Image

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 17-ന്‌
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ 28-മത്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തും. (main East High School, 2601 Dempster St, Paek Ridge, IL 60068)

ഉദ്‌ഘാടന ചടങ്ങിനും ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്കും ശേഷം കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികള്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മാനവരാശിയുടെ രക്ഷയ്‌ക്കായി കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ ദൃശ്യങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള വര്‍ണ്ണാഭമായ പരിപാടികള്‍ അവതരിപ്പിക്കും.

വിവിധ ഇടവകകളിലെ ബഹു. വൈദീകരും, എക്യൂമെനിക്കല്‍ ഗായകസംഘവും അവതരിപ്പിക്കുന്ന ക്രിസ്‌മസ്‌ കരോള്‍ ഗാനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടും.

ഈവര്‍ഷം എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വോളിബോള്‍, ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയികളായിട്ടുള്ളവര്‍ക്കുള്ള ട്രോഫികള്‍ തദവസരത്തില്‍ വിതരണം ചെയ്യും.

പ്രസിഡന്റ്‌ വെരി റവ. കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍, റവ.ഫാ. നൈനാന്‍ വി ജോര്‍ജ്‌, ബഞ്ചമിന്‍ തോമസ്‌ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ക്രിസ്‌തുവില്‍ നാമെല്ലാവരും ഒന്നാണ്‌ എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടത്തപ്പെടുന്ന ക്രിസ്‌മസ്‌ ആഘോഷപരിപാടികളില്‍ പങ്കെടുത്ത്‌ തങ്ങളുടെ ഐക്യവും കൂട്ടായ്‌മയും ഉറക്കെ പ്രഖ്യാപിക്കുവാന്‍ എല്ലാ ക്രൈസ്‌തവ വിശ്വാസികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളില്‍ (847 299 3704), ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (708 848 4120), ബഞ്ചമിന്‍ തോമസ്‌ (847 529 4600), റവ. റോയി പി. തോമസ്‌ (847 803 4933), മാത്യു കരോട്ട്‌ (847 702 3065), ജേക്കബ്‌ ജോര്‍ജ്‌ (630 858 7853), റവ. അലക്‌സ്‌ പീറ്റര്‍ (847 749 3288), ജോയിച്ചന്‍ പുതുക്കുളം (പി.ആര്‍.ഒ) 847 345 0233).
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക