്നെ സ്വതന്ത്രിയത്തിന്റെ പുതിയ ദിശാബോധം നല്‍കിയ മണ്ടേല ഒരിക്കല്‍ പറഞ്ഞു എനിക്ക്‌ ജീവിതത്തില്‍ ആരോഗ്യകരമായി സെക്‌സ്‌ അസ്വദിക്കാന്‍ പോലും കഴിഞ്ഞില്ല എന്ന്‌. അദ്ദേഹത്തെ നീണ്ട കാലം ജയിലില്‍ ഇട്ടവര്‍ക്ക്‌ ഒരു ജീവിതം മാത്രം ഉണ്ടായിരുന്ന മണ്ടേലക്ക്‌ അത്‌ നല്‌കാന്‍ കഴിയുമോ ? എന്നെ ഏറ്റവും കൂടുതല്‍ ആ മഹാനിലേക്ക്‌ അടുപ്പിച്ചത്‌ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹത്തിലൂടെ ആയിരുന്നു. അദ്ദേഹം പറഞ്ഞു: `ജീവിതത്തിന്റെ കഷ്ട്‌ടപ്പടിന്റെ നടുവില്‍ ജീവിച്ച കുന്നില്‍ ചെരുവിലെ കുനു ഗ്രാമത്തില്‍ വേണം എനിക്ക്‌ അന്തിയ വിശ്രമം ഒരുക്കാന്‍'. ഇതു വായിച്ചപ്പോള്‍ ഓരോ പ്രവാസിയുടെയും ആഗ്രഹം ഇതുപോലെ തന്നെ ആയിരിക്കും എന്ന്‌ എനിക്ക്‌ തോന്നി ജീവിതത്തിന്റെ ഇല്ലായ്‌മയുടെയും വല്ലായ്‌മയുടെയും കാലത്ത്‌ ജീവിച്ച നാടിനോട്‌ ഉള്ള സ്‌നേഹവും ഗ്രഹാതുരത്വവും.

ലോകത്തെ ഒട്ടു മിക്ക രാജാക്കന്മരെയും രാഷ്ട്ര നേതാക്കന്‍മാരെയും രാഷ്ട്‌ട്ര തലവന്‍മാരെയും ഇന്റര്‍വ്യൂ ചെയ്യുകയും അമേരിക്കയിലെയും ഇംഗ്ലണ്ട്‌ലെയും പത്രലോകം ബഹുമാനത്തോടെ കാണുകയും ചെയ്‌തിരുന്ന ഡേവിഡ്‌ ഫ്രോസ്റ്റിന്റെ കടന്നുപോകല്‍ പത്ര ലോകത്തിനു തന്നെ വലിയ നഷ്ട്‌ടം ആണ്‌ വരുത്തി വച്ചിരിക്കുന്നത്‌

റോസമ്മ പുന്നുസ്‌ തൃഗം ചെയ്‌ത്‌ കടന്നു പോയ സമൂഹത്തിന്റെ അവശേഷിക്കുന്ന ബിംബങ്ങളില്‍ ഒന്നായിരുന്നു. എനിക്ക്‌ ആ മഹത്‌ വൃക്തിയുടെ കൂടെ വളരെ നേരം യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌ ഒരു ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായിരുന്നു യാത്ര. ചെന്ന സ്ഥലങ്ങളില്‍ എല്ലാം അവരെ തിരിച്ചറിയുന്ന പഴയ തലമുറ അവരോട്‌ കാണിച്ച സ്‌നേഹം ഞാന്‍ ഓര്‍ക്കുന്നു. അത്‌ മാത്രമല്ല അവര്‍ അന്ന്‌ പറഞ്ഞ ഒരു വാക്ക്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒരിക്കലും പൊതു പണം അനാവശ്യമയി ചിലവക്കരുത്‌. കാരണം അത്‌ ഞങ്ങള്‍ നമ്മളെ വിശ്വസിച്ചു എല്‍പിച്ചിട്ടുള്ളതാണ്‌ അത്‌ മറക്കരുത്‌. ഇതു ഓര്‍ക്കുന്ന എത്ര നേതാക്കള്‍ ഇന്നു രാഷ്ട്രിയത്തില്‍ ഉണ്ട്‌.

റോസമ്മ പുന്നുസ്‌ ഉള്‍പ്പെടെ എത്രയോ ആളുകള്‍ കഷ്ട്‌ടപ്പെട്ടു നേടിത്തന്ന സ്വാതന്ത്ര്യത്തെ പണ സമ്പാദനമാര്‍ഗ്ഗമാക്കി മാറ്റി അധികാരം ആഡംബരജീവിതത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇടതു വലതു രാഷ്ട്രിയക്കര്‍ക്കിടയിലും ഇവര്‍ക്ക്‌ ഒക്കെ എന്ത്‌ സ്ഥാനം.

രാഷ്രിയവും മൂലൃങ്ങളും നഷ്ട്‌ടപ്പെട്ടു അധികാരത്തിനു വേണ്ടി ഏതുതരം അഡ്‌ജെസ്റ്റുമെന്റിനും കൂട്ട്‌ നില്‍ക്കുന്ന ഒരു പിന്‍തല മുറയെ കണ്ടിട്ട്‌ മണ്‍മറഞ്ഞ റോസമ്മ പുന്നുസിന്റെ അത്മാവു ഒരു പക്ഷെ വേദനിക്കുന്നുണ്ടാകും.

ടോം ജോസ്‌ തടിയംപാട്‌ ലിവേര്‍പൂള്‍, യു.കെ
നെല്‍സണ്‍ മണ്ടേലയും ,ഡേവിഡ്‌ ഫ്രോസ്റ്റും പിന്നെ റോസമ്മ പുന്നുസും (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക