Image

അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞില്‍ കുടുങ്ങിയ ചൈനാ കപ്പല്‍ രക്ഷപ്പെട്ടു

Published on 08 January, 2014
അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞില്‍ കുടുങ്ങിയ ചൈനാ കപ്പല്‍ രക്ഷപ്പെട്ടു
ബീജിങ്:അന്‍റാര്‍ട്ടിക്കയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മഞ്ഞില്‍ കുടുങ്ങിയ ചൈനാകപ്പല്‍ 'സുവോ ലോങ്' രക്ഷപ്പെട്ടു. മഞ്ഞുപാളികള്‍ തകര്‍ത്ത കപ്പല്‍ തീരത്തേക്ക് യാത്രതിരിച്ചതായി ചൈന വാര്‍ത്താ എജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

മഞ്ഞില്‍ കുടുങ്ങിയ റഷ്യന്‍ ഗവേഷണക്കപ്പലിലെ 52-യാത്രികരെ രക്ഷപ്പെടുത്തി ഹെലികേപ്ടറില്‍ കരയ്‌ക്കെത്തിക്കാന്‍ ചൈനാകപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ മഞ്ഞുപാളികളെ തകര്‍ക്കാന്‍ ശേഷിയുള്ള കപ്പലും മഞ്ഞില്‍ കുടുങ്ങി. ഒടുവില്‍ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ കാറ്റ് കപ്പലിന്റെ രക്ഷപ്പെടലിന് കളമൊരുക്കി. കാറ്റില്‍ കപ്പലിന് ചുറ്റുമുള്ള മഞ്ഞുപാളികള്‍ നീങ്ങിയതാണ് തുണയായത്.

റഷ്യയുടെ കപ്പല്‍ ഇപ്പോഴും മഞ്ഞില്‍ കുടുങ്ങിക്കിടക്കുകയാണ്. അമേരിക്കന്‍ തീരദേശ സേനയുടെ കപ്പല്‍ ഞായറാഴ്ച റഷ്യന്‍കപ്പലിനെ രക്ഷിക്കാനായി എത്തുമെന്ന് കരുതുന്നു.
Join WhatsApp News
RAJAN MATHEW DALLAS 2014-01-08 17:31:34
  
മഞ്ഞുപാളികള്‍ തകര്‍ത്ത കപ്പല്‍ ???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക