Image

സഹോദര്യത്തിന്‍റെ അദ്യകളരി കുടുംബം

Published on 03 January, 2014
സഹോദര്യത്തിന്‍റെ അദ്യകളരി കുടുംബം

സാഹോദര്യത്തിന്‍റെ ആദ്യപഠനക്കളരിയാവണം കുടുംബമെന്ന്, 
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കുടുംബങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ സെക്രട്ടറി, ഫാദര്‍ ജോസ് കോട്ടയില്‍ പ്രസ്താവിച്ചു. ഡിസംബര്‍ 29-ാം തിയതി തിരുക്കുടംബത്തിന്‍റെ തിരുനാളില്‍ 
വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രഭാഷണത്തിലാണ് ഫാദര്‍ കോട്ടയില്‍ ഇങ്ങനെ വ്യാഖ്യാനിച്ചത്.

ആദിയല്‍ സ്രഷ്ടാവ് രൂപംകൊടുത്തത് ദാമ്പത്ത്യ സ്നേഹംമാണ്. പിന്നെ കുടുംബത്തില്‍ ഒരു കുഞ്ഞു ജനിക്കുന്നു. അതോടെ അവിടെ സ്നേഹം വിടരുകയാണ് വികസിക്കുകയാണെന്നു. ഒപ്പം കുട്ടിക്ക് പിതാവിനോടും മാതാവിനോടുമുള്ള സ്നേഹവും, അങ്ങനെ കുടുംബസ്നേഹത്തിന്‍റെയും സഹോദര ജീവിതത്തിന്‍റെയും മാനം അങ്ങനെ കുടുംബത്തില്‍ വരിയുകയാണെന്നും ഫാദര്‍ കോട്ടയില്‍ വ്യക്തമാക്കി. 

കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ അവിടെ സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും വികസിക്കുകയാണെന്നും, മറിച്ച് കുഞ്ഞുങ്ങള്‍ വേണ്ടെന്നും, അല്ലെങ്കില്‍ ഒന്നു മതി, എന്നും ചിന്തിക്കുന്ന സങ്കുചിത മനഃസ്ഥിതി വളരുമ്പോള്‍, കുടുംബങ്ങളുടെ സ്നേഹദൗത്യം തന്നെയാണ് വെട്ടിച്ചുരുക്കപ്പെടുന്നതെന്നും, അത് നിര്‍‍വ്വഹിക്കുന്നതില്‍ അങ്ങനെ കുടുംബങ്ങള്‍ പരാജയപ്പെടുകയാണെന്നും ഫാദര്‍ കോട്ടയില്‍ പ്രഭാഷണത്തില്‍ വിലയിരുത്തി. 

ലോകത്തിന്‍റെ ഇന്നത്തെ ദുഃഖമിതാണ്, കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ട, അവരെ ഉള്‍ക്കൊള്ളേണ്ട കുടുംബവേദിയില്‍ അവര്‍ ഒഴിവാക്കപ്പെടുകയാണ്. അവരെ വേണ്ടെന്നുവയ്ക്കുന്നു. ചിലര്‍ നശിപ്പിക്കുന്നു, അവരെ ഇല്ലായ്മചെയ്യുന്നു! കുഞ്ഞുങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കുന്ന സംസ്ക്കാരത്തില്‍ സാഹോദര്യം വളരുകയില്ല. സാഹോദര്യത്തിന്‍റെ മൂല്യം വളരുകയില്ല. ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുകയും, നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നത് സാഹോദര്യത്തിന്‍റെ, സ്നേഹത്തിന്‍റെ ജീവസംസ്ക്കാരത്തിനായിട്ടാണെന്നും ഫാദര്‍ കോട്ടയില്‍ തന്‍റെ പ്രഭാഷണത്തില്‍ വിവരിച്ചു. 



സഹോദര്യത്തിന്‍റെ അദ്യകളരി കുടുംബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക