Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അനുശോചിച്ചു

അനില്‍ മാത്യു ആശാരിയത്ത് Published on 01 November, 2011
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അനുശോചിച്ചു

ഡാളസ്സ് (ടെക്‌സാസ്): കേരള കോണ്‍ഗ്രസ് നേതാവും കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയുമായ ടി.എം ജേക്കബിന്റെ വിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അനുശോചിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിയ ടി.എം ജേക്കബ് കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികനായിരുന്നു. പാര്‍ലമെന്റേറിയന്‍, ഭരണാധികാരി എന്നീ നിലകളില്‍ കേരളത്തിന് ടി.എം ജേക്കബ് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ നിര്യാണം കേരളസംസ്ഥാന രാഷ്ട്രീയത്തിനും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും തീരാനഷ്ടമാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഏലിയാസുകുട്ടി പത്രോസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയും പ്രവര്‍ത്തകരും പങ്കു ചേരുന്നതായി ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി വികാസ് നെടുമ്പള്ളില്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അനുശോചിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക