Image

ശാരോണ്‍ ഫാമിലി കോണ്‍ഫറന്‍സ് ശാരോണ്‍ ടൈംസ് പ്രകാശനം ചെയ്തു

Published on 01 November, 2011
ശാരോണ്‍ ഫാമിലി കോണ്‍ഫറന്‍സ് ശാരോണ്‍ ടൈംസ് പ്രകാശനം ചെയ്തു


ഒക്കലഹോമ: നോര്‍ത്ത് അമേരിക്കയിലുള്ള ശാരോന്‍ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 12-ാമത് ശാരേന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖപത്രം ശാരോന്‍ ടൈംസ് പ്രകാശനം ചെയ്തു. ഒക്‌ടോബര്‍ 23 ഞായറാഴ്ച ശാരോന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് പ്രസിഡന്റും മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി സ്ഥാപകനുമായ റവ.ഡോ.റ്റി.ജി. കോശി നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ തേജസ്.പി.തോമസ് പ്രഥമ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ബിജു മാത്യൂ, കോണ്‍ഫറന്‍സിന്റെ ഭാരവാഹികളായ പാസ്റ്റര്‍ പാസ്റ്റര്‍ ഏബ്രഹാം കുര്യന്‍ (സെക്രട്ടറി), പുന്നൂസ് തോമസ്(ട്രഷറര്‍), അനില്‍ രാജന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

2012 ജൂലൈ 26 മുതല്‍ 29 വരെ ഒക് ലഹോമയില്‍ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്‍ 12-ാമത് മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിശ്വസികള്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കുചേരും. കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ ജോബി കുര്യന്‍ , റോയി കുര്യന്‍ എന്നിവര്‍ അറിയിച്ചു. നാഷണല്‍ കമ്മിറ്റിയും, ലോക്കല്‍ കമ്മറ്റിയും, ഫാമിലി കോണ്‍ഫറന്‍സ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിശ്വാസികളുടെ ഒത്തുചേരലും ഈ സമ്മേളനവും വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച് വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sharonconference.com

വാര്‍ത്ത അയച്ചത്: നിബു വെള്ളവന്താനം
ശാരോണ്‍ ഫാമിലി കോണ്‍ഫറന്‍സ് ശാരോണ്‍ ടൈംസ് പ്രകാശനം ചെയ്തുശാരോണ്‍ ഫാമിലി കോണ്‍ഫറന്‍സ് ശാരോണ്‍ ടൈംസ് പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക