Image

സിറിയന്‍ കാലാപത്തോട് ലോകം നിസംഗതകാട്ടരുതെന്ന് വത്തിക്കാന്‍

Published on 03 January, 2014
സിറിയന്‍ കാലാപത്തോട് ലോകം നിസംഗതകാട്ടരുതെന്ന് വത്തിക്കാന്‍

സിറിയിലെ കൂട്ടക്കുരുതിയോട് ലോകം കാണിക്കുന്ന നിസംഗതയ്ക്കെതിരെ വത്തിക്കാന്‍ അന്തര്‍ദേശീയ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. സിറിയയില്‍ നടക്കുന്ന മനുഷ്യക്കുരുതിയോട് ലോകം കാണിക്കുന്ന നിസംഗഭാവം ചൂണ്ടിക്കാണിക്കുന്ന അന്തര്‍ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയാണ്, the Pontifical Academy for Science സമ്മേളനം സംഘടിപ്പിക്കുന്നത്. ബ്രിട്ടന്‍റെ മുന്‍പ്രാധാനമന്ത്രി ടോണി ബ്ലയര്‍ പോലുള്ള പ്രമുഖര്‍ പങ്കുടുക്കുന്ന സമ്മേളനം ജനുവരി 13-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ ശാസ്ത്ര അക്കാഡമി ഹാളില്‍ ചേരുമെന്ന് അക്കാഡമിയുടെ പ്രസിഡന്‍റ്, പ്രഫസര്‍ വാര്‍ണര്‍ ആര്‍ബര്‍ അറിയിച്ചു.

സിറയന്‍ അഭ്യന്തരകാലപത്തിന്‍റെ ചരിത്രവും വിവിധ മാനങ്ങളും സത്യസന്ധമായി നിഷ്പക്ഷമായും പ്രബാന്ധാവതരങ്ങളിലുടെയും ചര്‍ച്ചകളിലൂടെയും പഠിക്കുന്ന വത്തിക്കാന്‍റെ സമ്മേളനത്തിന് ഫലവത്തായ പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങലും കണ്ടെത്തി ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നല്കുകയാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ താല്പര്യപ്രകാരം വിളിച്ചുകൂട്ടുന്ന, ഏകദിന സമ്മേളനത്തിന്‍റെ ലക്ഷൃമെന്നും ആര്‍ബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

2011-ല്‍ ചെറിയ രാഷ്ട്രീയ പ്രതിസന്ധിയായി തുടക്കമിട്ട സിറിയന്‍ അഭ്യന്തരകലാപം, കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം (1, 26,000) ഒരു ലക്ഷത്തി ഇരുപത്താറായിരത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കുകയും, (300,000) മൂന്നു ലക്ഷത്തോളം ജനങ്ങളെ അനാഥരുമാക്കിയിട്ടുണ്ടെന്നും വത്തിക്കാന്‍റെ അക്കാഡമി പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി. 

സമ്മേളനത്തിന്‍റെ ലക്ഷൃങ്ങള്‍ :

+ മാനുഷികമായി എല്ലാവിധത്തിലും ആവശ്യമായ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള വെടുനിറുത്തല്‍,

+ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിറുത്തലാക്കി മതസൗഹാര്‍ദ്ദമാര്‍ഗ്ഗങ്ങള്‍ക്ക് വഴിതെളിക്കുക,

+ തെരഞ്ഞെടുപ്പു നടത്തി രാഷ്ട്രക്രമീകരണത്തിനും ഏകീകരണത്തിനും സഹായകമാകുന്ന താല്ക്കാലിക ഗവണ്‍മെന്‍റ് രൂപീകരിക്കുക,

+ കലാപത്തിനിടയില്‍ അരങ്ങേറുന്ന മനുഷ്യക്കടത്തും അധാര്‍മ്മിക പ്രവര്‍ത്തികളും ഇല്ലാതാക്കുക 


സിറിയന്‍ കാലാപത്തോട് ലോകം നിസംഗതകാട്ടരുതെന്ന് വത്തിക്കാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക