Image

സുരേഷ് മുണ്ടയ്ക്കല്‍ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ പ്രസിഡണ്ട്

ബിജു ഉമ്മന്‍ Published on 08 January, 2014
സുരേഷ് മുണ്ടയ്ക്കല്‍ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ പ്രസിഡണ്ട്
ന്യൂയോര്‍ക്ക് : മിഡ് ഹഡ്‌സണ്‍ പ്രദേശത്തെ ഏക മലയാളി സംഘടനയായ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ പ്രസിഡന്റായി സുരേഷ് മുണ്ടയ്ക്കലിനെ തെരഞ്ഞെടുത്തു. ജേക്കബ് സാമുവേല്‍ (വൈസ് പ്രസിഡന്റ്), അനില്‍ രാമപ്പണിക്കര്‍(സെക്രട്ടറി), ബെറ്റി ഉമ്മന്‍(ട്രഷറാര്‍), റ്റോം ആന്റണി(ജോയിന്റ് സെക്രട്ടറി), ലിജു മുക്കാടത്ത്(ജോയിന്റ് ട്രഷറാര്‍) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുക്കുകയുണ്ടായി. മാത്യൂ എടമ്പാടം, ബിജു ഉമ്മന്‍, ജിജി ഉലഹന്നാന്‍ എന്നിവര്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായിരിക്കും.

 വാപ്പിഞ്ചേഴ്‌സ് ഫോള്‍സിലെ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രിസ്മസ്- പുതുവത്സര ആഘോഷവും നടത്തപ്പെടുകയുണ്ടായി. ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണ്‍ സെക്രട്ടറി ബിജു ഉമ്മന്‍ സമ്മേളനത്തില്‍ പുതുവത്സര സന്ദേശം നല്‍കി. റ്റോം ആന്റണി സാന്റായായി വേഷമിട്ട് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി.

ആഘോഷങ്ങള്‍ക്ക് സുരേഷ് മുണ്ടയ്ക്കല്‍, മാത്യൂ എടമ്പാടം, അനില്‍ രാമപ്പണിക്കര്‍, ബെറ്റി ഉമ്മന്‍, ലിജു മുക്കാടത്ത്, റ്റോം ആന്റണി, അശോകന്‍ മലയില്‍, ഷാഫി മുഹമ്മദ്, സാജന്‍ മരോക്കി എന്നിവര്‍ നേതൃത്വം നല്‍കി.


സുരേഷ് മുണ്ടയ്ക്കല്‍ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ പ്രസിഡണ്ട്
Suresh Mundackel.
സുരേഷ് മുണ്ടയ്ക്കല്‍ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ പ്രസിഡണ്ട്
Mid-Hudson Committee.
Join WhatsApp News
sujan m kakkanatt 2014-01-09 05:19:20
aasamsakal.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക