Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി)

Cyriac Scaria Published on 31 December, 2013
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി)
അശാസ്ത്രീയമായി തയ്യാറാക്കിയയും തിടുക്കത്തില്‍ നടപ്പാക്കുന്നതുമായ പശ്ചിമഘട്ടപഠന റിപ്പോര്‍ട്ടുകള്‍(കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍) ആഗോളവത്കരണത്തിന്റെ ഒരു ഉപോത്പന്നമാണോ?

ഉത്തരം കണ്ടെത്തേണ്ടത് ഈ കേസ് സ്റ്റഡി അപഗ്രഥിക്കുന്ന നിങ്ങളോരോരുത്തരുമാണ്.

കേരളത്തിലെ പശ്ചിമഘട്ടം പരമ്പരാഗതമായി കുടിയേറ്റ കര്‍ഷകരുടെ 'കാനാന്‍ ദേശമാണ്? ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ തടങ്ങള്‍ കെട്ടി മണ്ണൊലിപ്പ് തടഞ്ഞും, മാവ്, പ്ലാവ്, തേക്ക്, ആഞ്ചിലി, റബ്ബര്‍ തുടങ്ങി അനേകം മരങ്ങളിലൂടെ വനമേലാപ്പ് നിലനിര്‍ത്തിക്കൊണ്ടും കൃഷിരീതികള്‍ അവലംബിച്ച ഈ ജനത 'Environmental Responsibility' യുടെ കാര്യത്തില്‍ ആര്‍ക്കും മാതൃകയാണ്.

കമ്പോളവത്കരണത്തിന്റെ ഈ ദശകത്തില്‍ ഒരു പക്ഷേ ക്വാറി, മണല്‍, ടിബര്‍, റിസോര്‍ട്ട് മാഫിയാകള്‍ ഇവിടെ കുറച്ച് സ്വാധീനം ചെലുത്തിയ തൊഴിച്ചാല്‍ തികച്ചും നിഷ്‌കളങ്കരായ ഒരു ജനസമൂഹമായിരുന്നു മലയോര കര്‍ഷകര്‍ അത്തരത്തിലുള്ള ഒരു ജീവിതവ്യവസ്ഥ മുഖമുദ്രയാക്കിയ ഒരു സമൂഹത്തെ മാളത്തില്‍നിന്ന് എലിയെ പുറത്തുകൊണ്ടു വരാന്' ശ്രമിക്കുന്ന അതേ തന്ത്രവുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാന്‍ ശ്രമിക്കുന്നത്- അഥവാ പഠന ഏജന്‍സികള്‍ നടത്തി ലാഭം കൊയ്യുന്നവരാണ്.

ഉത്തരേന്ത്യന്‍ ബ്യൂറോക്രസിയുടെ തന്ത്രജ്ഞതയില്‍ മുല്ലപ്പെരിയാര്‍ പ്രക്ഷോപണത്തിന്റെ മുറിവുണങ്ങാത്ത തമിഴ്‌നാട് ലോബിയും കൂട്ടുചേരുമ്പോള്‍ ഉരുത്തിരിയുന്നത് തകര്‍ക്കാനാവാത്ത പാമ്പന്‍പാലത്തിന്റെ ശക്തിയുള്ള സഖ്യമാണ്.

സ്വന്തമായ ഭരണ പരിചയമോ നിരീക്ഷണ പാടവമോ ഇല്ലാത്ത സോണിയായും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാനേജര്‍മാരായ ചിദംബരവും ജയന്തിയുമൊക്കെ പറയുന്നത് വേദവാക്യവുമാവാം. പ്രതിരോധം തീര്‍ക്കേണ്ട ആന്റണിയും ഉപ്പുതോടുകാരന്‍ പി.ടി.തോമസുമൊക്കെ ചതിക്കുഴി കാണാതെ അങ്കകളത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുകയാണോ എന്ന് തോന്നാനും കാരണങ്ങള്‍ ഏറെ.

കൂട്ടുകക്ഷി ഭരണത്തിന്റെ നിസ്സഹായാവസ്ഥയില്‍ കൂടുതല്‍ അംഗബലവും സ്വാധീനവുമുള്ളവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ വികലവും അപക്വവുമായ തീരുമാനങ്ങളിലേക്ക് ഭരണകൂടം എത്തിച്ചേരപ്പെടുന്നു.

 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ കരാറിലും സംഭവിച്ചത് ഭീഷണിക്കു മുമ്പിലുള്ള ഒരു കീഴടങ്ങലായിരുന്നല്ലോ! കാര്യങ്ങള്‍ കൂടുതല്‍ വിശദമായി പറയട്ടെ:

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
അതിന് ഊന്നല്‍ നല്‍കുന്ന ശാസ്ത്രീയമായ കാരണങ്ങള്‍ പാരിസ്ഥിതിക സംരക്ഷണത്തിലൂന്നിയിട്ടുള്ളതാണ്.

മഴയും, കാലാവസ്ഥയും, അന്തരീക്ഷ മലിനീകരണവും,Ecology സംരക്ഷണവും ശാസ്ത്രീയ വസ്തുതകളാവുമ്പോള്‍ ആരും എളുപ്പത്തില്‍ വിശ്വസിക്കാവുന്ന ഒരു thesis ഉരുത്തിരിയപ്പെടുകയാണിവിടെ.

-പാരിസ്ഥിക സംരക്ഷണം അല്ലെങ്കില്‍ ആഗോളതാപനം
-പശ്ചിമഘട്ടം അല്ലെങ്കില്‍ മരുഭൂമിയാകുന്ന കൊച്ചിയും മറ്റുനഗരങ്ങളും
-നാഗരിക ജനത vs മലയോരജനത
മഴക്കാടുകള്‍ അല്ലെങ്കില്‍ കുടിവെള്ളം മുട്ടിയ നഗരവാസികള്‍
ഇങ്ങനെപോകുന്നു മുദ്രാവാക്യങ്ങളും പ്രചരണങ്ങളും.

ഇത്തരത്തിലുള്ള ഒരു 'Sales pitch' സൃഷ്ടിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് അതിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുക എന്നതാണ്.

അനേകം പാരിസ്ഥിക പ്രശ്‌നങ്ങള്‍ സൃഷിക്കുന്ന വ്യവസായങ്ങള്‍ ചെയ്യുന്ന ആഗോള ഭീമന്മാര്‍ unesco പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുന്നത് വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കര്‍ഷകന്റെ പള്ളക്കടിച്ചുകൊണ്ടാണ്.

ആഗോളവത്കരണത്തിന്റെ സാധ്യതകളില്‍ "Intellectual Corruption" നിലൂടെ ഉന്നതമായ ഗ്ലോബല്‍ കരിയര്‍ സ്വപനം കാണുന്ന എക്‌സിക്യൂട്ടീവുകള്‍ വിവിധ എന്‍.ജി.ഓ.കളിലൂടെയും, പാരിസ്ഥിക ഏജന്‍സികളിലൂടെയും, കാര്‍ബന്‍ ക്രഡിറ്റ് ഫണ്ടിലൂടെയും സിദ്ധാന്തങ്ങളും റിസേര്‍ച്ച് പേപ്പറുകളും സമര്‍പ്പിച്ച് 'വൈജ്ഞാനിക സംതൃപ്തി' നേടുമ്പോള്‍ കീശയില്‍ തടയുന്നത് കോടികളായിരിക്കും.

അതിന്റെ പങ്ക് വേണ്ടപ്പെട്ടവര്‍ക്ക് വീതംവെച്ച് മാന്യന്മാരായി വിരാജിക്കുമ്പോള്‍ ഇത്തരക്കാരെ ആദരിക്കാന്‍ ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണയുമായ് അഭിനവ സായിപ്പുമാര്‍ വര്‍ണ്ണ വര്‍ഗ്ഗ വിവേചനമില്ലാതെ ഒരു കുടക്കീഴില്‍ അണിചേരുന്നത് പുത്തന്‍ കച്ചവട സംസ്‌ക്കാരമാണ്.
കടല്‍ വഴിയും കരവഴിയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകം പിടിച്ചെടുത്ത ആയുധ ശക്തികള്‍ ഇന്ന് ബുദ്ധിയാകുന്ന ശക്തിയിലൂടെ ലോകജനതയെ അടക്കി വാഴുകയാണ്.

അത്തരം ഒരു പദ്ധതിയുടെ ഭാഗമായാവാം പശ്ചിമഘട്ടം 2012 ല്‍ Unesco യുടെ വേര്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ സ്ഥാനം പിടിക്കുന്നത്.

ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനസംരക്ഷണം ഉറപ്പു വരുത്തുന്ന മലയോരമേഖലയെ ചൂഷകരായി ചിത്രീകരിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണിവിടെ.

(തുടരും)


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക