Image

ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ല യു എസ്

Published on 31 December, 2013
ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ല യു എസ്
ന്യൂയോര്‍ക്ക് : ഇന്ത്യയുടെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലന്നെ് യു.എസ് വ്യക്തമാക്കി. ദേവയാനിക്കെതിരായ നിയമനടപടികളില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുമെന്നും യു.എസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ദേവയാനിക്കെതിരായ വിസാ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 13 ആണ്. എന്നാല്‍ ദേവയാനിക്ക് യു.എന്‍ പരിരക്ഷ ലഭിക്കാവുന്ന യു.എന്നിലെ തസ്തികയിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും പരിരക്ഷ ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തല്‍ക്കാലം നിയമനടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നാലും ദേവയാനി ഇന്ത്യയിലേക്ക് പോയി തിരികെയത്തെിയാല്‍ അറസ്റ്റുചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.

ദേവയാനിക്കെതിരായ നിയമനടപടികള്‍ പരിശോധിക്കാന്‍ യു.എസ് ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അവലോകന യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.
വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ പരാതിയിലാണ് ഈ മാസം 12ന് ദേവയാനിയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തത്. മതിയായ വേതനം നല്‍കിയില്‌ളെന്നും വിസ രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നുമാണ് കേസ്. അറസ്റ്റിലാകുമ്പോള്‍ ദേവയാനിക്ക് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ സംഘത്തിന്റെ ഉപദേശക എന്ന നിലയില്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നെന്ന് വെളിപ്പെട്ടതും യു.എസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.
ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ല യു എസ്
Join WhatsApp News
A.C.George 2013-12-31 10:09:03
 By giving a diplomatic promotion to Devani, Goverment of India is trying to promote injustice. After the facts and arrest, she get a higher deplomatic promotion?...
Let the law of the land prvail. Above all the money and political influence justice must be served. Justice must be given to the servants also.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക