Image

മലയാള പാഠപുസ്തകങ്ങള്‍ ഇനി പഴയലിപിയില്‍

Published on 09 January, 2014
മലയാള പാഠപുസ്തകങ്ങള്‍ ഇനി പഴയലിപിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ മലയാള പാഠപുസ്തകങ്ങള്‍ പഴയലിപിയിലേക്ക് മാറ്റുന്നു. യുണികോഡ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഏതുഭാഷയും വഴങ്ങുമെന്നുള്ളതുകൊണ്ടാണ് പഴയലിപിയിലേക്ക് പാഠപുസ്തകങ്ങള്‍ തിരിച്ചുപോകുന്നത്. പരിഷ്‌കാരത്തിന് അധ്യാപകസംഘടനകളുടെ സഹകരണം കൂടിലഭിച്ചതോടെ അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയലിപിയില്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാനാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. 

70കളിലാണ് പുതിയലിപിയിലേക്ക് പാഠപുസ്തകങ്ങള്‍ മാറ്റിയത്. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പഴയലിപിയിലേക്ക് മാറ്റുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇടത് അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ത്തു രംഗത്തുവന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുഴുവന്‍ ക്ലാസുകളിലും പഴയലിപി ഒരുപോലെ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ സംഘടനകള്‍ അനുകൂലിക്കുകയും 

മലയാള പാഠപുസ്തകങ്ങള്‍ ഇനി പഴയലിപിയില്‍
Join WhatsApp News
Dr.Kurian Mathai 2014-01-09 23:14:44
Thanks God,finally somebody got sense.  I am.was and educator and I am against the imitation educational s=curriculum in our state by the in experience Educational authorities including the minister.
As in other countries,we should go back to the time tested educational curiculum. We should go back to the fundemental and the Old  "R " s. Stop the stupid imitation for ever, Go back to the educational testing too no the multiple stupidity. Compare  our parents education and our kids. Stop the whole imitation stupidiy altogether. Let the kids think about it.  We are following the computer oriented exam for theast 30 years.
   Let us have our own Indian sysystem and select the best for the future generation.

I want to add more and I am glad to see the conversion.Thanks every one
Dr. Kurian Mathai  (Old kerala university product)
വിദ്യാധരൻ 2014-01-10 17:57:53
അർത്ഥയുക്തങ്ങളായ ശബ്ദങ്ങളുപയോഗിച്ച്  ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷയുടെ ആരോഗ്യകരമായ വളർച്ചയുടെ ഒരു മാനദണ്ഡം വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന അതിലെ പദസമ്പത്താണ്‌ . പല രീതിയിലുള്ള സംസർഗ്ഗം കൊണ്ട് ഭാഷക്ക് വളർച്ച ഉണ്ടാകുന്നു. ഭാഷയുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരം കൊള്ളലും കൊടുക്കലും സുലഭമായി നടന്നിട്ടുണ്ടെന്ന് കാണാം. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു 

സംസ്കൃതം ;              നഖം, മുഖം , സുഖം , ദു:ഖം, ഹിതം, പക്ഷം, യുഗം ....

ഇംഗ്ലീഷു ;                 കോളേജ് ; ബസ്‌ ; സ് ളേറ്റ് ; പേപ്പർ ; ഹോട്ടൽ ....

അറബി ;                 കടലാസ്സു ; കപ്പി, കരാർ ; കാലി; ബാക്കി, ജില്ല 

പേർഷ്യൻ ;            ഇസ്തിരി; ഓഹരി ; കമ്മി ; രാജി ; ഗുമസ്ഥ ൻ 

പോർത്തുഗീസ് ;      അലമാരി ; കസേര ; കുരിശു ; വരാന്ത ; കോപ്പ ; കൊന്ത ;

ഫ്രഞ്ച് :                   ടാബ്ലോ ; ബൂർഷ്വാ ; കഫേ 

ഇങ്ങനെ ഓരോ കാലത്തിനു അനുസിരിച്ചു ഭാഷ മാറികൊണ്ടിരിക്കുന്നു.  ലിപി പഴയതായാലും പുതിയതായാലും മഗ്ലീഷിന്റെ കടന്നു കയറ്റത്തിൽ ഭാഷ 'രഞ്ചനി'  സ്റ്റൈലായി മാറികൊണ്ടിരിക്കുന്നു. അമ്പത്തിമൂന്നു വർണ്ണങ്ങളും, മുപ്പത്തേഴ് വ്യഞ്ജനങ്ങളും, പതിനാറ് സ്വരങ്ങളും അടങ്ങിയ മലയാള ഭാഷയ്ക്ക്‌ സമഗ്രമായ ഒരു മാറ്റം ആവശ്യമാണ്.  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക