Image

ഫോമയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 5-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
ഫോമയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 5-ന്‌
ന്യൂയോര്‍ക്ക്‌: ഫോമയുടെ എമ്പയര്‍ സ്റ്റേറ്റ്‌ റീജിയണല്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 5-ന്‌ ന്യൂയോര്‍ക്കിലെ നാനുവെറ്റ്‌ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന പാസാക്ക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്നു. റീജിയണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ കേരളപ്പിറവി ദിനാഘോഷവും നടത്തപ്പെടുമെന്ന്‌ ഫോമയുടെ എമ്പയര്‍ സ്റ്റേറ്റ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.ഏ. മാത്യു അറിയിച്ചു.

ഫോമയുടെ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 22-ന്‌ എല്‍മോണ്ടില്‍ സ്ഥിതിചെയ്യുന്ന കേരളാ സെന്ററില്‍ നടന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌ത കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമായിരുന്നു.

ഫോമയുടെ ദേശീയ നേതൃത്വനിരയും നൂറില്‍പ്പരം കലാകാരന്മാരും, ഐഡിയ സ്റ്റാര്‍ സിംഗര്‍ സോമദാസും പങ്കെടുക്കുന്ന റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന്‌ ഫോമയുടെ എമ്പയര്‍ സ്റ്റേറ്റ്‌ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഗോപിനാഥ കുറുപ്പ്‌ അറിയിച്ചു.

നവംബര്‍ അഞ്ചാം തീയതി വൈകുന്നേരം 6 മണിക്ക്‌ സ്‌നേഹവിരുന്നോടെയാണ്‌ റീജിയണല്‍ കണ്‍വെന്‍ഷന്‌ തിരശ്ശീല ഉയരുന്നത്‌. 7 മണിക്ക്‌ ഘോഷയാത്രയും, തുടര്‍ന്ന്‌ പൊതുസമ്മേളനവും നടക്കും. രാത്രി 8 മണി മുതല്‍ 11 മണി വരെ വിവിധയിനം കള്‍ച്ചറല്‍ പ്രോഗ്രാമുകളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസ്‌ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

പ്രവേശനം തികച്ചും സൗജന്യമായ ഈ റീജിയണല്‍ കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളിലും, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എ.ഏ. മാത്യുവും, റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഗോപിനാഥ കുറുപ്പും അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം.ഏ. മാത്യു (845 304 7665), ഗോപിനാഥ കുറുപ്പ്‌ (845 548 3938), ജോണ്‍ സി. വര്‍ഗീസ്‌ (914 643 3700) എന്നിവരുമായി ബന്ധപ്പെടുക.

റീജിയണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുന്ന പാസാക്ക്‌ കമ്യൂണിറ്റി സെന്ററിന്റെ അഡ്രസ്‌: 87 New Clarkstown Road, Nanuet, NewYork.
ഫോമയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക