Image

കെയര്‍ എ ഡേ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
കെയര്‍ എ ഡേ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കേരള ഭക്ഷ്യ സിവില്‍സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബിന്റെ ആകസ്‌മിക നിര്യാണത്തില്‍ കെയര്‍ എ ഡേ പ്രസിഡന്റും, സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയന്‍, കഴിവുറ്റ മന്ത്രി എന്നീ നിലകളില്‍ കേരള ജനതയെ സേവിച്ച ശ്രീ ജേക്കബ്‌ സാധുജന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു. രോഗക്കിടക്കയിലും സിവില്‍ സപ്ലൈസിലൂടെ സാധാരണക്കാര്‍ക്ക്‌ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കുവാനുള്ള പദ്ധതികള്‍ തയാറാക്കി വരികയായിരുന്ന അദ്ദേഹം കെയര്‍ എ ഡേയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. 2012 ആദ്യം കേരളത്തില്‍ നടത്തുന്ന സാധുജന സംരക്ഷണ പരിപാടിയില്‍ പങ്കെടുക്കാനിരിക്കുമ്പോഴായിരുന്നു നിര്യാണം. കുടുംബാംഗങ്ങളുടെ വേദനയിലും, നാടിന്റെ ദുഖത്തിലും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
കെയര്‍ എ ഡേ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക