Image

ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ അനുശോചിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 November, 2011
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: പ്രഗത്ഭ പാര്‍ലമെന്റേറിയനും മന്ത്രിയുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്ബിന്റെ അകാല നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീ കോണ്‍ഗ്രസ്സ്‌ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ചിട്ടാണ്‌ ശ്രീ ജേക്കബ്ബ്‌ യാത്രയായതെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളായ ഫാദര്‍ ദാനിയേല്‍ പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, ജോസഫ്‌ കുരിയപ്പുറം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഗാന്ധിജി യൂണിവേഴ്‌സിറ്റി, കേരളത്തിന്റെ ജലനയം, പ്രീഡിഗ്രി ബോര്‍ഡ്‌, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തുഡങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്കു പുറമെ, കേരള യുവജനോത്സവത്തിലെ 116 പവന്റെ സ്വര്‍ണ്ണക്കപ്പിലും ശ്രീ ജേക്കബ്ബിന്റെ കൈമുദ്ര പതിഞ്ഞതാണെന്ന്‌ പ്രസിഡന്റ്‌ പോള്‍ കറുകപ്പിള്ളില്‍ പ്രസ്‌താവിച്ചു.

കോതമംഗലം എം.എല്‍.എ., കേരള വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളില്‍ തിളങ്ങിനിന്നിരുന്ന ശ്രീ ജേക്കബ്ബിനോട്‌ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, വ്യത്യസ്ഥ പാര്‍ട്ടികളിലായിരുന്നുവെങ്കിലും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ തന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു.
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക