Image

ഫ്‌ളോറല്‍ പാര്‍ക്കില്‍ സമാധാന സന്ദേശവുമായി ലത്തീന്‍ കത്തോലിക്കര്‍

പോള്‍ ഡി. പനയ്‌ക്കല്‍ Published on 02 January, 2014
ഫ്‌ളോറല്‍ പാര്‍ക്കില്‍ സമാധാന സന്ദേശവുമായി ലത്തീന്‍ കത്തോലിക്കര്‍
ന്യൂയോര്‍ക്ക്‌: മലയാളി ലത്തീന്‍ കത്തോലിക്കരുടെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി ക്യൂന്‍സ്‌ ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ്‌ ദി സ്‌നോസ്‌ പാരിഷ്‌ കമ്യൂണിറ്റിയെ നയിച്ചുകൊണ്‌ട്‌ ചെണ്‌ടമേളത്തിന്റെ അകമ്പടിയോടുകൂടി തെരുവുകള്‍ ചുറ്റി കരോളിംഗ്‌ നടത്തി. ജാതി മത വര്‍ഗ ഭേദമെന്യെ ഏവരും കരോളിംഗില്‍ പങ്കെടുത്തു.

ഫ്‌ളോറല്‍ പാര്‍ക്കില്‍ ഇത്‌ ആദ്യമായാണ്‌ പബ്ലിക്‌ കരോളിംഗ്‌ നടത്തുന്നത്‌. ഔവര്‍ ലേഡി ഓഫ്‌ ദി സ്റ്റോസ്‌ പാരിഷ്‌ പാസ്റ്റര്‍ ഫാ. കെവിന്‍ മക്‌ബ്രലിന്റെ ആശയത്തെ ഇന്ത്യന്‍ കമ്യൂണിറ്റി പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്‌തു. പ്രദേശത്തെ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ തെരുവുകളിലെ ട്രാഫിക്‌ നിയന്ത്രിച്ചു.

ചെണ്‌ടകളും ഇലത്താളങ്ങളും ചേര്‍ന്നുള്ള താളക്കൊഴുപ്പ്‌ തെരുവുകളില്‍ ആഘോഷമേളം ഉയര്‍ത്തിയപ്പോള്‍ നിവാസികള്‍ വെളിയിലിറങ്ങി ജനങ്ങള്‍ ക്രിസ്‌മസ്‌ ഗാനങ്ങള്‍ ആലപിച്ച്‌ ഏവര്‍ക്കും സമാധാനവും സന്തോഷവും ആശംസിച്ചു.

മുഖ്യധാരാ സമൂഹത്തിന്‌ കേരള ഫ്‌ളേവര്‍ കൊടുത്തതുകൂടാതെ കേരളത്തില്‍നിന്നുള്ള ലത്തീന്‍ കത്തോലിക്കര്‍ വീടുകള്‍ തോറും കയറിയിറങ്ങി കരോള്‍ നടത്തി.
ഫ്‌ളോറല്‍ പാര്‍ക്കില്‍ സമാധാന സന്ദേശവുമായി ലത്തീന്‍ കത്തോലിക്കര്‍
Join WhatsApp News
Ponmelil Abraham 2014-01-02 14:54:58
God bless the Latin Community in New York. Merry Christmas and Happy New Year to one and all. Keep up the good work.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക