Image

ആരാണ്‌ വിദ്യാധരന്‍ ? (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 02 January, 2014
ആരാണ്‌ വിദ്യാധരന്‍ ? (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
ഊമക്കത്തെഴുത്ത്‌ ഒരു ആയോധനമാര്‍ഗ്ഗമാക്കല്‍ ഉള്‍ക്കരുത്തില്ലായ്‌മയുടെ പ്രത്യക്ഷീകരണമാകുന്നു. ഊമകള്‍ പോലും അനുവര്‍ത്തിക്കേണ്ട ചടങ്ങല്ല അത്‌. അത്തരം എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെ, പൊതുവെ, മഞ്ഞപ്പത്രങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നു. വ്യക്തികളേയും പ്രസ്ഥാനങ്ങളേയും വളര്‍ത്താനും തളര്‍ത്താനും താങ്ങാക്കാന്‍ അവയെ ആവശ്യാനുസരണം ഉപയോഗിക്കുകയെന്നത്‌ എല്ലാ മേഖലകളിലും കാണുന്ന പ്രവണതയാണെങ്കിലും ഇത്തരം നാഥനില്ലാകളരികള്‍ ആത്യന്തികമായി അരാജകത്വം വളര്‍ത്താനേ ഉതകൂ.....

പല ഇപ്രസിദ്ധീകരണങ്ങളിലും പലപ്പോഴും കാണുന്ന അഭിപ്രായപ്രകടനങ്ങള്‍ ഭരണഘടനയുടെ ഒന്നാം അമെന്‍റ്‌മെന്‍റനുസരിച്ച്‌ അനുവദിനീയമോ എന്നുള്ളതല്ല പ്രശ്‌നം. വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ്‌, വായില്‍ തോന്നുന്നതെന്തും `ചിന്തിക്കാതെയും സംസ്‌കരിക്കാതെയും' വെര്‍ച്ച്വല്‍ ലോകത്തേക്കു കടത്തിവിടുന്നത്‌ നല്ലതോയെന്നു, സഞ്ചരിക്കുമ്പോഴും എഡിറ്റു ചെയ്യാന്‍ ശക്തിയുള്ള സാറ്റെലൈറ്റ്‌ ഇന്റര്‍നെറ്റ്‌ കണെക്ഷനുള്ള പത്രാധിപന്മാരും ചിന്തിക്കേണ്ടതാണ്‌.

ഒരു വട്ടമേശയ്‌ക്കു ചുറ്റുമിരുന്നു മാസ്‌ക്കണിഞ്ഞു തിരിച്ചറിവുമുഖം കാണിക്കാത്ത യോഗപ്രതിനിധികളുടെ പുലമ്പലുകളും, സദസ്സിനെ അഭിമുഖീകരിച്ചു പോഡിയത്തില്‍നിന്ന്‌ മുഖംമൂടിയില്ലാതെ, ഉത്തരവാദിത്വത്തോടെ കാര്യമാത്രപ്രസക്തമായി സംസാരിക്കലും തമ്മിലുള്ള വ്യത്യാസമാണ്‌ ഇത്തരം കമെന്റുകള്‍ കണ്ണില്‍പ്പെടുമ്പോള്‍ ഓര്‍മ്മ വരിക. സദാചാരമുറകളും ധാര്‍മ്മികമൂല്യങ്ങളും കൈവിട്ടു തത്ത്വദീക്ഷിതയില്ലാതെ എന്തും എഴുതുന്ന, വ്യക്തിവൈരാഗ്യം വളര്‍ത്താനും മുന്‍കൂര്‍കാര്യപരിപാടി നടപ്പാക്കാനും വിരുതുകാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹനമര്‍ഹിക്കുന്നില്ല. വ്യക്തിഗത കാരണങ്ങളാല്‍ സമചിത്തത വെടിഞ്ഞ കലാലോകത്തെ പല നിരൂപകരും, നല്ല കലാകാരന്മാരെപ്പോലും വളരാന്‍ അനുവദിക്കാതിരിക്കാറുണ്ട്‌.

തൂലികാനാമത്തിന്റെ മന:ശാസ്‌ത്രം

കള്ളപ്പേരില്‍ `തൂലികാനാമമെന്നു ചെല്ലപ്പേര്‍' എഴുതുന്ന വ്യക്തിയുടെ മനഃശാസ്‌ത്രം ചിലപ്പോഴെങ്കിലും വിചിത്രമാണ്‌. ഇക്കൂട്ടത്തില്‍ നാണം കുണുങ്ങികളും, ഭീരുക്കളും, വെള്ളിവെളിച്ചമടിക്കുമ്പോള്‍ കണ്ണഞ്ചുന്നോരും, അധികാരികളെ ഭയക്കുന്നോരും, പതുങ്ങിയിരുന്നു വെടിവെക്കുന്ന ഗറില്ലകളും ഉണ്ടാകാം. ചെയ്‌ത പ്രവര്‍ത്തിയുടെ അനന്തരഫലവും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന, സ്വാര്‍ത്ഥതല്‌പരരായ കെടുകാര്യസ്ഥതയുടെ പ്രതിനിധികളെ `വ്യക്തികളേയും അവരെ നയിക്കുന്നോരെയും' ഈ വിഭാഗത്തില്‍ കണ്ടേക്കാം.

വിലയിരുത്തുകാര്‍ ഒളിഞ്ഞിരിക്കേണ്ട കാലപ്രമാണം: ചില സന്ദര്‍ഭങ്ങളില്‍ മറഞ്ഞിരുന്ന്‌ എഴുതേണ്ട ആവശ്യം വന്നേക്കാം: ഉപജീവനമാര്‍ഗ്ഗത്തിനു ഹാനി ഭവിക്കാവുന്ന സന്ദര്‍ഭങ്ങള്‍ (?കഞ്ഞിയില്‍ മണ്ണു വീഴുന്ന?എന്നു നാടന്‍ ശൈലി), മേലധികാരികള്‍ പീഡിപ്പിച്ചേക്കാവുന്ന വേളകള്‍ എന്നിവ സാര്‍ത്ഥകം. പാറപ്പുറവും, കോവിലനും, നന്തനാരും മറഞ്ഞിരുന്നു സര്‍ഗ്ഗക്രിയ നടത്താന്‍ ഹേതു, അക്കാലത്ത്‌ ഇന്ത്യന്‍ സൈനിക നിയമത്തിലുണ്ടായിരുന്ന കടുത്ത അവച്ഛേദങ്ങളായിരുന്നു. ജോര്‍ജ്‌ എലിയെട്ടും (മേരി), മാര്‍ക്ക്‌ ട്വിന്നും (സാമുവേല്‍ ) മറ്റും തൂലികാനാമത്തില്‍ എഴുതാന്‍ ഒരു കാരണം, അക്കാലത്തുണ്ടായിരുന്ന എളിമയുടെ വികലമായ നിര്‍വ്വചന പരിമിതികളായിരിക്കാം ഒരാള്‍ മാന്യതയ്‌ക്കുവേണ്ടി പുരുഷനാമം സ്വീകരിച്ചു; അപരന്‍ പുഴയോടുള്ള പ്രേമത്തില്‍നിന്ന്‌ തൂലികാനാമം കണ്ടെത്തി. ഇന്ത്യാ സര്‍ക്കാരിന്‍റെ പേരേടില്‍ ഉയര്‍ന്ന ശ്രേണിയില്‍ ശമ്പളം പറ്റിയിരുന്ന സമയത്ത്‌ സ്വന്തം പേരില്‍ എഴുതിയിരുന്നപ്പോള്‍, ഞാന്‍ ഗവണ്മെണ്ടിന്‍റെ സര്‍വീസ്‌ നിയമാവലിയിലെ `കണെക്‌ഷന്‍ വിത്ത്‌ പ്രെസ്സ്‌ ഏന്‍റ്‌ റേഡിയോ' എന്ന ഖണ്ഡം പകര്‍ത്തിയെടുത്ത്‌ നിയമലംഘനപ്പഴുതുകള്‍ അടയ്‌ക്കുകയായിരുന്നു അതിനുമുമ്പ്‌, പേടിമൂലം, ഒരു തൂലികാനാമത്തില്‍ ഏറെനാള്‍ ഒളിച്ചിരുന്നെങ്കിലും.

പല `ഒറ്റയാള്‍'പത്രങ്ങളിലും പത്രാധിപര്‍തന്നെ പല പേരുകളില്‍ വിവിധ കോളങ്ങള്‍ ചെയ്യാറുണ്ട്‌. ഒരാള്‍ത്തന്നെ സിനിമയും സ്‌പോട്‌സും വാരഫലവും കൈകാര്യം ചെയ്യേണ്ടിവരുമ്പോളുള്ള ദുരവസ്ഥ ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌. ഏകാംഗ കയ്യെഴുത്തു മാസികകള്‍ നടത്തിപ്പോന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടാകാം. അതുകൊണ്ട്‌, മാപ്പര്‍ഹിക്കുന്ന അത്തരം സാഹചര്യങ്ങളല്ല ഇവിടെ വിഷയം.
തെറ്റിദ്ധരിപ്പിക്കുന്ന കുത്സിതത്വം

വെടിയമ്പുകള്‍ എയ്യുന്ന സാമര്‍ത്ഥ്യത്തോടെയാണ്‌ പലരും കമെന്റുകളും അഭിപ്രായങ്ങളും എഴുതിപ്പിടിപ്പിക്കുന്നത്‌. ഗൗരവവായനയുടെ ഘടകങ്ങളായ ആഗീകരണം, ആസ്വാദനം, വിശകലനം എന്നിവയുടെ ലക്ഷണം നാലയലത്തുപോലും കാണാത്ത ഭര്‍ത്സനങ്ങളാണ്‌ ഏറെയും. ഹാസസാഹിത്യത്തിനു പുതുസംഭാവന നല്‍കലാണ്‌ ലക്ഷ്യമെങ്കില്‍ , ഉദ്ദേശ്യശുദ്ധിക്കു മാപ്പ്‌! ഇവര്‍ നിരൂപകകേസരികളെന്നോ അറിവിന്‍റെ നിറകുടമെന്നോയുള്ള നാട്യചിന്ത അസ്ഥാനത്തെന്നു സാരം!
ഒളിപ്പിച്ച കാര്യപരിപാടിയുടെ ഒളിയും ഓളിയും കണ്ടുകേള്‍ക്കുമ്പോള്‍ , വിവരമുള്ളവര്‍ക്കു വാലുപൊക്കുന്ന പശു ഏതു പാളയത്തിലെ ശമ്പളക്കാരനാണെന്നു തിരിച്ചറിയാന്‍ പുതിയ ബിരുദങ്ങള്‍ നേടേണ്ടതില്ല. കൂടാതെ, `മുമ്പിലോടുന്നോന്‍ കള്ളന്‍' എന്ന ധാരണ പരത്താന്‍ `മറ്റുള്ളവരുടെ പേരുകള്‍ അഭിപ്രായപ്പേറിന്‍റച്ഛന്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന സൂചനകള്‍ പടര്‍ത്താന്‍' ഇക്കക്ഷികള്‍ തത്രപ്പെടുന്നതും കാണാം. പലരും എന്നേയും ഫോണില്‍ വിളിച്ചു അതിലൊരാളുടെ പിതൃത്വം അവകാശപ്പെടുന്നോയെന്നു ചോദിച്ചതിലെ അധാര്‍മ്മികതയായിരിക്കാം, പ്രതികരണസ്വഭാവമുള്ള, തിരിച്ചറിയല്‍പത്രിക സമര്‍പ്പിച്ചുള്ള, ഈ ലേഖനപ്പിറവിക്കു ഒരു പിന്തുണ!

കരുത്തുള്ള പ്രസിദ്ധീകരണങ്ങളുടെ ലക്ഷണം

വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കല്‍ വളരെ പ്രാധാന്യമുള്ള പ്രവര്‍ത്തിയാണ്‌. മലയാളത്തിലെ പല ആഴ്‌ച്ചപ്പതിപ്പുകളും വായനക്കാരുടെ കത്തുകള്‍ക്ക്‌ നിശ്ചിതസ്ഥലം നീക്കിവെച്ചിട്ടുണ്ട്‌. ഉദാഹരണത്തിനു, മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പില്‍ ഓരോ ലക്കത്തിലും നാലു `പ്രൈം' പേജുകള്‍ കത്തുകള്‍ക്കായുണ്ട്‌. പല അവസരങ്ങളിലും, അത്‌ ആറു താളുകളായി നീളാറുമുണ്ട്‌.

എഴുത്തുകാരേക്കാള്‍ വലിയ വായനക്കാര്‍ ഉണ്ടാകുകയെന്നതാണ്‌ ഒരു പ്രസിദ്ധീകരണത്തിന്‍റെ ഏറ്റവും വലിയ മഹത്ത്വം. അവര്‍ , എഴുത്തുകാരന്‍ കാണാത്തതോ വിട്ടുപോയതോ ആയ, പൂരകങ്ങളും അനുബന്ധങ്ങളുമായ വസ്‌തുതകള്‍ വിശദീകരിച്ച്‌, വായനയെ സമ്പന്നമാക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ പുതുവെളിച്ചം വീശുന്ന മെഴുതിരികളാകും. പരിചയംകൊണ്ടും പാണ്ഡിത്യംകൊണ്ടും വിവൃതമാകുന്ന അഭിപ്രായങ്ങള്‍ , മുഖ്യലേഖനത്തിലെ അംശങ്ങള്‍ മറന്നാലും വായനക്കാരന്‍റെ മനസ്സില്‍ തങ്ങുന്നു. ഉത്തരവാദിത്വമുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും മാത്രമേ ഇലക്ട്രോണികമഷിയും പുരളാന്‍ അനുവദിക്കാവൂ.

ഒളിഞ്ഞിരിക്കേണ്ട വിലയിരുത്തുകാര്‍


മുഖം നോക്കാതെ, ഒരു കൃതി മൂല്യനിര്‍ണ്ണയം ചെയ്യേണ്ട അവസരത്തില്‍ വിധികര്‍ത്താക്കള്‍ക്ക്‌ തങ്ങളുടെ ഐഡെന്റിറ്റി വെളിപ്പെടുത്താതിരിക്കേണ്ടി വരും വിധി പരസ്യപ്പെടുത്തുന്ന ദിവസം വരേക്കെങ്കിലും. അനാവശ്യസ്വാധീനം തടയലാണ്‌ പ്രധാന ലക്ഷ്യം. ശാസ്‌ത്ര രംഗത്തെ `പീയെര്‍ റിവ്യൂഡ്‌ ജേണലുകള്‍' ഇതു വളരെ ചിട്ടയോടെ അനുഷ്‌ഠിക്കുന്നു. നല്ല ജേണലുകള്‍ ഒരേ ലേഖനം നിര്‍ദ്ദിഷ്ട മേഖലയിലെ മൂന്നു നിപുണരായ `ആശാന്മാര്‍'ക്കെങ്കിലും അയയ്‌ക്കുന്നു. എന്നാല്‍ , ലേഖനകര്‍ത്താക്കളുടെ പേരുകള്‍ , നിരൂപണത്തിനായി വിധികര്‍ത്താക്കള്‍ക്ക്‌ അയച്ചുകൊടുക്കുന്ന എഡിറ്റര്‍മാര്‍ മറച്ചുവെക്കാറില്ല. വിധികര്‍ത്താക്കളുടെ പേരുകള്‍ ആജീവനാന്ത രഹസ്യമാണെന്നാണ്‌ വെപ്പ്‌. ചുരുക്കം ജേണലുകള്‍ മാത്രം ലേഖനപ്രസിദ്ധീകരണവേളയില്‍ `ആശാന്മാ'രുടെ പേരുകളും വെളിപ്പെടുത്തുന്നു.

ഇയ്യിടെ `ജനനി' മാസിക നടത്തിയ ചെറുകഥാമത്സരത്തിന്‍റെ ആദ്യപരസ്യത്തില്‍ , വിധികര്‍ത്താക്കളില്‍നിന്നും എഴുത്തുകാരുടെ പേരുകള്‍ മറച്ചുവെക്കുന്നതാണെന്ന്‌ അറിയിച്ചിരുന്നു. അതു പാലിച്ചോയെന്ന്‌ എനിക്കറിയില്ലെങ്കിലും, മത്സരപരിണാമത്തില്‍ , പ്രശസ്‌തരായ അമേരിക്കന്‍ എഴുത്തുകാര്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയില്ലായെന്നത്‌ ഒരു സത്യമാണ്‌. സങ്കല്‍പ്പിച്ചു നോക്കൂ കഥാമത്സരത്തില്‍ തകഴിക്കും, കാരൂരിനും, ബഷീറിനുമാണ്‌ ഒന്നാം സമ്മാനം അക്കാലത്ത്‌ കൊടുത്തിരുന്നതെങ്കില്‍ , എം. ടി.യും സി. രാധാകൃഷ്‌ണനും വളരുമായിരുന്നോയെന്ന്‌!

വൈദ്യശാസ്‌ത്രഗവേഷണത്തില്‍ ചെയ്‌തുവരാറുള്ള `ഡബിള്‍ ബ്ലൈന്‍ഡെഡ്‌' പഠനം മത്സരങ്ങള്‍ക്കും പ്രസക്തമാണ്‌. പുതിയ മരുന്നിന്‍റെ ശക്തി പരീക്ഷിക്കുന്ന അവസരത്തില്‍ , അത്‌ കൊടുക്കുന്ന ആള്‍ക്കും പാനംചെയ്യുന്ന രോഗിക്കും താന്താങ്ങള്‍ ഭക്ഷിക്കുന്നത്‌ യഥാര്‍ത്ഥ മരുന്നോ, `പ്ലസീബൊ'യോയെന്ന്‌ അജ്ഞാതമാക്കുന്ന പോലെ. പഠനത്തിലെ വൈകല്യങ്ങള്‍ പിഴുതെറിയാന്‍ അത്‌ സഹായകമാണ്‌.
സാഹിത്യമത്സരങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ , വിധികര്‍ത്താക്കളുടെ സ്ഥാനവലുപ്പം അടിസ്ഥാനമാക്കുന്നതിനൊപ്പം, അവരുടെ `ക്രിറ്റിക്കല്‍ ഫാക്കല്‍റ്റി'യിലുള്ള വളര്‍ച്ചയും, രാഷ്ട്രീയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അതീതമായും `നപുംസക'മായും അഭിപ്രായം പ്രകടമാക്കാനുള്ള കഴിവും, വ്യക്തിഗത സ്വഭാവമഹിമയും, ധൈര്യശാലിത്വവും കൂടി കണക്കാക്കേണ്ടതാണ്‌. കൂടാതെ, വിധിനിര്‍ണ്ണയ പാനലില്‍ , വിവിധ തലമുറകളെ പ്രതിനിധാനം ചെയ്യുന്ന മെമ്പര്‍മാരെയും ഉള്‍പ്പെടുത്താവുന്നതാണ്‌. .

പത്രാധിപധര്‍മ്മം

ശരിയായ പേരും ഊരുമില്ലാത്ത കത്തുകളും പ്രതികരണങ്ങളും ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയാണു വേണ്ടത്‌ ഡിലീറ്റ്‌ എന്ന്‌ ആധുനിക ഭാഷാന്തരീകരണം. തലോടലും, പുറംചൊറിയലും പ്രദര്‍ശിപ്പിക്കുന്നവയായാല്‍പ്പോലും, പിതൃത്വം വെളിപ്പെടുത്താത്ത അഭിപ്രായങ്ങള്‍ പുറന്തള്ളുകയാണ്‌ നല്ലത്‌. താഡനവും തടവലും ഒരേ കള്ളനാണയത്തിന്‍റെ ഇരുവശങ്ങളാണെന്നു തിരിച്ചറിയണം.
നല്ല പത്രങ്ങളും മാസികകളും ഇവ്വേളകളില്‍ അനുവര്‍ത്തിക്കാറുള്ള നയങ്ങളില്‍ ചിലത്‌ ചുവടെച്ചേര്‍ക്കുന്നു:

1. യഥാര്‍ത്ഥ ഊരും പേരും വ്യക്തമാക്കാത്ത കത്തുകള്‍ നിഷ്‌ക്കരുണം നിഷ്‌ക്കാസനം ചെയ്യുക.
2. പരിശോധിച്ച്‌ ഉറപ്പുവരുത്താന്‍ സാദ്ധ്യമായ പകല്‍സമയ ടെലിഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പോസ്റ്റല്‍ അഡ്രസ്സും നിര്‍ബ്ബന്ധമാക്കുക.
3. എഴുത്തുകാരന്‍ ആവശ്യപ്പെട്ടാല്‍ 2ലെ വിവരങ്ങള്‍ കൈമാറുക.
4. ഇപത്രങ്ങളുമായാണ്‌ സംവേദനമെങ്കില്‍ , അഭിപ്രായകാരന്‍റെ IP അഡ്രസ്സും എഴുത്തുകാരനു ലഭ്യമാക്കേണ്ടതാണ്‌.
5. ലഭിക്കുന്ന അഭിപ്രായത്തിന്‍റെ പകര്‍പ്പ്‌ എഴുത്തുകാരന്‌ എല്ലായ്‌പ്പോഴും എത്തിക്കേണ്ടതാണ്‌.
6. ചില വേളകളില്‍ , പ്രസിദ്ധീകരിച്ച വിഷയത്തില്‍ അവഗാഹമുള്ള വ്യക്തികളില്‍നിന്നും നേരിട്ട്‌ അഭിപ്രായങ്ങള്‍ ആരായാവുന്നതാണ്‌.
7. കൃത്യമായി തിരിച്ചറിയല്‍ നടത്തുന്നവര്‍ക്ക്‌ മുകളിലെ പല നിയന്ത്രണങ്ങളും ബാധകമല്ല.

ഒളിഞ്ഞിരുന്ന്‌ വെടിവെക്കുന്നവര്‍ക്കുള്ള വേദിയാക്കാതെ, കാര്യമാത്രപ്രസക്തമായ അഭിപ്രായങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനും, തറക്കയ്യടികള്‍ക്കു കാതു കൊടുക്കാതിരിക്കാനും പ്രസാധകര്‍ തയ്യാറായാല്‍ , ശക്തിയുള്ള രചനകള്‍ താനേ മുളച്ചുപൊന്തും. അതുവഴി, സര്‍വ്വ വിഷയങ്ങള്‍ക്കും വിദഗ്‌ദ്ധാഭിപ്രായം എഴുതുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം! മസാലചേര്‍ത്തു പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം വേദിയല്ല തിരഞ്ഞെടുക്കേണ്ടത്‌.

വിദ്യയെ ധരിക്കുന്നോര്‍ അവിദ്യാമന്ത്രമോതുമോ?
ആരാണ്‌ വിദ്യാധരന്‍ ? (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)ആരാണ്‌ വിദ്യാധരന്‍ ? (പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
vidyadhara fan 2014-01-02 09:07:09
Vidyadharn is a writer in emalayalee. Kudos to emalayalee and Vidyadharan. The world is looking at you
Peter Neendoor 2014-01-02 09:08:22
I DON'T THINK WE SHOULD WORRY ABOUT 'VIDYADHARAN'.  LET HIM WRITE, READERS WILL DECIDE.
Ben 2014-01-02 10:42:41
Why are we afraid to the comments of Vidhyadharan ?
Anthappan 2014-01-02 11:14:22
I think Vidyaadharan is a psychologist too. His comments are good enough to provoke the people who think they are perfect writers or poets. He uses different tactics and approach in his responses to stir up the writers to see how deep they are in their topics. Respond to it proactively rather than sitting quite or spitting out garbage like George Bathery (this could be false name too) did in the last debate on “Papilla Buddha”. It looks like Prof. Joy Kunjaappu is expressing his thoughts about Mr. Vidhyaadharan’s style of writing in his article. Vidhyadharan is one of the best commentators that I have seen for a long time. He seems like a good reader and good enough to take the writers for a ride. And, I am expecting a response from Vidhyaadharan as he has always done in the past.
John Varghese 2014-01-02 11:50:47
വിദ്യാധരൻ എഴുത്തുകാരുടെ ഉറക്കം കെടുത്തുന്ന ഒരു ഭൂധത്താൻ ആയിര്ക്കാൻ സാദ്ധ്യതയുണ്ട്
philip Cherian (SAM) 2014-01-02 17:07:31
Why should we worry about Vidhyadharan?. He may be a real person or using that name as a "thoolikanaamam". Just give importance to their comments. Don't ignore it, when it touches the writer positively or negatively. A critic can not be always supportive to the writer
theckemury 2014-01-02 18:28:39
വിദ്യ കൊണ്ട് അറിയേണ്ടത് അറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ. ഈ വിദ്യാധരൻ ഇതു തന്നെ. എന്തെന്നാൽ എഴുത്തുകൾക്ക് വിമർശനം നല്ലത് തന്നെ . എന്നാൽ ചരിത്രം അറിയാതെ സംഘടന  നേരെ പരിഹസിക്കരുത് . ഇയാൾ ഇതും ചെയുന്നു. സംവാദത്തിനു നല്ലത് പേര് വെളിപ്പെടുത്തുകയാണ് . എല്ലാവർക്കും വിവേകം ഉണ്ടാകട്ടെ . 
വിദ്യാധരൻ 2014-01-02 18:35:32
 പ്രധാന ചോദ്യം ആരാണ് വിദ്യാധരൻ എന്നാണു. ആ ചോദ്യം ഞാൻ തിരിച്ചു ചോദിക്കുന്നു ആരാണ് പ്രൊഫസ്സർ . ജോയ് ടി. കുഞ്ഞാപ്പു? ആർക്കറിയാം? "വിദ്യയെ ധരിക്കുന്നോൻ അവിദ്യാ മന്ത്രമോതുമോ?" നല്ല ചോദ്യം. കാരണം നാം വിദ്യാസമ്പന്നർ എന്ന് സ്വയം അഭിമാനിക്കൊമ്പോഴും നമ്മളുടെ വിദ്യ അല്ലെങ്കിൽ അതിനു നിതാനമായ അറിവ് അപൂർണ്ണമാണ്. ആയതുകൊണ്ട് വിദ്യ = അവിദ്യ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? വിദ്യാധരൻ എന്ന്  എന്റെ മാതാപിതാക്കൾ ഇട്ട പേരാണ്. അതിന്റെ അർഥം വിദ്യയുള്ളവൻ ആകണം എന്ന് നിർബന്ധം ഇല്ല. ജോയ് എന്ന് പേരുള്ളതുകൊണ്ട് നിങ്ങൾ എല്ലായിപ്പോഴും സന്തോഷവാനായിരിക്കും എന്ന് അനുമാനിക്കാൻ വിദ്യയിൽ അവിദ്യ മറഞ്ഞു നില്ക്കുന്ന എനിക്ക് കഴിയില്ല. നിങ്ങൾ സന്തോഷത്തിന്റെയും ദുഖത്തിന്റെയും, സമിശ്ര രൂപം എന്നെ, ഇതെല്ലാം ഉള്ള എനിക്ക് അനുമാനിക്കാൻ കഴിയുകയുള്ളൂ 

"അറിവിന്നിടമൊന്നുണ്ടി-
ല്ലറിയ പ്പെടുമെന്നതിനു വേറായി 
അരിവേന്നാലങ്ങേതീ -
യറിയപ്പെടുമെന്നതേറുമെണ്ണീടിൽ" (ശ്രീനാരായണ ഗുരു)

ബോധത്തിന് (പരിപൂർണ്ണ അറിവിന്‌ ) നിർവികൽപ്പദശയിൽ എല്ലാ ജഡപ്രതിഭാസങ്ങളേയും (അറിവില്ലായ്മയേയും) ഒഴിച്ച് മാറ്റിയിട്ടു പൂർണവും സ്വതന്ത്രവുമായി നില്ക്കാൻ കഴിയും.  അറിയപ്പെടുന്ന പ്രപഞ്ചത്തിനു അറിവിൽ നിന്നും മാറി സ്വതന്ത്രമായി നിലനിൽപ്പില്ല. ഈ പ്രപഞ്ചാനുഭവത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ യഥാർത്ഥമായ വിജ്ഞാനം എന്താണ് സാറേ? അറിവാണോ അറിയപ്പെടുന്നതാണോ? ഇനി അറിയപ്പെടുന്നതാണ് യഥാർത്ഥ വിജ്ഞാനം എന്ന് പറയുകയാണെങ്കിൽ അറിയും തോറും അത് എണ്ണത്തിൽ  കൂടികൊണ്ടേയിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദ്യാധരന്റേയും, ഡോക്ടർ ജോയ് ടി കുഞ്ഞാപ്പുവിന്റെയും അറിവ് അപൂർണ്ണമാണ് 

തൂലികാ നാമത്തിന്റെ മനശാസ്ത്രംപോലെ  അമേരിക്കയിലെ എഴുത്തുകാർക്കും മനശാസ്ത്രം ഉണ്ട്.  വായനക്കാർ കുറവുള്ള നാട്ടിൽ എഴുത്തുകാർ രാജാക്കന്മാർ ആണെന്ന തോന്നലും, അവർക്ക് കൊല്ലും കൊലയിലൂടയും, മറ്റു എഴുത്തുകാരെ കൊണ്ട് നല്ലതെന്ന് പറയിച്ചും 
ഒരു ബൗദ്ധിക സാമ്പ്രാജ്യം കെട്ടിപെടുക്കാം എന്ന്. അത് തികച്ചും ഒരു ഏകചക്രാതിപധിയുടെ ചിന്തയിൽ പെട്ടതാണ്.

ട്രൈ നൈട്രോ ടോളുവിൻ കണ്ടുപിടിച്ച നോബേൽ ഒരുപക്ഷേ വിചാരിച്ചില്ല അത് കുത്സിതർ വെടിയമ്പുകൾ ആക്കി മാറ്റും എന്ന്.    അറിവിന്റെ നിറകുടമെന്ന നാട്യ ചിന്ത ആസ്ഥാനത്തെന്നുള്ള അങ്ങയുടെ വാദത്തോട് ഞാൻ തികച്ചും യോചിക്കുന്നു .

പത്രാധിപധർമ്മത്തെക്കുറിച്ചും പിന്നെ സാറ് കൊടുത്തിരിക്കുന്ന പല നിർദേശങ്ങളും എനിക്കുള്ളതല്ലാത്ത്തുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല 

ആന്തരിക സ്വാതന്ത്രിയം അനുഭവിക്കുന്ന ഒരു എഴുത്തുകാരനോ വായനക്കാരനോ, കുമാരൻ ആശാനോട് ചേർന്ന് ആലപിക്കാൻ കഴിയും 

"പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം എന്ന്.

കുപ്പിയുടെ അടപ്പ് മുറുകി പോയാൽ അത് തുറക്കാൻ വീട്ടമ്മമാരുടെ ചില തറ പരിപാടിയുണ്ട് . നിലത്തു ഇട്ടു ഉരുട്ടുകയോ മുട്ടുകയോ ചെയ്യുക അപ്പോൾ അത് താനെ തുറക്കും. അതുപോലെ കരികട്ടയെ സ്മ്മർദ്ധത്തിനു വിധേയപെടുത്തുമ്പോൾ അത് അബ്രമാകുമെന്നു അങ്ങക്ക്‌ ഞാൻ പറഞ്ഞു തരണ്ട ആവശ്യം ഇല്ലല്ലോ. എന്ന് പറഞ്ഞതുപോലെ ഇവിടുത്തെ എഴുത്തുകാരെ ശരിയാക്കാൻ തറ പരിപാടി ഉരുട്ട്, സ്മ്മര്ദ്ധം ഇവയൊക്കെ ആകാം അല്ലാതെ താനേ മുളച്ചു പൊന്തുന്നത്‌ ഒക്കെ കാലത്തിന്റെ പരീക്ഷണങ്ങളിൽ പെട്ട് കരിഞ്ഞു പോകുന്ന ക്ഷണഭംഗുരങ്ങളായ സൃഷ്ടികളായിരിക്കും 

 

 

 

andrews 2014-01-02 19:29:13
Some of you may think this is about you. If you feel like that that is good. Hope this will awaken your Inner eyes and you start looking into you. Hope sooner or later you will be a normal human.

Millennium Thoughts # 25
EGO: Is a false notion. It is something you think you have. But you don't have it.
Ego is deadly. Your ego will endanger yourself and others too. If you are a leader of some sort – politician, professor, priest – your ego can mislead and bring down the whole society with you. Ego is very stubborn,selfish & non- compromising. Ego is demanding and will try to control. They think they know it all and will tell others what is right & what is wrong. Ego will try to eliminate those who don't agree. It is a very dangerous situation. Most of the problems that humans had to suffer and is suffering is due to the actions and thoughts of the ego people. So do not acknowledge their authority. Do not make them your hero. Soon the ego will dominate you and and treat you like a slave.

Millennium Thoughts # 26
DREAM LIFE. There are humans who may look like they are awake. But they are not in this world. They are in a dream life. They believe everything is going to be ok for them; Because they are members or subscribers to some kind of organization. When you are dreaming you are not aware that it is only a dream. The moment you wake up the dream is not there. Many impossible and miracles happen in a dream. When you are dreaming you believe it is true. You don't have the slightest doubt it is not true.
Those who are in a dream will have a physical wake up. Then it may be too late. The damage is done. It is past. You cannot recover it.
This kind of dream life is faith. Faith in a particular religion, denomination, political party, isms and so on.

When you are in this dream you ignore life. Life is the divine gift of the Cause of this Universe. The Universe we see and live is the manifestation of that Cause. So do not ignore the divine Cause by being in one particular faith. When you seek the minute, you miss the whole.
You are given the 'talent' of life. Do not ignore it or bury it under some narrow minded faith. But multiply it so that the Master – Cause of the universe will be happy. Or you are fulfilling your duty as a human. Don't be that haunch back carrying the burden of narrow minded faith. Do not run away with excuses; like-'' it is sin do any job on Sunday”. They are primitive excuses. Or running away from primary responsibility. Even if you are paralyzed by the poison of faith, get up and walk forward and run if you can and throw away the bed of faith. Do not dream for the redeemer to come and save you. There is no Redeemer. “Redeemer” is a myth. A myth being circulated by the 'power lovers' to keep you faithful chained to empty dogmas. You are your own Redeemer.
So wake up and walk forward, far away from slavery to the long bright paths of freedom. And beyond and beyond!
any comments: contact me- gracepub@yahoo.com or andrewsmillenniumbible@gmail.com
Jack Daniel 2014-01-02 18:47:56
A Vidhyadharan Phobia! Have a Jack Daniel and enjoy his comment folks. 
Ramachandran Nair 2014-01-02 19:53:06
അമേരിക്കയിലെ എത്ര എഴുത്തുകാർക്ക് അവകാശപ്പെടാം "എന്റെ ഇത്രയും പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത് എന്ന് " .  ആർക്കും അവകാശപ്പെടാൻ കഴിയുകയില്ല. പിന്നെ ഇവിടുത്തെ എഴുത്തുകാർ അവർ വലിയ എഴുത്തുകാരാണെന്ന് അവകാശപെടുന്നത് അവര് തന്നെ ഉണ്ടാക്കിയ സംഘടനകൾ തലങ്ങും വിലങ്ങും നല്കുന്ന അവാർഡിന്റെ അടിസ്ഥാനത്തിലാണ്. ഇവിടുത്തെ സംഘടനകളുടെ ഭരണ സാരഥ്യം വഹിക്കുന്നവരിൽ പലർക്കും 'വിദ്യാധരൻ പറയുന്ന അറിവ് വഴിയെ പോയിട്ടില്ല" . ഡാലസുകാരും ന്യുയോർക്ക് കാരും സാഹിത്യത്തെ കുറിച്ചു പല  തെറ്റായ ധാരണകൾ പരത്തുന്നതു മൂലം  അവര്  ഇവിടുത്തെ പല എഴുത്തുകാരേയും വഴിതെറ്റിക്കുകയും, എവിടെ ചെന്നാലും ഇവന്മാരുടെ വിളയാട്ടമാണ് . വിദ്യാധരനെപോലെ എന്തെങ്കിലും ഒക്കെ വായിച്ചിട്ടുള്ളവർ ഇവന്മാരുടെ പള്ളക്കിട്ട് കുത്തി പുറത്തു ചാടിച്ചു ഓടിക്കണം എന്നാണ് ഞാൻ പറയുന്നത്. ഭാസയോടും സാഹിത്യത്തോടും സ്നേഹമില്ലാതെ ചുമ്മാ കുറച്ചു കാശിനു കൊള്ളാത്ത കഥയും ലേഖനവും എഴുതി വിടുന്നവന്മാരുടെ വാല് മുറിച്ചു വിടണം. അതിനു ഒരു വിദ്യാധരൻ അവധരിചിരിക്കുന്നു. സന്തോഷം 

vaayanakkaaran 2014-01-02 20:19:41
സായിപ്പിന്റെ ഒരു ചൊല്ലുണ്ട്: 'If you cannot stand the heat, get out of the kitchen' എന്ന്.
Sudhir Panikkaveettil 2014-01-02 21:31:31
വിധ്യാധരന്‍ ആരുമായിക്കൊള്ളട്ടെ. എന്നാല്‍ അയാള്‍ ഇയാളാണു അയാളാണു എന്നൊക്കെയുള്ള നിഗമനങ്ങള്‍ കേട്ട് ആരെയെങ്കിലും ഫോണില്‍ തെറി വിളിച്ചാല്‍ എന്തു ചെയ്യും. അത്‌കൊണ്ട് വിധ്യാധരന്‍ പ്രത്യക്ഷ്യപ്പെടുന്നത് അയാളാണെന്ന് ശങ്കിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമാകും. പിന്നെ വിധ്യാധരന്‍ എഴുത്തുക്കാര്‍ക്ക് ഒരു പേടി സ്വപനമല്ല കാരണം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്ഷേപിക്കുന്നവയല്ല.
അമേരിക്കയില്‍ മലയാളി എഴുത്തുകാര്‍ എഴുതുന്നപോലെ തന്നെ നാട്ടിലും എഴുത്തുകാര്‍ എഴുതുന്നുണ്ട്. അവരില്‍ ഒന്നോ രണ്ടൊ പേരേ പ്രശസ്തിയിലേക്ക് വരുന്നുള്ളു.
അത് കൊണ്ട് മറ്റൂള്ളവര്‍ എഴുതരുത് എന്ന് നാട്ടില്‍ ആരും പറയുന്നില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്ന് പറയാതെ ആരുടെ എഴുത്താണു് കൊള്ളരുതാത്തത് എന്ന് തുറന്ന് പറഞ്ഞാല്‍ ആ എഴുത്തുകാര്‍ പിന്‍ വാങ്ങികൊള്ളും.
എല്ലാവരും എഴുതുന്നത് കൊള്ളരുതാത്തതാണെന്ന് പറയുന്നത് ശരിയാവണമെന്നില്ല. പക്ഷെ വായനക്കാര്‍ അങ്ങനെ പറഞ്ഞതായി ഊഹിക്കാന്‍ ഇയ്യിടെ ഇ-മലയാളി കൊടുത്ത അറിയിപ്പ് നോക്കിയാല്‍ മതി. ഇ-മലയാളി 2013 ല്‍ നിങ്ങള്‍ വായിച്ച അമേരിക്കന്‍ മലയാലി എഴുത്തുകാരുടെ നല്ല് രചനകള്‍ അറിയിക്കുക എന്ന് പരസ്യം ചെയ്തു ആരും ഒന്നുമെഴുതിയില്ല
Mathew Varghese, Canada 2014-01-03 05:34:59
വിദ്യാധരൻ ആരായാലും ഭാവന രസികത്വം തുടങ്ങി പലതുമുള്ള ആളാണ്‌ . കൂടാതെ പല പ്രഗലഭന്മാരും അനങ്ങാതെ ഇരുന്നു എഴുതുന്ന കസേരയുടെ അടിയിൽ തീ ഇട്ട് അവന്മാരെ അവിടുന്ന് ഇളക്കാനും പറ്റിയ ആളാണ്. വെബ്‌ മലയാളിയിൽ ചെറിയാൻ കെ ചെറിയാൻ ഹൈക്കു (എന്ത് കുന്തം ആയാലും) എഴുതിയപ്പോൾ വിദ്യാധരൻ ഒരു മാല പടക്കം തന്നെ കത്തിച്ചു. രസകരമായ പല മറുപടി കവിതകളും അദ്ദേഹം എഴുതി വായനക്കാർക്ക് ആവേശം പകർന്നു. ഈ-മലയാളിയുടെ പ്രതികരണ കോളം സജ്ജീവമാക്കി നിറുത്താൻ വിദ്യാധരന്റെ പോടികയ്യകൾ സഹായിക്കുന്നു.  എഴുത്ത് കാർ തങ്ങളുടെ എഴുത്തിനെ വിദ്യാധരൻ വിമർശിക്കുമ്പോൾ, അത് എന്ത് തന്നെ ആയാലും, അതെ രസികത്തോടെയും വൈകാരികതയോടെയും പ്രതികരിക്കാതെ, അയ്യാളെ നശിപ്പിച്ചേ അടങ്ങു എന്ന വാശി, എഴുത്തുകാരനെക്കുറിച്ചു മറ്റു വായനക്കാർക്കുള്ള മതിപ്പ് ഇല്ലാതക്കുകയെ ഉള്ളു. വിദ്യാധരന് ഒന്നും നഷ്ടപെടുവാനില്ല. കാരണം അയാൾ ഇന്നും അന്ജാതനാണ് . അതുകൊണ്ട് ബുദ്ധിയുള്ള എഴുത്തുകാർ അവരുടെ രസികത്വം കളയാതെ ഇത്തരം സന്ദർഭങ്ങളിൽ പെരുമാറുക. ഒരു ശത്രുവിനെ തോൽപ്പിക്കാനുള്ള വഴി അയാളെ മിത്രമാക്കുക -എന്ന ആപ്തവാക്യം മറക്കാതിരിക്കുക . വിദ്യാധരനെ പോലെയുള്ളവർ സാഹിത്യ വളർച്ചക്ക് ആവശ്യം അത്യാവശ്യമാണ് .
c radhakrishnan 2014-01-03 06:37:14
Dr Joy Kunjappu is abs right. The writer should make his identity known. That carries conviction with the reader.
I am a writer of some repute. I have used my real name from day one.
I was a govt servant so I had to leave the job behind as I could not write what I wanted if I continued.
I have been an editor of some standing both with literary and news print media. The editor has got to be forthright, impartial and bold. He should never hide behind any smoke or real screen.
The reader must always insist upon knowing the fellow talking to him.
Anyway, it is a useful discussion. Congrats.

Varma 2014-01-03 07:20:08
Dr. Kunjappu is a very learned,writes enviably in Malayalam & English.He works hard and his productivity isamazing.
His recent " shouting" at Vidyadaran was amusing to say the least. Frankly I did not expect that from Dr. Kunjappu.
What did Vidyadaran do? He wrote using some pen name ( Thoolikanamam) Good Lord, is that a federal crime?
Let us not bring in first amendment and all that. Many very prominent writers have resorted to pen names, when they had reason to convey,probably explosive ideas. What is wrong with that?
Who is Vidyadaran? That question is irrelevant. Why is he using a thoolikanamam? Again that question is irrelevant. He wants to stay anonymous, period.
Please judge Vidyadaran by what he said or written. That should be, only that, the manadannam, nothing else.
Did Vidyadaran anonymously throw mud at some writer? Is he a coward and has he anything to hide?
Dr. Kunjappu, fortunately ( or unfortunately) has not presented a specific chargesheet against Vidyadaran.
Unless someone clearly points out that Vidyadaran wrote something unethical, please leave him alone
Korason Varghese 2014-01-03 07:57:50
Vidhyadharan is an important aspect to the writing habits. So it is very important to have such a judgement on writings so it can enhance writing as well as reading. 
sudhir panikkaveetil 2014-01-03 08:55:08
പലരും എന്നേയും ഫോണില്‍ വിളിച്ചു അതിലൊരാളുടെ പിതൃത്വം അവകാശപ്പെടുന്നോയെന്നു ചോദിച്ചതിലെ അധാര്‍മ്മികതയായിരിക്കാം, പ്രതികരണസ്വഭാവമുള്ള, തിരിച്ചറിയല്‍പത്രിക സമര്‍പ്പിച്ചുള്ള, ഈ ലേഖനപ്പിറവിക്കു ഒരു പിന്തുണ. ഡോക്ടർ കുഞ്ഞാപ്പുവിന്റെ ഈ വരികൾ ശ്രദ്ധിക്കുക. ആരെങ്കിലും തൂലിക നാമം ഉപയോഗിക്കുന്നതിൽ ആര്ക്കും പരാതിയില്ല. എന്നാൽ അത് അയാളായിരിക്കും ഇയാളായിരിക്കും എന്ന് വായനക്കാർ നിരൂപിക്കുകയും അത്തരം വ്യക്തികളെ ഫോണിലൂടെ ചീത്ത വിളിക്കുകയും ചെയ്യുമ്പോൾ അവർ വിധ്യദരൻ ആരാനെന്ന് ചോദിക്കും. വിധ്യടരന് ഒന്നും നഷ്ടം വരാനില്ല അയാള് അജ്ഞ്ഞതനാണ് എന്ന വായനക്കാരന്റെ കമന്റ് ശരിയാണു. പ്രശ്നം വിധ്യദരൻ ആരൊക്കെയാണെന്ന് സങ്കല്പ്പിച്ച് അവരെ ഉപധ്രവിക്കുന്നതാണു. നിങ്ങളിൽ ആരെയ്നെകിലും ഫോണിൽ വിളിച്ച് നിങ്ങൾ വിധ്യടരനല്ലേ എന്ന ചോദിച്ച് ആക്ഷേപിച്ചാൽ മറഞ്ഞ്ഞ്ഞിരിക്കുന്ന വിധ്യടരന് ചിരിക്കാം.പക്ഷെ അത് കേൾക്കെണ്ടി വരുന്നയാളുടെ മാനസികാവസ്ഥ ആലോചിക്കുക. ഡോക്ടർ കുഞ്ഞപ്പു തൂലിക നാമം എഴുതുന്നറ്റിനോറ്റ് വിയോജിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നു.
Ravi Pillai 2014-01-03 10:27:46
മാഫിയ സാഹിത്യകാരന്മാരുടെ വ്യക്തിത്തെയാണ് വിദ്യാധരൻ ഇളക്കി പ്രതിഷ്ടിക്കാൻ ശ്രമിക്കുന്നത്. അല്പ്പം സുബോധമുള്ളവർക്ക് അതെങ്ങനെ നിരസിക്കാൻ കഴിയും? അമേരിക്കാൻ സാഹിത്യകാരന്മാരെന്നു സ്വയം വിളിച്ചു പറഞ്ഞോണ്ട് നടക്കുന്നവന്മാരും, പടന് അമേരിക്കയിൽ കടന്നു കൂടി കുറച്ചു കാശൊക്കെ കയ്യിൽ വന്നപ്പോൾ ഒരു സാഹിത്യകാരൻ എന്ന് വിളിക്കുന്നതിൽ അഭിമാനകരം എന്ന് തോന്നിയ കുറച്ചു വിവരധോഷികൾ ചേർന്ന്, നൂറ്റാണ്ടുകളായി നമ്മളുടെ പൂർവികർ മനുഷ്യ സ്മ്സ്ക്രിതിക്കുവേണ്ടി സൃഷ്ട്ടിച്ചു ഉണ്ടാക്കിയ കാവ്യകലാസാഹിത്യ മണ്ഡലത്തെ നശിപ്പിച്ചു ഇല്ലായ്മ ചെയ്യുന്നതിന് എതിരെയാണ് വിദ്യാധരൻ തന്റെ ചക്രായുധം എറിയുന്നെതെന്നു അല്പ്പമെങ്കിലും വിവരം ഉള്ള വായനക്കാര്ക്ക് മനസിലാക്കാവുന്നതെയുൽ . വിദ്യാധ്രാൻ എല്ലാവരും അറിയുന്ന ഒരു വ്യക്തിയായിരിക്കും. ഒരു പക്ഷെ പേര്വെളുപ്പെടുത്തിയാൽ അയാൾക്ക്‌ സ്വതന്ത്രമായി എഴുതാൻ കഴിയുകയില്ല എന്ന് മനസിലാക്കിയത് കൊണ്ടായിരിക്കും മറഞ്ഞിരുന്നു ഒളി അമ്പുകൾ എയ്യുന്നത്. ഇത് ഒടുവില കലങ്ങി തെലിയുമെങ്കിൽ കുഞ്ഞാപ്പു സാറിന്റെ ശ്രമം പാഴല്ല. ഏതായാലും ഇങ്ങനെ ഒരു ഇളക്കു ഇളക്കി വിട്ടതിൽ വിദ്യാധ്രാൻ അഭിനന്ദനം അര്ഖിക്കുണ്ണ്‍
Mr. Suspecious 2014-01-03 11:41:03
വിദ്യാധ്രാൻ എറിഞ്ഞ ചക്രായുധം കുഞ്ഞാപ് സാറിന്റെ ദേഹത്ത് എങ്ങനെ തറഞ്ഞു? അദ്ദേഹം ഇങ്ങനെ പ്രതികരിക്കാൻ എന്താണ് കാരണം?
Karoor Soman 2014-01-03 16:02:42
Let Vidyadharan write. He is telling some truth. Someone got money - then they want to become a writer, arranging awards/items, inviting kerala writers and making big stories. We know who is a writer and who is a fake writer. In fact these fake writers are not respecting the orignal writers and arranging so many malla in the name of literature. Vidyadharan is right whatever these fake writers  write in the name of literature is not literature.
വിദ്യാധരൻ 2014-01-03 19:00:50
ഡോക്ടർ കുഞ്ഞാപ്പുവിൻറെ ഭാഷയിലുള്ള അറിവ്, വ്യാകരണ ജ്ഞാനം ഇവയെത്രയെന്നു അദ്ദേഹത്തിൻറെ ലേഖനങ്ങൾ വായിച്ചു തന്നെ മനസിലാക്കിയിട്ടുണ്ട്. അദ്ദേഹം ഈ- മലയാളിയിൽ എഴുതിയിട്ടുള്ള എല്ലാ ലേഖനവും കവിതയും ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഹൃദയത്തിൽ തിങ്ങുന്ന ആശയം എന്തെന്ന് അറിയാൻ വേണ്ടി, പ്രകോപനപരമായി ഞാൻ മറുപടി കവിതകൾ എഴുതിയിട്ടുണ്ട് ചിലതൊക്കെ ഇ-മലയാളി പ്രസിദ്ധികരിച്ചിട്ടുണ്ട് ചിലത് അവർ ചവറ്റുകൊട്ടയിൽ തട്ടിയിട്ടും ഉണ്ട്,  അമേരിക്കാൻ മലയാള സാഹിത്യകാരന്മാരെ അവർ അകപെട്ടിരിക്കുന്ന ഇരുട്ടിൽ നിന്ന് (ഞാൻ അടക്കം) വെളിച്ചത്തിലേക്ക് കൊണ്ട് വരേണ്ട അങ്ങ് ഇരുട്ടിലായാൽ പിന്നെ ശിഷ്യഗണങ്ങളുടെ ഗതി  എന്താകും ഗുരുനാഥ? ഗുരു എന്നാൽ ഗുപ്തമായതിൽ നിന്ന്  രൂപം ഉണ്ടാക്കി കൊടുക്കുന്നവനാണല്ലോ 'ഗുരു'  

"മുറി വേൽപ്പിക്കിലും ധൂർത്തർ
പത്രം ചുട്ടു കരിക്കിലും 
മുഷ്ക്കിനു കീഴടങ്ങാതെ 
മരിപ്പോളം തടുക്കുവിൻ 
മലകുണ്ടിൽ മരിഞ്ഞെത്ര 
കീടം ചാകുന്നു നാൾക്കുനാൾ 
മധു കാത്തുറ്റ തേൻക്കൂട്ടിൽ 
മരിപ്പിൻ നിങ്ങൾ വേണ്ടുകിൽ 
സ്വാതന്ത്ര്യം തന്നെമൃതം 
സ്വാതന്ത്ര്യം തന്നെ ജീവിതം 
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം" (ആശാൻ)



vaayanakkaaran 2014-01-03 19:55:35
ഗുരുവും ലഘുവും കുപ്പിയിലാക്കി
കുലുക്കിയിളക്കിയൊഴിക്കുമ്പോൾ
ഉണ്ടാകേണം സമവാക്യത്തിന്
കവിതക്കുവേണ്ടും രസതന്ത്രം.

വിദ്യാധരൻ 2014-01-04 08:25:23
അക്ഷരങ്ങളെ ഹ്രസ്വമെന്നും ദീർഘമെന്നും 
രണ്ടായിതിരിക്കണം 
ഹൃസ്വത്തിനു ലെഘുവെന്നും 
ദീർഘത്തിനു ഗുരുവെന്നും 
വൃത്തശാസ്ത്രം  ചൊല്ലിടുന്നു 
ലെഘു ഉച്ചരിക്കാനെടുക്കും സമയം 
ഒരു മാത്ര അല്ലയോ
ഗുരുവിനു രണ്ടു മാത്രയും 
ഒന്നുകൂടി ചൊല്ലാം ഹൃസ്വമായി 
ഹൃസ്വാക്ഷരം ലെഘുവതാം 
ഗുരുവാം ദീർഘമായതു 
അനുസാരം, വിസർഗ്ഗം താൻ 
തീവ്രയത്നമുരച്ചിടും ചില്ല് കൂട്ടക്ഷരം,
താനോ പിൻ വന്നാൽ ഹൃസ്വവും ഗുരു 


'Anonymous Admirer' 2014-01-05 05:50:23
I am a fan of Vidyadharan. I have read hundreds of his comments. He is straight forward and frank in expressing his view points. Vidyadharan is an intellect and he knows to interpret each and every words of a piece of literature. The Bible says, "A tree is known by it's fruit"  But the mentality of some people is that they don't like to accept the good tree even though the fruit is good. His comments, chilarkku iruttadiyaakaam, chilarkku saaropadesham aakaam. It depends on how they take it. When they get offended of his comments they retaliate by accusing him of not revealing his identity. Other than that, they have nothing else to say. 
We live in a free country, he can right in his pen name or real name. He doesn't have to reveal his identity.
Vidyadharan is a versatile in Malayalam literature as well as in English literature. How do I know?
Because, "A tree is known by it's fruit." Vidyadharan is a great learned man and a great critic. My applaud to him. I like you Vidyadharaa, Bravo.!!!!!!!
Moncy kodumon 2014-01-05 06:18:53
Now we understood who don,t like vidyadaran
Why people scared vidyadaran let him write
Vidyadaran is the highlight of Emalayali.com
Sambar without Kayam is not good
John Varghese 2014-01-05 08:07:08
"ഊമക്കത്ത് എഴുത്ത് ഉൾക്കരുത്തില്ലായിമയുടെ പ്രത്യക്ഷികരണം" എന്ന ലേഖകന്റെ പ്രസ്താവനക്ക് തന്നെ ഉൾക്കരുത്തില്ല.  വിദ്യാധരനെ ഒരു ഭീരുവായി ചിത്രികരിച്ചു ഇത്തരം രചനകളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. എന്നാൽ വിദ്യാധരനാകട്ടെ അടികിട്ടും തോറും ശൗര്യം കൂടുന്നുതാനും. വിദ്യാധരൻ എന്ന പേരിൽ അയാൾ എഴുതാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. അയാൾ ഊമക്കത്തല്ല എഴുതുന്നത്‌ എന്ന് അദ്ദേഹത്തിൻറെ പ്രതികരികരണത്തിൽ നിന്ന് മനസ്സിലാക്കവുന്നതെയുള്ള്.  അയാൾ എഴുതുന്നത് പത്രം നല്കിയിരിക്കുന്ന പേരും നാളും വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്റെ പേരിലാണ് . ആ ഉറപ്പിന്റെ പേരിലാണ് പലരും എഴുതുന്നത്‌ . നമ്മളുടെ ഇഷ്ട്ടത്തിനു പത്രം തുള്ളാത്തതുകൊണ്ട് അതൊരു മഞ്ഞപത്രമാണെന്നൊക്കെ എഴുതി വിടാൻ ഡോക്ടർ കുഞ്ഞാപ്പുവിനെപോലുള്ളവർ മുതിരുമ്പോൾ എഴുത്തുകാരുടെ സമനില തെറ്റിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് വിദ്യാധരൻ എന്നുള്ളതിന് തർക്കം ഇല്ല.  വാദപ്രതിവാദങ്ങളിൽ കൗശലങ്ങൾ ആവാം. വിദ്യാധരൻ അതിൽ ഒരു വിടഗ്ദ്നാണെന്നതിനു സംശയംഇല്ല.  ഇത്തരക്കാരെ നമ്മൾക്ക് ഭാഷയുടെ വളർച്ചക്ക് ആവശ്യമാണ്‌ 
വിദ്യാധരൻ 2014-01-05 12:03:28
അമേരിക്കൻ സാഹിത്യത്തെ ബാധിച്ചിരിക്കുന്ന ഒരു പ്രധാന പ്രശ്നം, സാഹിത്യ സൃഷ്ടികൾ ആഭിജാത്യത്തിന്റെയോ, ഒരു ബുദ്ധിജീവിയെന്നു വിളിക്കപ്പെടുന്നതിന്റെയോ ഭാഗമായി മാറിയിരിക്കുന്നു എന്നതാണ്. ഇതിനു വളംവച്ചുകൊടുക്കുന്നവർ വായിക്കാത്തവരും പ്രതികരിക്കാത്തവരുമാണ് . ഇത് എഴുത്തുകാർക്കും വായനക്കാർക്കും ബാധകമാണ്.  സ്വന്തം കൃതിയെ വായനക്കാർ ചോദ്യം ചെയ്യുമ്പോൾ, ആ കൃതിക്ക് നേരെയുള്ള ആക്രമണത്തെ കാര്യകാരണ സഹിതം പ്രതിരോധിക്കേണ്ട കർത്തവ്യം എഴുത്ത് കാരന്റെയാണ്.   ആഭിജാത്യംകൊണ്ട് ഉയർന്നുയുർന്നു ദിവ്യപദത്തോളം എത്തിയപ്പോൾ സാഹിത്യാദി കലകളും കലാകാരന്മാരും, ഉന്നതരായ എഴുത്തുകാരുടെയും, വിദ്യാസമ്പന്നരുടെയും സാമിപ്യ സമ്പർക്കങ്ങൾ തേടാനും, അവരാൽ നല്ല സംഘടന, നല്ല എഴുത്തുകാരൻ എന്നൊക്കെ വിളിക്കപെടാനും, ആ സ്നേഹബന്ധങ്ങൾ നല്കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചവറു സൃഷ്ട്ടിച്ചു വിടാനും ഇടയായി. പ്രതികരിക്കാത്ത ഒരു സമൂഹത്തിൽ ആ സൃഷ്ട്ടികൾ കമ്മ്യുണിസ്റ്റ് പച്ച പോലെ പടർന്നു പന്തലിക്കാനും തുടങ്ങി. അതിനു തണലായി കുറെ സംഘടനകളും.  തൂലികനാമം വച്ച് എഴുതുന്നത്‌ ഭീരുത്ത്വമാണ് എന്നൊക്കെ വായനക്കാരനെ നിർവീര്യം ആക്കുന്ന ഓലപടക്ക ശബ്ദത്തിൽ ഞെട്ടാതെ അഭിപ്രായം എഴുതുവാൻ ഒരു വായനാക്കാരനായ ഞാൻ മറ്റു വായനക്കാരോട് അപേക്ഷിക്കുന്നു, അവനവന്റെ "ക്രിറ്റിക്കൽ ഫാക്കൽറ്റി " ഉപയോഗിച്ച് പ്രതികരിക്കുക.  ലേഖകൻ പറഞ്ഞിരിക്കുന്നതുപോലെ പുതിയ മരുന്നുകൾ കുത്തി വയ്ക്കുമ്പോൾ ഗിനി പിഗ്ഗുകൾ എങ്ങനെ പ്രതികരിക്കും എന്ന് അതിന്റെ പരീക്ഷകന് പറയാൻ പറ്റില്ലാലോ. എന്ന് പറഞ്ഞതുപോലെ വായനക്കാർക്ക് എഴുത്തുകാർ എഴുതുന്നത്‌ മനസ്സിൽ ആകുന്നില്ല എങ്കിൽ നിങ്ങളുടെ ഭാഷയിൽ, തറ എങ്കിൽ തറ, പ്രതികരിക്കുക. വായനക്കാർ ബാലിയാടകുന്നതുകൊണ്ട് ഒരു നല്ല എഴുത്തുകാരനോ എഴുത്തുകാരിയോ സ്രിഷ്ടിക്കപെടും എങ്കിൽ വരും തലമുറകൾക്ക് അത് പ്രയോചനകാരം ആകുമെന്നതിൽ തർക്കമില്ല.  വായനക്കാരന്റെ ആഗീകരണ ശക്തിയും വിശകലന ശക്തിയും എത്രയെന്നു മനസ്സിലാകുന്ന നിമിഷം ചില പൊങ്ങച്ച സാഹിത്യ കാരന്മാർ ഉൾവലിയും എന്നതിന് സംശയമില്ല. അങ്ങനെ സരസ്വതിദേവി ഈ നിരന്തര പീഡനത്തിൽ നിന്ന് രക്ഷ പെടുകയും ചെയ്യും.  വായനക്കാർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുമ്പോൾ സംഘടനയുടെയും ഉന്നതകുലജാതരുടേയും കൊയ്മകളുടെയും പിൻബലമില്ലാത്ത യദാർത്ഥ എഴുത്തുകാർ പുറത്തു വരികയും സാമൂഹികപരിവർത്തനങ്ങൾക്ക് ഉതകുന്ന അനുഭവസമ്പന്നമായ കൃതികൾ ഇവിടെ ജനിക്കുകയും ചെയ്യാം 
അതുവരെ.
പൊരുതുക പൊരുതുക വായനക്കാരെ 
പുതിയൊരു വ്യവസ്ഥിക്കായി പൊരുതുക 
ഓലപടക്കത്തിൻ ശബ്ദത്തിൽ ഞെട്ടാതെ 
ഭീഷണിക്കേഷണിക്കൊന്നുംവഴങ്ങാതെ
ആഗീകരണം വിശകലനം ഫാക്കൽറ്റി 
ഫസ്റ്റ് അമെന്റുമെന്റു ഇവ കേട്ട് ഞെട്ടാതെ 
ഉറങ്ങികിടക്കുന്ന പ്രതികരണ ശക്തിയെ 
ഉണർത്തി നീ പൊരുതുക മടിയാതെ 
വർണ്ണവർഗ്ഗ ലിംഗതിരുവിനാലിന്നു 
പീഡി തയായി കഴിയുന്ന ദേവിയെ 
സരസ്വതി ദേവിയെ മുക്തയാക്കാനായി 
പൊരുതുക വായനക്കാരെ നിരന്തരം 

 
 
Sreekumar 2014-01-07 14:26:23
വിദ്യാധരൻ  ചെയ്ത  പാതകമെന്തെന്നു 
വിദ്യയുള്ളാരേലും പറഞ്ഞു  തന്നീടുമോ ?
വാക്കുകൾ  നോക്കണം  ആശയം  നോക്കണം  
ആശാനെ  നോക്കണോ  ചിന്തിച്ചു നോക്കുക 

ആവിഷ്ക്കരിക്കട്ടെ   മനസ്സിൻ  നിറക്കൂട്ട്‌ 
അംഗീകരിക്കുക    വിമുഖത  കാട്ടാതെ 
പേരിലും  ലുക്കിലും   മേൽവിലാസത്തിലും  
എന്തിരുക്കുന്നു  ഹേ ... കലപില  കൂട്ടാതെ ..
Ramachandran Nair 2014-01-08 06:44:07
വിദ്യാധരൻ വിദ്യാധരൻ അല്ലെന്നു ചിലർ 
വിധ്യാധാരന് വേണ്ട വിദ്യ ഇല്ലെന്നു ചിലർ 
വിദ്യാധരന്റെ വിദ്യയാണിതെല്ലാമെന്നു ചിലർ 
വിദ്യകൊണ്ട് അറിയാതെ വിദ്യാധരൻ 
വിദ്യാധരനായി നടിക്കുന്നെന്നു ചിലർ 
വിദ്യാധരനെ തേടി ജനം ചുറ്റി കറങ്ങുന്ന് 
വിദ്യാധരൻ എല്ലാരേം ചുറ്റി കറക്കുന്നു 
Mr. Suspecious 2014-01-08 08:33:31
വിദ്യാധരൻ ന്യുയോർക്ക്കാരനെന്നു ചിലർ 
അല്ല ഡാലസ്സ് കാരെനെന്നു ചിലർ
ലാനാ കണ്‍വെന്ഷനിൽ ഉണ്ടായിരുന്നെന്ന് ചിലർ 
ലാനായിൽ നിന്ന് പൊട്ടിതെറിച്ചു പോയരു 
ഉപഗ്രഹം വിദ്യാധരൻ എന്ന് ചിലർ 
സാഹിത്യ സല്ലാപത്തിൽ വരാറുണ്ടെന്നു ചിലർ  
ആരാണ് വിദ്യാധരൻ ?
ആ ചോദ്യം ഇന്നും ബാക്കി നില്ക്കുന്നു.
ആരാണെന്നറിയാതെ ജനം 
നോക്കി നില്ക്കുന്നു 
വിദ്യാധരൻ 2014-01-08 19:41:02
നമ്മുടെ പണ്ടത്തെ തമ്പുരാക്കന്മാർ പെരുമാറി പോന്നിരുന്നതു വളരെ ഇടുങ്ങിയ ഒരഭിജാതമണ്ഡലത്തിലാണ് . പ്രഭാവത്തിന്റെ ആ ഏഴു നിലമാളികയിൽ നിന്നിറങ്ങി സാധാരണ ജനങ്ങളുമായിടപഴകാൻ മിക്കവാറും അലംഘനീയങ്ങളായി കണക്കാക്കപ്പെട്ട കുലീനതകൾ അവരെ അനുവതിച്ചിരുന്നില്ല. സാധാരണ നിരപ്പിൽ കിടന്നിരുന്ന ജനതയെപ്പറ്റി അവർക്ക്  മറ്റുള്ളവർ പറഞ്ഞു കേട്ട അറിവല്ലാതെ ജനങ്ങളുടെ സുഖദുഖങ്ങളേയോ ആശയഭിലക്ഷങ്ങളെ സംബന്ധിച്ചോ യാതൊരു അറിവും ഇല്ലാതെ പോയി. പണ്ഡിതന്മാരും സാഹിത്യ കാരന്മാരുമായി ഭാഷയുടെ വിശാല ലോകത്ത് കഴിഞ്ഞിരുന്ന അവരെ  അന്നത്തെ കവികളും സാഹിത്യകാരന്മാരും സ്ത്രീകളുടെ മൂടും മുലകളെക്കുറിച്ച് വർണ്ണിച്ചു സുഖിപ്പിച്ചു കൊണ്ടിരുന്നു.  ഇന്നത്തെ അമേരിക്കൻ സാഹിത്യകാരന്മാരും അതിൽ നിന്നൊന്നും വ്യത്യസ്തമല്ല. അമേരിക്കയിലെ പുരുഷവർഗ്ഗം ഭാഷയുടെ വിശാല ലോകത്ത് പണ്ഡിതന്മാരും സാഹിത്യ കാരന്മാരുമായി പുളച്ചു മറിയുമ്പോൾ വിവാഹ പ്രായം മുറ്റി നില്ക്കുന്ന പെണ്മക്കളെ കുറിച്ചും, ലസബിയനം ഗേയുമായി കഴിയുന്ന മക്കളെ കുറിച്ചും കഞ്ചാവിന്റെയും ലഹരി മരുന്നുകളുടെയും പിടിയിൽ പെട്ട് ജീവിതം തകരുന്ന മക്കളെ ഓർത്തും കേഴുന്ന അനേകം അമ്മമാരെ കാണാൻ കഴിയും. പക്ഷെ 'ഈഗോ' (ആണ്ട്രൂസിനോട് കടപ്പാട്) യുടെ പിടിയിൽ ആയി കഴിയുന്ന ഇവർക്ക് ഈ അനുഭവങ്ങളുടെ കഥ പറയാൻ കഴിയില്ല.  കാരണം മിക്കവരും ജാക്ക് ദാനിയേലിന്റെ ലഹരിയിൽ (ജാക്ക് ദാനിയേലിനോട് ക്ഷമാപണം) കഥകൾ മെനയുകയാണ്. ജീവിതാനുഭവങ്ങൾ ഇല്ലാത്ത കഥകൾ. അമേരിക്കയിൽ ജീവിതാനുഭവങ്ങൾ സ്ഫുരിക്കുന്ന കവിതയും കഥകളും എഴുതുന്നവരിൽ നല്ല ശതമാനവും സ്ത്രീകളാണ്. പക്ഷേ എന്ത് ചെയ്യാം അവരെ പെണ്‍ എഴുത്തുകാർ എന്ന പേരിൽ വേലിക്ക് പുറത്തു നിറുത്തിയിരിക്കുന്നു. ഈ സത്യങ്ങൾ തുറന്നു പറയുമ്പോൾ അനെഴുത്തുകാർ പറയുന്നവനെ തേടി തട്ടാൻ ശ്രമിക്കുകയാണ്. അവരുടെ രോക്ഷം മാധ്യമത്തിനു നേരെ, വയാനക്കാരന് നേരെ എന്ന് വേണ്ട, കല്യാണസുഗന്ധിക പുഷ്പം തേടിപോയ  ഭീമനെപോലെ, അവർ  ആരെന്നു സ്വയം മറന്നു 

"ഋക്ഷിമാർ മന്വന്തര 
         രൂപശിൽപ്പങ്ങൾ തീർക്കാൻ 
പശമണ്ണെടുക്കുന്ന 
         ഹിമവൽ പ്രദേശങ്ങൾ 
ഇന്ന് ഭാരത പൗരൻ 
          കൈവിലങ്ങെറി -ഞ്ഞോടി 
വന്നു പൊന്നണിയിക്കും 
          ഗ്രാമങ്ങൾ നഗരങ്ങൾ 
കണ്ടവൻ മുൻപിൽ 
          കണ്ടതത്രയും തകർത്തവൻ 
കല്യാണസൗഗന്ധിക 
           പൂവനത്തിനു പോകുവാൻ"

ഇവിടെ ഒരു വ്യത്യാസം മാത്രം. അമേരിക്കയിലെ ഭീമന്മാരായ (സിനിമയിലെ ഭീമനല്ല) എഴുത്തുകാർ എന്ന്  അവകാശപ്പെടുന്നവർ   തേടുന്നത്  സാധുവായ ഈ വിദ്യാധരനെയാണ് .  ഞാൻ എനിക്ക് അറിയാവുന്ന തറ ഭാഷയിൽ പറയാൻ ശ്രമിക്കുന്നത് ഇവർ മനസ്സിലാക്കിയുരെന്നെങ്കിൽ എനിക്ക് വേണ്ടി ഇവർ ചിലവഴിക്കുന്ന സമയം മതിയായിരുന്നു ഇവർക്ക് സ്വയം ഒരു ആത്മ പരിശോധന നടത്തി അഹങ്കാരത്തിന്റെ പിടിയിൽ നിന്ന് മോചനം നേടി  ഈ മലയാളഭാഷയ്ക്ക്‌ മുക്തി നേടികൊടുക്കാൻ പക്ഷെ എന്ത് ചെയ്യാം തലയിൽ കയറണ്ടേ അവർ വീണ്ടും ആലപിക്കുന്നു 

ഞാൻ തകർത്തെറിയാത്ത 
           മൂല്യങ്ങളില്ലാ - ചെന്ന് 
ഞാൻ തപസിളക്കാത്ത 
          പർണ്ണ ശാലകളില്ല 
ഞാൻ തട്ടിയുടക്കാത്ത 
         മണ്‍പ്രതിമകളില്ല 
ഞാൻ തല്ലികൊഴിക്കാത്ത 
         വാടാമല്ലികളില്ല 

അങ്ങനെയുള്ള അമേരിക്കൻ മലയാള സാഹിത്യ ഭീമാകരന്മാർ ഈ ഇത്തിരി ഇല്ലാത്ത  വിദ്യാധരനെ കണ്ടലറുകയാണ് 

എന്റെ കാൽ ചവിട്ടേറ്റു 
         മരിക്കാൻ കിടക്കുന്ന 
തെണ്ടിയാ -രിവനൊരു 
        വിവര ദോഷിയോ?

നിങ്ങളുടെ കണ്ണിലെ കരടായി ഞാൻ ഇവിടെത്തന്നെ കാണും 





വിദ്യാധരൻ 2014-01-11 19:54:52
ഇന്നെന്റെ സുഹൃത്ത് വിളിച്ചെന്റെ തന്തക്ക്‌ 
തന്തക്ക്‌ പിറക്കാത്തോരുത്തൻ വിദ്യാധരൻ 
സമ്മതിക്കില്ല എഴുതാൻ രണ്ടക്ഷരം ശാന്തമായി 
ആരാണിവൻ? എഴുത്തച്ചനോ? കേരളവർമ്മയോ?
മലയാളം മുനഷിയോ? വിദ്വാനൊ? പണ്ഡിറ്റോ?
എത്രനാളായി ഞാൻ എഴുതുന്നമേരിക്കയിൽ?
എത്ര അവാർഡുകൾ പൊന്നാടകൾ വാരികൂട്ടി ഞാൻ 
എന്നെ അറിയാത്തവരില്ല അമേരിക്കയിൽ 
വന്നിരിക്കൊന്നൊരു വിദ്യാധരൻ 'ബാസ്റ്റഡു'
മിണ്ടാതെ നിന്ന് ഞാൻ. മിണ്ടാൻ പറ്റുമോ?
ഞാനും വിളിച്ചു വിധ്യാധരന്റെ തന്തക്കു 
അത് കേട്ടവൻ അല്പം ശാന്തനായി ചോദിച്ചു
ആരായിരിക്കും ഇവൻ? ഊഹം ഉണ്ടോ തനിക്കു?
ഇല്ല സാറേ അറിയില്ല ചിലർ പറയുന്നിവൻ 
ഡാലസ് കാരനാണെന്ന് മറ്റു ചിലർ പറയുന്നു 
ന്യുയോർക്ക് കാരനാണെന്ന് 
അരയാൽ നമ്മൾക്കെന്ത?
പേടിച്ചാൽ ഒളിക്കാൻ സ്ഥലം ഉണ്ടോ?
പേടിക്കാതെ തുടരുക നിങ്ങളുടെ 
സാഹിത്ത്യ സപര്യ സുഹൃത്തെ-
മടുത്തൊരിക്കൽ നിറുത്തും അവനും എഴുത്ത് 


benny kurian, new jersey 2014-01-12 05:25:45
കേഴുക പ്രിയനാടേ!!!... this is all I can say about this waste of time!... why are we worried and scared of comments by readers?!.. go to New York Times online (www.nytimes.com) and see the participation of readers on each and every article...
instead of appreciating and encouraging readers  participation making fun of sincere and good comments by readers.. What are we going to gain by knowing the identity of the person who write letters to the editor/comments. This is bad and not appreciable to the free flow of opinions. Please, encourage and invite all your friends to emalayalee, let them read your creations and encourage them to comment.  Let our people read emalayalee. Let the free flow of opinions flood through the pages of emalayalee. Don't be scared of opinions or criticisms. Ours is a free society. Let us don't shut the mouth of readers. We are a civilized society. 
Mr. Vidhyadharan, you are doing a wonderful job. I enjoy your comments especially the poem quotes. We need someone like you to say "The king is naked"!..  and that your grandfather owned not an elephant but a "kuzhiyana"- കുഴിയാന (ബഷീർ)!!!..

Anthappan 2014-01-12 13:12:22

I agree very much with the commentator Mr.  Benny NJ.  The authors should not be concerned about the readers comment but rather be concerned about the substance of the comment.  Readers and commentators are different type.

1.       Some  comment directly

2.       Some  say good or bad

3.       Some  are satirical

4.       Some respond elaborately

5.       Some are arrogant and ruthless

In New York Times or CNN, as Mr. Benny said, the participation of the readers and their comments are very much.  It was interesting to read thousands of comments written by North Indians and Americans on the articles appeared in CNN pertained to Indian Diplomat Devayani and the diplomatic standoff between India and US.  I was a participant in it and was interesting to see some eye opening comment and responses I got.  As per my observation Vidhaadharan is a very strong reader and uses all approaches I mentioned above to provoke the writer and many times bring out the weakness and strength of the writer.  The weakness of most of the malayalee writers is that most of them are reactive and can take only good comments which praises them.  In order to be perfected in writing, the authors should be tested by good commentators like Vidhyaadharan or anyone for that reason.   Many times I go and read the articles when I see a comment by Vidyadharan.  Even I enjoyed the last comment by Vidhyaadharan how he turned around things and made it humorous when he was called a bastard by his friend.  His comments are backed up by quotes and citation of poems which is relevant to the topic.  Keep writing writers and keep commenting Vidhyadharan. 

Sangeethasnehi 2014-01-12 17:59:19
വിദ്യാധരൻ emalayalee യുടെ M. Krishnan Nair ആയി സങ്കല്പ്പിക്കുക. Olden days when I receive Kalakaumudi, I was always eager to read "സാഹിത്യ വാരഫലം", Same way we are lucky to have Vidyadharan here.
anil 2014-01-14 11:42:51
amerikkayil ingane oru vidhyaadharan venam
anil
വിദ്യാധരൻ 2014-01-14 17:12:52

വിദ്യാധരനെ പോലെ ഒരാൾ -മലയാളിയിൽ വേണം എന്ന് ചിലർ വാദിക്കുമ്പോൾ മറ്റു ചിലർ  വിധ്യാദരനെ വെളിച്ചെത്തു കൊണ്ടുവരിക അല്ലെങ്കിൽ വിദ്യാധരൻ എഴുതുന്ന കമന്റു വന്നു കഴിഞ്ഞാൽ ഉടൻ എഡിറ്റ്റോടു പറഞ്ഞു നീക്കം ചെയ്യുക തുടങ്ങി പ്രവർത്തികളിലൂടെ വിദ്യാധരനെ തുരത്തുക തുടങ്ങിയ അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുകയാണ്. ഇതിൽ പ്രധാനമായും ഉൽപ്പെട്ടിരിക്കുന്നവർ അമേരിക്കയിലെ പേരുകേട്ട  എഴുത്തുകാരെന്നു സ്വയം അഭിമാനിക്കുന്നവരും അല്ലെങ്കിൽ അങ്ങനെ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ആണ്ഇതിൽ പേരുകേട്ട എഴുത്തുകാർ എന്ന് സ്വയം അബിമാനിക്കുന്നവർക്കും  അമേരക്കയിലെ പ്രുമുഖസാഹിത്യ കരന്മാരെ നിർമ്മിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവ്രർക്കും  ഞാൻ മുടങ്ങാതെ അഭിപ്രായം എഴുതി അയക്കാൻ ശ്രമിക്കാറുണ്ട്അവയില ചിലത് പെട്ടന്ന് താളുകളിൽ പ്രത്യക്ഷപ്പെടുകയും അതുപോലെ അപ്രത്യക്ഷമാകുകയും ചെയ്യുംഎൻറെ പരീക്ഷണത്തിലെ മിക്ക വ്യക്തികളും ന്യുയോർക്കിൽ നിന്നും ഡാലസിൽ നിന്നും ഉള്ളവരാണ്നിങ്ങൾ വിചാരിക്കും വിദ്യാധരനു എന്തിന്റെ കേടാണെന്ന്എഴുത്തുകാരെന്നു സ്വയം കൊട്ടിഘോഷിച്ചു നടക്കുന്നവരെ വായനക്കാർക്ക് അവരുടെ യഥാതഥാ രൂപത്തിൽ പരിചയപ്പെടുത്തി കൊടുക്കുക എന്ന എൻറെ ഗവേഷണത്തിന്റെ  ഭാഗം ആണ്ഞാൻ തെളിയിക്കാൻ ശ്രമിക്കുന്ന സിദ്ധാന്തം (ഹൈപ്പോതിസീസ്) അമേരിക്കൻ എഴുത്ത്കാരാൻ ആരാണ്? ( വിദ്യാധരൻ ആരാണെന്നല്ല) അവരുടെ എഴുത്തുകളിൽ നിന്നും അവരുടെ വായനക്കാരോടുള്ള പ്രതികരണങ്ങളിൽ നിന്നും ഇവരിൽ എത്രപേർ മരിക്കുന്നതിനു മുൻപ് നല്ല ഒരെഴുത്തുകാരനായി മരിക്കും എന്നിങ്ങനെയുള്ള ചില സത്യങ്ങളാണ്.

ദുഃഖകരം എന്ന് പറയട്ടെ പലരും അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് കുഞ്ഞാപ്പു സാറിന്റെ കവിതയിൽ പറയുന്നതുപോലെ യാതൊരു ഉൾക്കാഴ്ചയും ഇല്ല എന്നുള്ളതാണ് . സാറിന്റെ കവിത നമ്മൾക്ക് ഒന്ന് നോക്കാം

 

കാഴ്ച ( ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു- 2003)

 

ദൂരക്കാഴ്ച ഒരു രോഗം

ഭിഷ്വഗരനവർക്കു കണ്ണട വിധിക്കും .

ഉൾക്കാഴ്ച മാരകമാം വിപത്ത്

തടങ്കൽ പാളയം അവരെ കാത്തിരിക്കും

ഹൃസ്വ ദൃഷ്ടിയുള്ളവർ രാജാക്കന്മാർ

ജനങ്ങൾക്കവർ പിതൃതുല്ലിയർ

 

ഞാൻ ഇത് വായിച്ചപ്പോൾ അമേരിക്കയിലെ പല എഴുത്ത്കാരെയും ഓർമ വന്നു. (ഇതിൽ ഞാൻ പ്രൊഫസർ കുഞ്ഞാപ്പുവിനെ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിൻറെ പല ആധുനിക കവിതകളും എനിക്ക് മനസിലാകില്ലെങ്കിലും അക്ഷരത്താഴിന്റെ നഷ്ട്ടപെട്ട ചാവികൾ എന്ന കവിത സമാഹാരത്തിന്റെ ഒരു സൂക്ഷിപ്പ്ക്കാരനാണ് ഞാൻ).  പല തെറ്റ് ധാരണകളുടെയും പുറത്തു കയറി നിന്നാണ് പലരും എഴുത്തിന്റെ സാമ്പ്രാജ്യം വെട്ടിപിടിക്കാൻ ശ്രമിക്കുന്നത് ശ്രമത്തിൽ ഇവർ അവരുടെ ഇരിക്കുന്ന കൊമ്പു വെട്ടിക്കളയുന്ന ഉള്ക്കാഴ്ച ഇല്ലായിമ എന്ന മാരക രോഗത്തിന് പിടിപ്പെട്ടിരിക്കുന്നു. ഹൃസ്വദൃഷ്ടിയുള്ള രാജാക്കന്മാരെപോലെ വായനക്കാരെ പിതൃതുല്യരായി കാണേണ്ട എഴുത്തുകാർ പിതൃ ഹത്യക്കു ഒരുങ്ങുകയാണ്

 

"കണ്ട കാര്യം കണ്ണിൽ ഒളിപ്പിക്കാകിൽ  കാഴ്ച  

കണ്ണുകെട്ടി മൂക്കടച്ചു കറുപ്പ് ചാർത്തി

കൊടും വിഴ തന്മാത്രകൾ കാച്ചിയ

നിറഞ്ഞ കാസാ ചുണ്ടോടണക്കൂ" ( കാഴ്ച ( ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു- 2003)

കുഞ്ഞാപ്പു സാറിന്റെ കവിത  വായിച്ചപ്പോൾ വയലാറിന്റെ ഗാലിലിയൊ ഓർമ വന്നു. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ ഓരോ വ്യക്തികളും, അവർ വായനക്കാരായാലും എഴുത്തുകാരായാലും എടുക്കേണ്ടുന്ന നിലപാടിനെക്കുറിച്ച്

 

മതമനുശാസിക്കും ആശയങ്ങൾ

എതിരായി നിൻ നാവു ഉയർന്നുപൊയാൽ

വെറുതെ വിടില്ലിനി മെലിലൊന്നും

വെറുതെ ഗലീലിയോ നിന്നെ ഞങ്ങൾ

 

വിടവാങ്ങി വന്നാതെരുവിലെക്കാ

വിടരും യുഗത്തിന്റെ ശാസ്ത്രകാരൻ

അതി ധീരമദ്ദേഹമോതി " ഞാനെ-

ന്തധിക പ്രസംഗം നടത്തി നാട്ടിൽ

 ഒരു കർദ്ദിനാളല്ല കുറ്റപത്ര -

ച്ചുരുളുമായിരം കർദ്ദിനാൾമാർ

ഒരുമിച്ചു വന്നാലും ഭൂമി ചുറ്റി -

ത്തിരിയും ദിവാകര മണ്ഡലത്തെ"

അതുകൊണ്ട് പ്രിയ എഴുത്തുകാരെ, നിങ്ങൾ എത്ര എൻറെ പ്രതികരണത്തെ എതിർത്താലും എൻറെ സരസ്വതിദേവിയുടെ ഒരു എളിയ കാവൽക്കാരനായി ഞാൻ ഇവിടെ തന്നെ കാണും

Thomas Karukutty 2014-01-16 07:38:12
ഇപ്പോൾ എനിക്ക് ആകാംക്ഷ കൂടി തുടങ്ങിയിരിക്കുന്നു. ആരാണ് ഈ എഴുത്തുകാരെ ചാട്ടവാറു കൊണ്ട് ഇടയ്ക്കിടയ്ക്ക് അടിയ്ക്കുന്ന വിദ്യാധരൻ? പ്രൊഫസർ കുഞ്ഞാപ്പുവ്ന്റെ കവിത തന്നെ എടുത്തുള്ള പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. കൊള്ളാം. ഇത്തരത്തിലുള്ള പ്രെതികാർനവും മലയാള ഭാഷയെ വളരാൻ സഹായികുകയുള്ള്
വിദ്യാധരൻ 2014-01-19 09:48:32
കണ്ണില്ലാത്തോർ  
ഉൾകണ്ണിനാൽ കാണണം 
പ്രേമവും സ്നേഹവും 
കമാത്തിന്റെ കണ്ണ്താൻ 
സ്നേഹവും പ്രേമവും കൈപിടിച്ച് 
കാമം കാമാത്തിപുരത്തു കൊണ്ടുപോം 
കണ്ണടച്ച് കണ്ണാടിയില്ലാതെ 
ഉൾകണ്ണിനാൽ 
അർത്ഥ പുരാണം തിരയണം 
കാമാത്തിക്കർഥം 'ജോലിയെന്ന്'
സ്നേഹവും പ്രേമവും കൊണ്ട് ചെന്നത് 
കമാത്തിപുരത്തു 
ചുവന്ന തെരുവിൽ 
ചുവപ്പു കാമത്തിന്റെ കണ്ണിലെ തിമിരം  
തിമിരം കണ്ണിൽ ഇരുട്ട് കേറ്റി
ബന്ധങ്ങളെ കാറ്റിൽ പറത്തി  
കേറിപിടിക്കുന്നു  സ്ത്രീയെ'
പെങ്ങളെ അമ്മയെ മകളെ
പിന്നെ വലിച്ചെറിയുന്നു  
കണ്ണില്ലാത്ത കാമത്തിന്റെ 
ചുവന്ന തെരുവുകളിൽ.

പ്രൊഫസർ ജോയി കുഞ്ഞാപ്പുവിന്റെ പ്രേമവും കാമവും പിന്നെ സ്നേഹവും എന്ന കവിതയ്ക്ക് ഒരു മറുപടി കവിത എഴുതിയതാണ്. അത് നേരിട്ട് അദ്ദേഹത്തിൻറെ കവിതയുടെ അടിയിൽ ചേർത്താൽ തിരസ്കരിക്കാൻ സാധ്യത ഉള്ളത് കൊണ്ട്  ആരാണ് വിദ്യാധരൻ എന്ന ലേഖനത്തിന്റെ അഭിപ്രായമായി ചേർക്കുന്നു.  അദ്ദേഹത്തിന്റെ കവിതയുടെ പൂർണ്ണമായ അർഥം ഗ്രഹിച്ചിട്ടല്ല ഇതെഴുതിയിരിക്കുന്നത്. എങ്കിലും കള്ള കാമം പ്രേമവും സ്നേഹവും നടിച്ചു വരികയും, അർഥം അറിയാതെ, പല സ്ത്രീകളും അതിന്റെ പിടിയിൽ പിടഞ്ഞു മരിക്കുകയും ചെയ്യും.  ഭാരത സംസ്ക്കാരത്തിന്റെ അടിസ്ഥാനം ഇളക്കുന്ന ഇത്തരം പ്രവണത്തകളെ തങ്ങളുടെ രചനകളിലൂടെ ചെറുക്കേണ്ട ഉത്തരവാദിത്വം ഓരോ എഴുത്തുകാർക്കും ഉണ്ട്. ഭാരതം സന്ദർശിക്കാൻ എത്തിയ ഒരു ഡച്ച് സ്ത്രീയെ ആറു പേരുകൂടി ബലാൽസംഗം ചെയ്യതാണ് ഏറ്റവും അടുത്തിട നടന്ന സംഭവം. അഴുമതികാരും, വ്യഭിചാരികളുമായ ഭരണകർത്താക്കൾ കേരളത്തിലും ഡൽഹിയിലും യാതൊരു ഇളിപ്പും ഇല്ലാതെ നാടുവാഴുമ്പോൾ, അവരുടെ കീഴിൽ 'കാമത്താൽ കാഴ്ച നഷ്ടപ്പെട്ട' ഓട്ടോ രിക്ഷക്കാരും അവരുടെ ശിങ്കിടികളും സ്ത്രീകളുടെ മേല ഹിംസ്ര ജന്തുക്കളെപ്പോലെ ചാടി വീണു ബലാൽസംഗം ചെയ്യുമ്പോൾ   ആ നാട്ടിലേക്ക് അമേരിക്കയിൽ നിന്ന് 'വിദേശ സഞ്ചാരികളെ' ആകർഷിക്കാൻ  എത്തിയിരിക്കുന്ന മന്ത്രിയേയും, മന്ത്രിക്കു താങ്ങായി തണലായി നില്ക്കുന്ന ഫോമാ നേതാക്കളെയും കണ്ടു. കേരളത്തിലെ സ്ത്രീകൾക്ക് ഇല്ലാത്ത  സുരക്ഷിതമില്ലായിമയെ കുറിച്ചും, വഴിയരികിൽ വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂംമ്പാരങ്ങളെക്കുറിച്ചും, അവയിൽ സ്വൈരവിഹാരം നടത്തുന്ന കൊതുക് എലി കോഴി പൂച്ച പട്ടി അവ പരത്തുന്ന പനി എന്നിവയെക്കുറിച്ചും ഇവർ 'ദീർഘമായി' സംസാരിച്ചിരിക്കും എന്ന് നമ്മൾക്ക് കരുതാം.   
 
കാമം സ്നേഹവും പ്രേമവും നടിച്ചു വരാം പക്ഷെ 'നിഷ്ക്കാമ കർമ്മത്തെ' തിരിച്ചറിയാതെ അതിൽ അധിഷ്ടിതംമാകാതെ നമ്മൾക്ക് നഷ്ടം ആയിരിക്കുന്ന കാഴ്ച തിരിച്ചു കിട്ടുകയില്ല 


 
Mathew John 2014-01-20 10:22:49
ആരാണ് വിദ്യാധരൻ എന്ന ചോദ്യത്തിന് ഉത്തരം ഞാൻ മനസിലാക്കിയടത്തോളം, അദ്ദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള ഒരാളായിട്ടാണ്. ഇവിടെതന്നെ പ്രൊഫസർ കുഞ്ഞാപ്പുവിന്റെ കവിതയെ (സത്യം പറഞ്ഞാൽ കവിത എനിക്ക് മനസിലായില്ല) അഴിച്ചു സമൂഹത്തിൽ നില നില്ക്കുന്ന ചില ദുഷിച്ച പ്രവണതകളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുന്നു. ഒരു സ്ത്രീയെ പ്രാപിക്കാനുള്ള കാമം ഒളിച്ചു വച്ച് സ്നേഹവും പ്രേമവും നടിച്ചു ചെറുപ്പക്കാരികളെ നശിപ്പിക്കുന്ന അനേകർ കേരളത്തിൽ ഉണ്ട്. അതിനു നല്ല ഒരു ഉദാഹരണമാണ് സൂര്യനെല്ലി പെണ്‍കുട്ടി. ഒരു ബസ്‌ കണ്ടക്ടർ പ്രേമം നടിച്ചു ആ പെണ്‍കുട്ടിയെ ചതിച്ചതിന്റെ ഫലം എന്തെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇതെല്ലാം സ്വന്ത ജീവിതത്തിൽ വന്നു ഭാവിക്കുമ്പോൾ മാത്രമേ ഇതിന്റെ തീവ്രത മനസിലാക്കുകയുള്ളൂ. ഒരു കവി കഥാകൃത്ത്‌ ഒക്കെ ആയിതീരുന്നത് ജീവിതഗന്ധികളായ കഥകൾ വായനക്കാരെ ചിന്തിപ്പിക്കാൻ പ്രാപ്തരാക്കുമ്പോൾ മാത്രമാണ്. ഭാവനയും ഭാഷയും ഒക്കെ നല്ലത് തന്നെ പക്ഷെ അതിൽ ജീവിതാനുഭവങ്ങൾ ഇല്ലെങ്കിൽ എന്ത് പ്രയോചനം. നല്ല കഥകൾ വായനക്കാര്ക്ക് ഉൽക്കാഴ്ചക്ല് നല്കുകയും അത് ജീവിതത്തിൽ ചിലപ്പോള ഒരു വഴികാട്ടിയായി മുൻകരുതലുകൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിധ്യാധരാൻ എഴുത്തുകാരുടെമേൽ ഉപയോഗിക്കുന്ന സംമ്മർദ്ദങ്ങളിൽ കൊപാകുലരാകാതെ അതിലെ നല്ല വശങ്ങളെ ഉള്കൊല്ലാൻ ശ്രമിക്കുക. വിദ്യാധരനിൽ നിന്നും നല്ല നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക