Image

ആനി പോളിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം- ഫൊക്കാന

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 November, 2011
ആനി പോളിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം- ഫൊക്കാന
ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടി ലജിസ്ലേച്ചര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ശ്രീമതി ആനി പോളിന്റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ ഫൊക്കാന നിര്‍ണ്ണായകമായ പങ്കു വഹിച്ചു.

ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ അസ്സോസിയേഷന്റെ ആസ്ഥാനമായ കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ചായിരുന്നു ധനസമാഹരണത്തോടനുബന്ധിച്ചുള്ള ഡിന്നര്‍ സംഘടിപ്പിച്ചത്‌.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെയും സ്വതന്ത്രരുടേയും പിന്തുണയോടെ വമ്പിച്ച വിജയം ആനി പോള്‍ കൈവരിക്കുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കുന്ന മാനേജര്‍ ഇന്നസന്റ്‌ ഉലഹന്നാന്‍ പ്രസ്‌താവിച്ചു.

കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ സ്വാഗതമാശംസിച്ചു. ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ ഡയറക്ടര്‍ മാത്യു കൊക്കൂറ, ഇന്ത്യന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ സെക്രട്ടറി റോസ്‌ ജോസഫ്‌, കേരള സമാജം മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ്‌ പോത്താനിക്കാട്‌, വിനോദ്‌ കെയാര്‍കെ, കാത്തലിക്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ബോബന്‍ തോട്ടം, ഓര്‍ത്തഡോക്‌സ്‌ കൗണ്‍സില്‍ മെംബര്‍ കോശി തോമസ്‌, ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌, ടോം നൈനാന്‍ എന്നിവരും സന്നിഹിതരായിരുന്നു. കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ ആയിരുന്നു എം.സി.

വിന്‍സന്റ്‌ സിറിയക്‌ ആനി പോളിന്‌ വിജയാശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുപ്പു ദിനത്തില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും, വോട്ട്‌ ചെയ്യേണ്ട രീതിയെക്കുറിച്ചും ടോം നൈനാന്‍ വിശദീകരിച്ചു.

വിവിധ അസ്സോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി രാഷ്ട്രീയ ജീവിതത്തിലേക്ക്‌ കാലെടുത്തുവെച്ച്‌ വിജയം ഉറപ്പാക്കി ലക്ഷ്യത്തിലേക്ക്‌ കുതിക്കുന്ന, പ്രൈമറിയില്‍ 59 ശതമാനം വോട്ടു നേടിയ ആനി പോള്‍ തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പിലും വമ്പിച്ച ഭൂരിപക്ഷം കരസ്ഥമാക്കി വിജയിക്കുമെന്ന്‌ എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു.
ആനി പോളിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം- ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക