Image

രമേശ് ചെന്നിത്തല യോഗ്യതകൊണ്ട് ഉയരുന്ന നേതാവ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

അനില്‍ പെണ്ണുക്കര Published on 31 December, 2013
രമേശ് ചെന്നിത്തല യോഗ്യതകൊണ്ട് ഉയരുന്ന നേതാവ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
തിരുവല്ല : യോഗ്യതകൊണ്ട് സമൂഹത്തിന്റെ മുഖ്യദാരയിലേക്ക് തടസ്സങ്ങള്‍ ഇല്ലാതെ വളര്‍ന്നുവരുന്ന നേതാവാണ്‌കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെന്ന് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. പ്രഥമ ഗാന്ധി വിചാര്‍ പുരസ്‌ക്കാരം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിച്ചശേഷം സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാം ആരാകുന്നു എന്നതിനെക്കാള്‍ മറ്റുള്ളവരെ ആരാക്കുന്നുവെന്ന തത്വചിന്ത എല്ലാവര്‍ക്കുമുണ്ടാകണം. മറ്റുള്ളവരെ നശിപ്പിക്കുന്ന രീതി മനുഷ്യന്‍ മാറ്റണമെന്നും വലിയ മെത്രാപ്പോലീത്താ പറഞ്ഞു. വ്യക്തികളെ ബഹുമാനിക്കുകയും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് രമേശ്. മനുഷ്യന്റെ ആവശ്യം മനസ്സിലാക്കി സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിക്കുകയും സഭകളുടെ ഐക്യത്തിനുവേണ്ടി ശക്തമായ നിലപാടുമായി രംഗത്ത് വന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും ഡോ. ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പറഞ്ഞു.
യോഗത്തില്‍ ഗാന്ധി വിചാര്‍വേദി പ്രസിഡന്റ് തോമസ് സി. കുറ്റിശ്ശേരി അധ്യക്ഷത വഹിച്ചു.  രക്ഷാധികാരി വിജയന്‍ തോമസ് ക്യാഷ് അവാര്‍ഡ് നല്‍കി. സ്മരണികയുടെ പ്രകാശനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. എ. ത്രിവിക്രമന്‍ തമ്പി കെ.പി.സി.സി. സെക്രട്ടറി അഡ്വ. പഴകുളം മധുവിന് നല്‍കി നിര്‍വ്വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, വിക്ടര്‍ റ്റി. തോമസ്, തൈക്കൂട്ടത്തില്‍ സക്കീര്‍, അഡ്വ. എന്‍. ഷൈലാജ്, അഡ്വ.സതീഷ് ചാത്തങ്കരി, കെ.ആര്‍. മുരളീധറന്‍നായര്‍, റോജി കാട്ടാശ്ശേരി, ആര്‍. ജയകുമാര്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, അബ്ദുള്‍ സലാം മൗലവി എന്നിവര്‍ പ്രസംഗിച്ചു.


പട്ടികജാതി കോളനിയിലെ ജനങ്ങളുടെ വേദനഎന്റെ കണ്ണിനെ ഈറനണിയിച്ചു : രമേശ് ചെന്നിത്തല

തിരുവല്ല (പത്തനംതിട്ട) ഗാന്ധിഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലെ പട്ടികജാതി കോളനികളില്‍ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കോളനിയിലെ ജനങ്ങളുടെ വേദന എന്റെ കണ്ണിനെ ഈറനണിയിച്ചുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധി വിചാര്‍വേദി പ്രഥമ ഗാന്ധി വിചാര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ ആണ് താന്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത പതിനാല് കോളനികളില്‍ പോയത്. ഓരോരുത്തരും തങ്ങളുടെ ദുരിതം നിറഞ്ഞ ജീവിതം  തന്റെ മുന്നില്‍ നിരത്തിയപ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞിരുന്നു. സമൂഹത്തിലെ സാധാരണക്കാരായവരുടെ വേദനകള്‍ നേരിട്ട് മനസ്സിലാക്കിയ താന്‍ കര്‍മ്മനിരതയോടെ ശക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഒരു ഓര്‍മ്മയല്ലാത്തതുകൊണ്ടാണ് ഇന്നും ജനങ്ങളുടെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്ന മുഖമായി അദ്ദേഹം മാറിയത്. യു.എന്‍.പോലും ഗാന്ധിജിയെ ഓര്‍ക്കുവാന്‍ ഒരു പ്രത്യേകദിനംഒരുക്കിയിരിക്കുന്നു. ലോകരാജ്യങ്ങളില്‍  പലരും ഗാന്ധിജിയുടെ പ്രതിമവയ്ക്കുവാന്‍ മത്സരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശം ലോകത്തിന് തന്നെ മാതൃയാണ്. ഇതിനു കാരണം ഗാന്ധിജിയെപ്പോലെ ഒരു ജനനേതാവ് ലോകത്തുതന്നെയുണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരന്റെ വേദനകള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ പൊതു പ്രവര്‍ത്തകര്‍തയ്യാരാകണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ കോളനികളിലേക്ക് പോയാല്‍ ദുരിതം നിറഞ്ഞ ജീവിത രീതികള്‍ മനസ്സിലാക്കുകയും, സര്‍ക്കാര്‍തലത്തിലും അല്ലാതെയുംഅവരെ സഹായിക്കുകയും ചെയ്തു. തനിക്കു ലഭിച്ച ഗാന്ധിവിചാര്‍ പുരസ്‌ക്കാരം ഗാന്ധിഗ്രാമം പദ്ധതിക്കായി വിനിയോഗിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യോഗത്തില്‍ ഗാന്ധി വിചാര്‍വേദി പ്രസിഡന്റ് തോമസ് സി. കുറ്റിശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പുരസ്‌ക്കാരം നല്‍കി. രക്ഷാധികാരി വിജയന്‍ തോമസ് ക്യാഷ് അവാര്‍ഡ് നല്‍കി. സ്മരണികയുടെ പ്രകാശയും കെ.പി.സി.സി. സെക്രട്ടറി അഡ്വ. എ. ത്രിവിക്രമന്‍ തമ്പി കെ.പി.സി.സി. സെക്രട്ടറി അഡ്വ. പഴകുളം മധുവിന് നല്‍കി നിര്‍വ്വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, വിക്ടര്‍ റ്റി. തോമസ്, തൈക്കൂട്ടത്തില്‍ സക്കീര്‍, അഡ്വ. എന്‍. ഷൈലാജ്, അഡ്വ.സതീഷ് ചാത്തങ്കരി, കെ.ആര്‍. മുരളീധറന്‍നായര്‍, റോജി കാട്ടാശ്ശേരി, ആര്‍. ജയകുമാര്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍, അബ്ദുള്‍ സലാം മൗലവി എന്നിവര്‍ പ്രസംഗിച്ചു.

രമേശ് ചെന്നിത്തല യോഗ്യതകൊണ്ട് ഉയരുന്ന നേതാവ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തരമേശ് ചെന്നിത്തല യോഗ്യതകൊണ്ട് ഉയരുന്ന നേതാവ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Join WhatsApp News
Tom Abraham 2013-12-31 10:21:00
At least, some good news. Ramesh deserves to be honored on the New Year Day, with the Minister promotion. Thirumeni is absolutely right this Gandhian is a great hope in the United Front.
Let other Kerala leaders emulate his example for the good of our people.
Proud Indian 2014-01-01 16:08:19

Philippose Mar Chrysostom always know how to joke.  That is for sure.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക