Image

ദേവയാനി സംഭവം: അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും

Published on 29 December, 2013
ദേവയാനി സംഭവം:  അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും
ഡോ. ദേവയാനി ഖോബ്രഗാഡെയെ അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടുനാള്‍ വലിയ പ്രതികരണമൊന്നും കണ്ടില്ല. അപ്പോഴതാ വരുന്നു പുതിയ വാര്‍ത്ത. അവരെ തുണിയുരിഞ്ഞ്‌ പരിശോധിച്ചു. അതോടെ ഇന്ത്യയും ഇന്ത്യക്കാരും ഇളകി വശായി. അമേരിക്കന്‍ വിരോധികളെല്ലാം ഒന്നായി. ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം അമേരിക്കന്‍ വിരോധം നിറഞ്ഞു.

ഒരല്‍പം ഹാസ്യം ചേര്‍ത്താല്‍, പണ്ടേ തുണിക്ക്‌ വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത
നാടാണു അമേരിക്ക. തുണിയില്ലാതെ നടക്കുന്ന (എന്നുവെച്ചാല്‍ അല്ലറ ചില്ലറ വസ്‌ത്രവുമായി) നടക്കുന്നവര്‍ ധാരാളം. ടിവിയിലും സിനിമയിലും അതേ കാണാനുള്ളൂ.

തുണിക്ക്‌ പ്രധാന്യമില്ലാത്തതുപോലെ തന്നെ ലോക്കപ്പിലാകുമ്പോള്‍ കര്‍ശന പരിശോധന വേണമെന്നു
ചട്ടങ്ങള്‍ പറയുന്നു. ആയുധമോ, മയക്കുമരുന്നോ, വിഷമോ ഒക്കെ ഉണ്ടാവുമല്ലോ.

ഡോ. ദേവയാനിയുടെ പക്കല്‍ ഇവയൊന്നും ഉണ്ടാവില്ലെന്ന്‌ ഏതു മാര്‍ഷലിനും മനസിലാവേണ്ടതാണ്‌. എന്നാലും മാര്‍ഷല്‍ പരിശോധന നടത്തി. ഇല്ലിനോയിയില്‍ ഭരണത്തിലിരുന്ന ഗവര്‍ണര്‍ ബാഗോവിച്ചിനെ വിളിച്ചിറക്കി എഫ്‌.ബി.ഐ അറസ്റ്റ്‌ ചെയ്‌തതും ഓര്‍ക്കുക. ഇദ്ദേഹമിപ്പോള്‍ അഴിയെണ്ണുന്നു. ഇന്ത്യന്‍ നിലവാരം വെച്ചു നോക്കിയാല്‍ കുറ്റം അത്ര വലുതൊന്നുമല്ല. ഒബാമ പ്രസിഡന്റായപ്പോള്‍ ഒഴിവു വന്ന യു.എസ്‌ സെനറ്റ്‌ സീറ്റ്‌ കാശുള്ളവര്‍ക്ക്‌ വില്‍ക്കാന്‍ നോക്കി. ഇന്ത്യയില്‍ പണം വാങ്ങിച്ചും പണം നോക്കിയുമാണല്ലോ സീറ്റ്‌ കൊടുക്കുന്നതുതന്നെ.

ഡോ. ദേവയാനിയുടെ അറസ്റ്റ്‌ ശരിയെന്നും തെറ്റെന്നും രണ്ട്‌ വാദഗതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. അവരുടെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവിനേയും മകളേയും ഡല്‍ഹിയില്‍ നിന്ന്‌ രായ്‌ക്കുരാമാനം അമേരിക്കന്‍ ചെലവില്‍ ഇവിടെ കൊണ്ടുവന്ന ശേഷമായിരുന്നു അറസ്റ്റ്‌. അത്രമാത്രം മുന്‍കരുതലെടുക്കാന്‍ മാത്രമുള്ള കുറ്റമാണോ ദേവയാനി ചെയ്‌തതെന്ന ചോദ്യം സ്വാഭാവികം.

ദേവയാനി പ്രശ്‌നം ഉണ്ടായതുമുതല്‍ ഹിലിളകിയ ഒരു വിഭാഗമുണ്ട്‌. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഐ.എഫ്‌.എസ്‌, ഐ.എ.എസ്‌ ലോബിക്ക്‌ തങ്ങളിലൊരാള്‍ക്ക്‌ വരുന്ന അപമാനം സഹിക്കാനാകുമോ? അവര്‍ അമേരിക്കയ്‌ക്ക്‌ എതിരേ തിരിഞ്ഞു.

ഇന്ത്യയില്‍ കൂട്ട മാനഭംഗവും കൊലപാതകവും, പോലീസ്‌ ലോക്കപ്പി
ലെ ക്രൂരതയുമൊന്നും കണ്ടിട്ട്‌ `കമാ'ന്ന്‌ ഒരക്ഷരം പറയാത്തവരാണവര്‍.

സംഗീത ആദ്യം വക്കീലാ
ഫീസില്‍ ചെന്നപ്പോള്‍ തന്നെ അവരെ ഭീഷണിപ്പെടുത്താനായി ഡല്‍ഹിയില്‍ അവരുടെ കുടുംബാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. പേടിച്ച്‌ സംഗീത വക്കീലോഫീസില്‍ നിന്നു പുറത്തുവരാന്‍ വിസമ്മതിച്ചുവെന്നാണ്‌ വിവരം. തുടര്‍ന്ന്‌ അവരെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയി.

തുടര്ന്നു ഡെല്‍ഹി ഹൈക്കോടതി സംഗീതക്കെതിരെ ഉത്തരവിട്ടു. കേസൊക്കെ ഇന്ത്യയില്‍ മാത്രമേ കൊടുക്കാവൂ എന്ന്‌. വൈകാതെ  സംഗീതയ്‌ക്കെതിരേ മജിസ്‌ട്രേറ്റ്‌ ജാമ്യമില്ലാത്ത അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. വേലക്കാരന്‍ ഒളിച്ചോടിയാല്‍ ഏതൊരു മുതലാളിയും പറയുന്നതാണ്‌ സ്വര്‍ണ്ണവും പണവും എടുത്തുകൊണ്ടാണ്‌ പോയതെന്ന്‌. ഡല്‍ഹിയിലിരിക്കുന്ന കോടതികള്‍ ന്യൂയോര്‍ക്കിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ വാക്ക്‌ മാത്രം കേട്ട്‌ ഉത്തരവിട്ടു.

ഇങ്ങനെയൊക്കെയായിട്ടും
ഡോ. ദേവയാനിയുടെ  അറസ്റ്റ്‌ നടന്നു. ജനരോഷം ണ്ട്‌ ഇതിനിടെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ചില കളികള്‍ കൂടി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ എംബസിക്കു മുന്നിലെ ബാരിക്കേഡുകള്‍ മാറ്റുക, അമേരിക്കന്‍ കോണ്‍സുലേറ്റുകളിലെ സ്റ്റാഫിന്റെ പാസ്‌ തിരിച്ചുവാങ്ങുക തുടങ്ങിയ ചില്ലറ ചൊറിയലുകള്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അമേരിക്കയില്‍ ലഭിക്കുന്ന ആനൂകൂല്യമേ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്ത്യയിലും ലഭിക്കൂ എന്നു ന്യായം. (റെസിപ്രോസിറ്റി).

ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നും. പക്ഷെ അമേരിക്കയൊന്നു പിണങ്ങിയാല്‍ ഇന്ത്യയുടെ വികസനം തന്നെ മുരടിച്ചുപോയെന്നിരിക്കും. ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിനു ഉന്നത ബിരുദധാരികളാണ്‌ ഓരോ വര്‍ഷവും അമേരിക്കയില്‍ ജോലിക്കെത്തുന്നത്‌. ഇന്‍ഫോസിസ്‌, ടി.സി.എസ്‌, വിപ്രോ തുടങ്ങിയ കമ്പനികള്‍ ബില്യനുകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്കു കൊണ്ടുപോകുന്നത്‌ അമേരിക്കയില്‍ നിന്നാണ്‌. എച്ച്‌ 1 വിസയില്‍ നിയന്ത്രണം വന്നാല്‍ അതില്ലാതാകും. അതിനാല്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ എച്ച്‌ 1 നിയമത്തില്‍ ദോഷകരമായ മാറ്റം വരാതിരിക്കാന്‍ ശ്രമിക്കണമെന്ന്‌ സ്ഥാനമൊഴിഞ്ഞ അംബാസിഡര്‍ നിരുപമ റാവു തന്നെ പറയുകയുണ്ടായി.

ഇന്ത്യന്‍ കമ്പനികള്‍ എന്താണ്‌ ചെയ്യുന്നത്‌? കുറഞ്ഞ ശമ്പളത്തിന്‌ ആളുകളെ ഇവിടെ കൊണ്ടുവരും. കഠിനമായി അധ്വാനിപ്പിക്കും. അതോടെ അമേരിക്കക്കാരന്‌ ജോലിയില്ലാതാകും. കാരണം കുറഞ്ഞ ശമ്പളത്തിന്‌ കൂടുതല്‍ നേരം ജോലി ചെയ്യാന്‍ പുറത്തുനിന്ന്‌ ആള്‍ വരുന്നു. ഇതിനെതിരേ അമേരിക്കയില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഒന്നുരണ്ടു കേസുകള്‍ മാത്രം നടന്നു. പുറത്തുനിന്ന്‌ ആളെ കൊണ്ടുവന്നു കൂലി കുറയുന്ന സ്ഥിതിയുണ്ടായാല്‍ ഇന്ത്യയിലുള്ളവര്‍ സമ്മതിക്കുമോ?


അതു പോലെ തന്നെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടു വന്ന് ജോലി ചെയ്യിക്കുക, വിസ അപേക്ഷകളില്‍ തെറ്റായ വിവരം നല്‍കുക എന്നിവയൊക്കെ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയുള്ള സ്ഥിരം ആരോപണമാണു

അതുപോലെ തന്നെ ഇന്ത്യന്‍ കമ്പനികള്‍ കിട്ടുന്ന കാശ്‌ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതല്ലാതെ പത്തുരൂപ ഇവിടെ ചെലവിടുന്നുണ്ടോ? ടോയോട്ടയും ഹോണ്ടയും ജാപ്പാനീസ്‌ കാറുകളാണ്‌. പക്ഷെ അതിന്റെ 80 ശതമാനവും ഉണ്ടാക്കുന്നത്‌ അമേരിക്കയില്‍ അമേരിക്കന്‍ തൊഴിലാളികളാണ്‌. നേരേ മറിച്ച്‌ കങ്കാണികളെപ്പോലെ ആളെ ഇറക്കി കാശുമായി പോകുന്ന ഇന്ത്യന്‍ കമ്പനികളെക്കൊണ്ട്‌ അമേരിക്കയ്‌ക്ക്‌ എന്തു ഗുണം?

ഐടി വഴിയും മറ്റും ലഭ്യമാകുന്നില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇല്ലാതാകും. ക്രൂഡോയില്‍ വാങ്ങാന്‍ പണമില്ലാതിരുന്ന പഴയകാലം തിരിച്ചുവരും.

ചൈനയും അമേരിക്കയും തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. ചൈനീസ്‌ പ്രസിഡന്റിന്‌
ബോയിംഗ്‌  നിര്‍മ്മിച്ചു നല്‍കിയ വിമാനത്തില്‍ ചാരപ്പണികള്‍ക്കുള്ള സാങ്കേതികവിദ്യയും ഉണ്ടായിരുന്നു. ചൈനക്കാരന്‍ അതു  കണ്ടുപിടിച്ചു. ഇത്തരം കാര്യങ്ങളിലൊക്കെ വികാരം മാറ്റിവെച്ചാണ്‌ ചൈന കൈകാര്യം ചെയ്‌തത്‌. കാരണം അമേരിക്ക ചൈനീസ്‌ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ ചൈന നിലംപരിശാകുമെന്ന്‌ അവര്‍ക്കറിയാം.

അതിനാല്‍ ഒരുപറ്റം ഉദ്യോഗസ്ഥരുടെ താത്‌പര്യത്തിനു വഴങ്ങി പ്രശ്‌നം വളഷാക്കുന്ന നടപടി ഇന്ത്യ നിര്‍ത്തണം. പകരം പ്രശ്‌നത്തിനു പരിഹാരം കാണണം. കേസില്‍ നിന്നൊഴിവാക്കി ദേവയാനിയെ തിരിച്ചുവിളിക്കാനുള്ള വഴിയൊരുക്കണം.
ദേവയാനി സംഭവം:  അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക