Image

ഫീനിക്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഫാമിലി നൈറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
ഫീനിക്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഫാമിലി നൈറ്റ്‌
ഫീനിക്‌സ്‌: ഫീനിക്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകയുടെ മൂന്നാമത്‌ ഫാമിലി നൈറ്റ്‌ നവംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ എന്‍കാന്റോ കമ്യൂണിറ്റി ചര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നു.

കൊച്ചു കുട്ടികള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ഈ സായാഹ്ന പരിപാടിയില്‍ പങ്കെടുത്ത്‌ വര്‍ണ്ണാഭമായ കലാപരിപാടികള്‍ അവതരിപ്പിക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി അനുഗ്രഹമായി നടത്തുവാന്‍ സാധിച്ച ഈ കലാസന്ധ്യ ഈവര്‍ഷവും വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുമെന്ന്‌ വികാരി റെജി സ്‌കറിയ അച്ചനും, സെക്രട്ടറി രാജേഷ്‌ മാത്യുവും അറിയിച്ചു.

ഈവര്‍ഷത്തെ കായിക മത്സരവിജയികള്‍ക്ക്‌ സമ്മാനദാനവും തദവസരത്തില്‍ നല്‍കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മാത്യു (602 326 1777).
ഫീനിക്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഫാമിലി നൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക