Image

ആറാമത് മെന്റ് മാത്ത് ഒളിംപ്യാ‍ഡ് നവംബര്‍ 12നു യു റ്റി ഡാലസില്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 November, 2011
ആറാമത്  മെന്റ് മാത്ത് ഒളിംപ്യാ‍ഡ് നവംബര്‍ 12നു  യു റ്റി ഡാലസില്‍
ഡാലസ്: മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (മെന്റ്) നടത്തുന്ന ആറാമത് മാത്ത് ഒളിംപ്യാഡ് 12ന് നടക്കുമെന്ന് മെന്റ് പ്രസിഡന്റ് ഡോ. അരുണ്‍ കുമാര്‍ അറിയിച്ചു. എല്ലാ വര്‍ഷവും അനേകം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നോര്‍ത്ത് ടെക്‌സസിലെ പ്രധാന ഗണിത ശാസ്ത്ര മല്‍സരമാണിത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാലസില്‍ ആണ് പരിപാടി.

അമേരിക്കയിലെ യുവതലമുറയ്ക്ക് ഗണിതശാസ്ത്രത്തിലും എന്‍ജിനീയറിങ്ങിലുമുള്ള ആഭിമുഖ്യം വളര്‍ത്താനും വിദ്യാര്‍ഥികളുടെ ഇടയില്‍ ഗണിതശാസ്ത്രത്തിനു പ്രചാരം നല്‍കാനുദ്ദേശിച്ചുമുള്ള ഗണിത ശാസ്ത്ര മല്‍സര പരീക്ഷയാണ് മാത്ത് ഒളിംപ്യാഡ്. ഡിഎഫ് ഡബ്ല്യു മെട്രോ പ്ലെക്‌സിലെ അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.

അന്‍പത് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു മണിക്കൂര്‍ നേരത്തെ മാത്ത് ഒളിംപ്യാഡില്‍ പരീക്ഷയില്‍ വിവിധ ക്ലാസുകള്‍ക്കു വെവ്വേറെ ചോദ്യങ്ങളാവും ഉണ്ടാവുക.

മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടാകുമെന്നും വിജയികള്‍ക്ക് മൂവായിരം ഡോളറിന്റെ സ്‌കോളര്‍ഷിപ്പുകള്‍ വിവിധ ക്ലാസുകളില്‍ നല്‍കുമെന്നും മെന്റ് പ്രസിഡന്റ് ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു. കൂടാതെ വിജയിക്കുന്ന വിദ്യാര്‍ഥികളുടെ അധ്യാപകര്‍ക്കും ഈ വര്‍ഷം അവാര്‍ഡ് ലഭിക്കും. ഓരോ സ്‌കൂള്‍ ഡിസ്ട്രിക്ടിലും ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്കു പ്രത്യേക പുരസ്‌കാരവും ലഭിക്കും.

രാധിക ദേവി (മെന്റ് ട്രഷറര്‍) ആണ് ഈ വര്‍ഷത്തെ മാത്ത് ഒളിംപ്യാഡ് കോ - ഓര്‍ഡിനേറ്റര്‍. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പബ്ലിസിറ്റി ഡയറക്ടര്‍ ദീപാ കൃഷ്ണന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ഥികള്‍ നവംബര്‍ ഏഴിനു മുന്‍പായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഫണ്‍ ഏഷ്യയാണ് പരിപാടിയുടെ മീഡിയാ പാര്‍ട്‌നര്‍ . മാത്ത് ഒളിംപ്യാഡിന്റെ വിശദവിവരങ്ങള്‍
www.meant.org ല്‍ ലഭ്യമാണ്.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

www.meant.org  )

ആറാമത്  മെന്റ് മാത്ത് ഒളിംപ്യാ‍ഡ് നവംബര്‍ 12നു  യു റ്റി ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക