Image

പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും: വി.എസ്‌

Published on 01 November, 2011
പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും: വി.എസ്‌
കൊച്ചി: ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലകൃഷ്ണ പിള്ളയുടെ ജയില്‍ മോചനം നിയമവിരുദ്ധമാണെന്നും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച ബാലകൃഷ്ണപിള്ളയെ നല്ല നടപ്പിന്റെ പേരില്‍ വിട്ടയയ്ക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക