Image

മോഷണം (പഴയകാല കവിതകള്‍ 2004: സുധീര്‍പണിക്കവീട്ടില്‍)

Published on 03 January, 2014
മോഷണം (പഴയകാല കവിതകള്‍ 2004: സുധീര്‍പണിക്കവീട്ടില്‍)
(പ്രസിദ്ധീകരണങ്ങള്‍ രചനകളെ തിരസ്‌കരിക്കുന്നതില്‍ എഴുത്തുക്കാര്‍ക്ക്‌ വിഷമമുണ്ടാകില്ല. .എന്നാല്‍ രചനയിലെ ആശയം എടുത്ത്‌ അത്‌ ആരെയെങ്കിലും കൊണ്ടെഴുതിച്ച്‌, മുമ്പയച്ച ആളുടെ രചന കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക്‌ വിഷമമാണ്‌. അങ്ങനെ ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയത്‌)

ആരാണിവനെന്ന്‌ ചോദിച്ചവനുടെ
കവിതയും നോക്കിയിരുന്നു പത്രാധിപര്‍
പുരികമുയര്‍ത്തിയും പുഞ്ചിരിച്ചും -ചുറ്റും
നിന്നവര്‍മെല്ലേ മൊഴിഞ്ഞ്‌ പോയിങ്ങനെ
കവിയാണിവന്റെ കവിതകളും കൊള്ളാം
വെട്ടത്ത്‌ മാത്രം പുറത്ത്‌ വരില്ലിവന്‍
തന്നേയുമക്ലിവന്‍വേറെസഭയിലാണിന്നേ
വരെവരിസംഖ്യയും തന്നില്ല.

സ്വന്തം സഭയും വരിസംഖ്യയും സമം
ക്രുതികള്‍ക്ക്‌ മേന്മയെന്നവരൊക്കെചൊല്ലവേ
ഒന്ന്‌ മൂളിക്കൊണ്ട്‌ പത്രാധിപര്‍ -കവി
കുത്തി കുറിച്ചത്‌ വായിച്ചു തല്‍ക്ഷണം
എന്തുപറയുന്നു കൂട്ടരേ നിങ്ങളീ
കവിതയെകൊള്ളുന്നോ, തള്ളുന്നോചൊല്ലുക
സത്യം പറയുകില്‍, കവിതയോ ഉത്തമം
മൂന്നാലുപേരറിയാതെ പറഞ്ഞ്‌പോയി
എങ്കിലും അന്യനാണിവന്റെ രചനകള്‍
എന്തിനുവേണ്ടി നാം അച്ചടിച്ചീടുന്നു.

നമ്മളിന്നേവരെ ചിന്തിച്ചിടാത്തൊരു
ആശയം കവിതയില്‍ കാണുന്നതത്ഭുതം
പ്രണയദിനത്തിന്റെ സൗന്ദര്യഭാവങ്ങളി
കവിയെത്രയോ ഭംഗിയില്‍ പാടുന്നു
ആശയം ഉള്‍കൊണ്ടെഴുതുക നിങ്ങളൊരു
പംക്‌തി, ഇനിയത്തെ ലക്കം തിളങ്ങട്ടെ
വായനക്കാര്‍ക്കത്‌ഹ്രുദ്യമായാലവര്‍
വായിച്ചിടും പിന്നെ വരിസംഖ്യയും തരും
കവിയെ അവഗണിച്ചീടുക നമ്മളീ
കവിത കണ്ടില്ലെന്നുതന്നെ നടിക്കുക

ചപ്പും ചവറും കിടക്കുന്ന കുപ്പയില്‍
പൂഴ്‌ത്തികളയാം നമുക്കാ കവിതയെ
ആരറിയുന്നു നാം കാട്ടുന്ന വഞ്ചന
പത്രലോകത്തിത്‌പുത്തരിയല്ലല്ലോ!!

ശുഭം
മോഷണം (പഴയകാല കവിതകള്‍ 2004: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
andrews 2014-01-03 08:28:18
സാഹിത്യ  മോക്ഷണം is also an indirect way of acknowledgeing the orginal author. Now a days, there are a lot of writters and few readers. if someone is stealing that means they read the article. That is why it is an indirect way of expressing appereciation and acknowledgeing your talents. yours are read and is appreciated. So be haappy and sing loud "Halleluyia" when you see someone stole your article.
വിദ്യാധരൻ 2014-01-03 17:58:35
മോഷണം മോഷണം സർവ്വത്ര മോഷണം 
സാഹിത്യ മോഷണം സംഗീത മോഷണം 
കാവ്യാംഗനയുടെ ചാരിത്ര്യ മോഷണം 
അൽപ്പം മയങ്ങിയാൽ ആശയ മോഷണം 
മോഷണ വസ്തുവിൻ രൂപഭാവം മാറ്റി 
നല്ലൊരു ആമുഖം കുത്തി കുറിപ്പിച്ചു 
എത്തുന്നു മാർക്കെറ്റിൽ വിൽപ്പനക്കാഗ്രന്ഥം 
ആരുവാങ്ങിക്കുന്നു ആരുവായിക്കുന്നു
വാങ്ങിച്ചാലെന്തു വായിച്ചില്ലേലെന്തു 
കവിയെന്ന പേരിൽ അറിയണം ലോകത്ത് 
ഒത്തുകിട്ടിയാൽ ചിലർ അടിച്ചും മാറ്റും ചില 
ചത്തുപോയതാം കവികളുടെ കവിതകൾ 
ആർക്കറിയാം എന്ന് പുറത്തു വരുമെന്ന്? 
കള്ളടിച്ചു മരിച്ച അയ്യപ്പൻ കവിതകൾ 
പൊന്തും ഒരിക്കലീ ഐക്യനാട്ടിൽ തീർച്ച.
കണ്ടാമൃഗത്തിന്റെ തൊലിയുള്ള കവികൾ 
പോത്തിനെപോലുള്ള സാഹിത്യ കാരന്മാർ 
ചുറ്റുന്നു പൊന്നാട ചുറ്റി നാടായ നാടൊക്കെ 
അവാർഡു  പ്ലാക്കിൻ കഷ്ണങ്ങൾ
ഇവെയെല്ലാം കക്ഷത്തിൽ ഒതുക്കി പിടിച്ചിട്ടു 
ചുറ്റുന്നു ഒരു വിയറ്റനാം വെറ്റ്റനെപോലിവർ 
മൂക്കിന്റെ തുമ്പു വിറക്കുന്നരിശത്താൽ
വെട്ടി അരിയും തെറ്റുകൾ -
ചൂണ്ടി കാട്ടുവോർ തൻ കൈ വിരൽ നിർദയം 
ഉണ്ടിവർക്ക്  കണക്ഷൻ നാടായ നാടൊക്കെ 
ഇവരാണീ ഈ നാടിന്റെ സാഹിത്യ



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക