Image

പെട്രോളിന്‌ ലീറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

Published on 02 November, 2011
പെട്രോളിന്‌ ലീറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: പെട്രോള്‍ വിലലീറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം. വിവ വര്‍ധന ഈയാഴ്‌ച തന്നെ ഉണ്ടായേക്കും. കഴിഞ്ഞ സെപ്‌റ്റംബര്‍ പതിനാറിനാണു പെട്രോള്‍ വില 3.14 രൂപ ഉയര്‍ത്തിയത്‌. അന്ന്‌ ഒരു ഡോളറിനു 48 രൂപ കൈമാറ്റവിലയുണ്ടായിരുന്നെങ്കില്‍ ഇന്നതു 49 രൂപയാണ്‌. രൂപയുടെ വിലയിടിഞ്ഞതിനെ തുടര്‍ന്ന്‌ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്കു കൂടുതല്‍ തുക വേണ്ടിവരുമെന്നതാണു വിലകൂട്ടാന്‍ കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്‌.

അസംസ്‌കൃത എണ്ണയ്‌ക്ക്‌ ഇപ്പോള്‍ ബാരലിനു 108 ഡോളര്‍ വിലയുണ്ട്‌. നഷ്‌ടം നികത്താന്‍ പെട്രോള്‍ വില കൂട്ടേണ്ടതുണ്ട്‌ എന്നാണ്‌ എണ്ണ കമ്പനികളുടെ നിലപാട്‌.

എന്നാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മളനം തുടങ്ങാനിരിക്കുന്നതിനാല്‍ വില വര്‍ധനയ്‌ക്ക്‌ സര്‍ക്കാര്‍ അനുകൂലമാകുമോ എന്ന കാര്യം അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക