Image

പുതിയ മന്ത്രി: ജേക്കബ് വിഭാഗം യോഗം വ്യാഴാഴ്ച

Published on 01 November, 2011
പുതിയ മന്ത്രി: ജേക്കബ് വിഭാഗം യോഗം വ്യാഴാഴ്ച
കൊച്ചി: പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ യോഗം വ്യാഴാഴ്ച ചേരും. ടി.എം ജേക്കബിന്റെ ശവസംസ്‌കാരത്തിനുശേഷം കൂത്താട്ടുകുളത്ത് ചേര്‍ന്ന ജേക്കബ് വിഭാഗത്തിന്റെ നേതൃയോഗം പുതിയ മന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയില്ല. ഇക്കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനം എടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ടി.എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് തുടങ്ങിയവര്‍ കൂത്താട്ടുകുളത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടിയ്ക്ക് നിലവില്‍ എം.എല്‍.എമാര്‍ ഇല്ലാത്തത് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് തടസമാകില്ലെന്ന് പാര്‍ട്ടി നേതാവ് ജോണി നെല്ലൂര്‍ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസ്ഥാനം ജേക്കബ് ഗ്രൂപ്പിന് നല്‍കിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് അടുത്ത മന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നാണ് സൂചന. അതിനിടെ അടുത്ത മന്ത്രി ടി.എം ജേക്കബിന്റെ കുടുംബത്തില്‍ നിന്നുതന്നെ ആകണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക