Image

കള്ളപ്പണം: സ്വിസ്‌ ബാങ്കില്‍ കേരള എംപിയുടെ നിക്ഷേപവും

Published on 02 November, 2011
കള്ളപ്പണം: സ്വിസ്‌ ബാങ്കില്‍ കേരള എംപിയുടെ നിക്ഷേപവും
ന്യൂഡല്‍ഹി: കള്ളപ്പണം സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ കേരളത്തില്‍ ഒരു എം.പിയുമുണ്ടെന്ന്‌ `ടൈംസ്‌ ഓഫ്‌ ഇന്ത്യ' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം കൂടാതെ ഹരിയാന, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലെ ഓരോ എംപിമാര്‍ക്ക്‌ ജനീവയിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ നിക്ഷേപമുണെ്‌ടന്നാണു വെളിപ്പെടുത്തല്‍യ ഇവരുടെ പേര്‌ പത്രം വെളിപ്പെടുത്തിയിട്ടില്ല.

ഈ മൂന്ന്‌ എം.പിമാരേയും ചോദ്യം ചെയ്യാന്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നോട്ടീസ്‌ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌ ഈ വാര്‍ത്ത നിഷേധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട്‌ ഇതുവരെ ഒരു എംപിക്കും നോട്ടീസയച്ചിട്ടില്ലെന്നു സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌ (സിബിഡിടി) പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എംപിമാരില്‍ ഒരാള്‍ക്ക്‌ 200 കോടിയിലധികം രൂപയുടെ നിക്ഷേപമുണെ്‌ടന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്‌ടി വരുമെന്നുംപത്രറിപ്പോര്‍ട്ട്‌ പറയുന്നു. ജനീവയിലെ എച്ച്‌എസ്‌ബിസി ബാങ്കിലെ അ ക്കൗണ്‌ടുകളുടെ വിവരം ഫ്രാന്‍സില്‍നിന്നാണു ലഭിച്ചത്‌. ഫ്രാന്‍സ്‌ ഇതു രഹസ്യം ചോര്‍ത്തി നല്‌കുന്ന വരില്‍നിന്നു വാങ്ങി യതാണ്‌. ഇന്ത്യയില്‍ നിന്ന്‌ 780 പേരുടെ അക്കൗണ്‌ടുകളുണ്‌ട്‌്‌. ഇതില്‍ മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായി 800 കോടി രൂപ നിക്ഷേപിച്ചിട്ടുണെ്‌ടന്നും അത്‌ അദ്ദേഹത്തിന്റെ കുടുംബ നിക്ഷേപമാണെന്ന്‌ അറിയിച്ചിട്ടുണെ്‌ടന്നും ആദായനികുതി വകുപ്പ്‌ പറയുന്നു. ഇതിനിടെ, വിദേശ രാജ്യങ്ങളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ നിക്ഷേപമുണെ്‌ടന്നു സംശയിക്കുന്നവര്‍ക്ക്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക