Image

സാഹോദര്യം : സമാധാനത്തിനുള്ള അടിത്തറയും മാര്‍ഗ്ഗവും

Published on 04 January, 2014
 സാഹോദര്യം : സമാധാനത്തിനുള്ള അടിത്തറയും മാര്‍ഗ്ഗവും
ഇത്രയും പറഞ്ഞു കഴിയുമ്പോള്‍, സാഹോദര്യം സമാധാനത്തിനുള്ള അടിത്തറയും വഴിയുമാണെന്ന് നമുക്ക് മനസ്സിലാകും. എന്റെ മുന്‍ഗാമികള്‍ എഴുതിയിട്ടുള്ള ചാക്രികലേഖനങ്ങള്‍ ഇതിന് സഹായകമാണ്.
 ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 'സാമൂഹിക ഊത്സുക്യം' (sollicitudo Rei Socialis), (3)
പോള്‍ ആറാമന്‍ പാപ്പായുടെ 'സാമൂഹ്യപുരോഗതി' (Populorum Progressio) എന്നീ പ്രബോധനങ്ങളിലെ സമാധാനത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ അതിന് തെളിവാണ്. (4)
പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളില്‍ സമാധാനത്തിന്റെ പുതിയ നാമമാണ് സമഗ്രവികസനം. ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകളില്‍ സമാധാനം ഐക്യദാര്‍ഢ്യത്തിനുള്ള ഉദ്യമവുമാണ്.

പോള്‍ ആറാമന്‍ പാപ്പായുടെ ചിന്തയില്‍ വ്യക്തികള്‍ മാത്രമല്ല, രാഷ്ട്രങ്ങളും സമൂഹങ്ങളും സാഹോദര്യത്തിന്റെ അരൂപിക്കായി ഒത്തുചേരേണ്ടതാണ്. പരസ്പര ധാരണയും സുഹൃദ്ബന്ധവും വളര്‍ത്തുന്ന പവിത്രമായ കൂട്ടായ്മയില്‍, മനുഷ്യകുലത്തിന്റെ പൊതുവായതും ശോഭനവുമായ ഭാവിക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. (5)

ആദ്യമായി ഈ ദൗത്യം പ്രത്യേക ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവരുടെ കടമകള്‍ മാനുഷികവും ആത്മീയവുമായ സാഹോദര്യത്തില്‍ മൂന്നു തരത്തിലാണ് ഊന്നിയിരിക്കുന്നത് : ആദ്യമായി, വികസിത രാജ്യങ്ങള്‍ വികസ്വര രാഷ്ട്രങ്ങളുടെ പുരോഗതിക്കായി പിന്‍തുണയ്ക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെ ഉത്തരവാദിത്വമാണ്. രണ്ടാമത്തേത്, പ്രബലരും ശക്തരുമായ ജനങ്ങള്‍ ദുര്‍ബലരായവരോട് ന്യായമായ ബന്ധം പുലര്‍ത്തിക്കൊണ്ടുള്ള സാമൂഹ്യനീതിയുടെ കാഴ്ചപ്പാടാണ്. മൂന്നാമതായി, സമഗ്രമായ മാനവികത വളര്‍ത്താന്‍ പോരുന്ന ലോകവ്യാപകമായ ഉപവിപ്രവര്‍ത്തനത്തിന്റെ വീക്ഷണമാണ്. അപരന്റെ വളര്‍ച്ചയെ മാനിച്ചുകൊണ്ടു മാത്രം സ്വന്തം പുരോഗതിക്കും നന്മയ്ക്കുമായി പരിശ്രമിക്കുന്ന പങ്കുവയ്ക്കലിന്റെ ലോകം വളര്‍ത്തുന്ന മനോഭാവമാണത്. (6)

സമാധാനം ഐക്യദാര്‍ഢ്യത്തിന്റെ ഫലമായി കാണുകയാണെങ്കില്‍, സാഹോദര്യം അതിന്റെ അടിത്തറയാണെന്ന് അംഗീകരിക്കേണ്ടിരിക്കുന്നു. സമാധാനം അവിഭാജ്യമായ നന്മായാണെന്ന്
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സമര്‍ത്ഥിക്കുന്നു. സമാധനം ഉണ്ടെങ്കില്‍ അത് ഏവര്‍ക്കും നന്മയും, ഇല്ലെങ്കില്‍ എല്ലാവര്‍ക്കും അത് തിന്മയുമാണ്. സകലരും ഐക്യദാര്‍ഢ്യത്തിന്റെ മനോഭാവത്താല്‍ നയിക്കപ്പെട്ട്, 'പൊതുനന്മയ്ക്കായ് ബോധ്യത്തോടെ സമര്‍പ്പിതരാണെങ്കില്‍ മാത്രമേ,' സമൂഹത്തില്‍ സമാധാനം നിലനിറുത്തുവാനും, മെച്ചപ്പെട്ട ജീവിതാവസ്ഥയിലൂടെ മനുഷ്യന്റെ സുസ്ഥിതി വികസനം യാഥാര്‍ത്ഥ്യമാക്കുവാനും സാധിക്കുകയുള്ളൂ. (7)

ഇവിടെ 'ലാഭേച്ഛ'യ്‌ക്കോ 'അധികാര പ്രമത്തത'യ്‌ക്കോ സ്ഥാനമില്ല. ചൂഷണംചെയ്യുന്നതിനും, നേട്ടങ്ങള്‍ക്കായി പീഡിപ്പിക്കുന്നതിനും പകരം അപരനുവേണ്ടി 'സ്വയം ത്യജിക്കാനുള്ള സന്നദ്ധത'യാണാവശ്യം. അപരന്‍  വ്യക്തിയോ, സമൂഹമോ, രാഷ്ട്രമോ ആരുമാവട്ടെ, അവരെ ഉപഭോഗവസ്തുക്കളായി കാണുകയും, അവരുടെ കരുത്തും കഴിവും ജീവനോപാധികളും ഉപയോഗപ്പെടുത്തുകയും, ചൂഷണവിധേയരാക്കുകയും ചെയ്തശേഷം വലിച്ചെറിയാമെന്നുള്ള ചിന്ത മാറ്റി നാം അവരുടെ നല്ല അയല്‍ക്കാരും സഹകാരികളുമാകേണ്ടതാണ്. (8)

ക്രൈസ്തവ വീക്ഷണത്തില്‍ ഐക്യദാര്‍ഢ്യത്തിന് മറ്റു സവിശേഷതകളുണ്ട്. 'അടിസ്ഥാന അവകാശങ്ങളോടും സമത്വത്തോടുംകൂടെ അപരനെ സ്‌നേഹിക്കുക മാത്രമല്ല, ക്രിസ്തുവില്‍ വീണ്ടെടുക്കപ്പെട്ടതിനാല്‍ പരിശുദ്ധാത്മ ചൈതന്യത്താല്‍ ദൈവത്തിന്റെ പ്രതിച്ഛായയുള്ള എന്റെ സഹോദരനും സഹോദരിയുമാണ് മറ്റു മനുഷ്യര്‍ എന്ന കാഴ്ചപ്പാടാണത്.' (9)

'ദൈവത്തിന്റെ പൊതുവായ പിതൃത്വവും, ക്രിസ്തുവിലുള്ള സാഹോദര്യവും – രണ്ടും ചേര്‍ന്നു ലഭിക്കുന്ന ദൈവമക്കളുടെ സ്ഥാനവും പരിശുദ്ധാത്മ ചൈതന്യവും ലോക വീക്ഷണത്തെ നവീകരിക്കുന്നതിനും പുനര്‍വ്യാഖ്യാനിക്കുന്നതിനും െ്രെകസ്തവര്‍ക്ക് നവമായൊരു മാനദണ്ഡമാണ് നല്കുന്നതെ'ന്ന് പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുണ്ട്. (10)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക