Image

പാപനാശിനിയിലെ കന്യാവനം (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)

Published on 09 January, 2014
പാപനാശിനിയിലെ കന്യാവനം (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
മലകള്‍.
മരങ്ങള്‍.
മരതക നിറങ്ങള്‍ക്കുമേലെ; ചന്ദനച്ഛായയണിഞ്ഞ ഇലകള്‍.
കുളിര്‍ കാറ്റ്‌.

പൗര്‍ണ്ണമി പ്രസാദിച്ച സ്വര്‍ണ്ണപ്പുഴയൊഴുക്കം.

ഇവയ്‌ക്കിടയില്‍; കൈകൂപ്പി നില്‍ക്കുന്ന കച്ചിപ്പുരയുടെ ശീതളിമ.
മേല്‍ക്കൂരയില്‍, കച്ചി കനം കുറഞ്ഞു വിരിച്ച ഒറ്റപ്പെട്ട ഇടങ്ങളിലെ പഴുതുകള്‍.
കയര്‍കെട്ടിയ കട്ടിലില്‍ കിടന്ന്‌ നോക്കുമ്പോള്‍,?നിലാവിന്റെ മുഖം പഴുതുകള്‍ക്കിടയിലൂടെ.
തഴപ്പായയുടെ പുത്തന്‍ മണക്കുന്നു.

`മൃണാളിനീ എന്താണ്‌ ജീവിതമെന്നാല്‍ നിനക്ക്‌'? അവളുടെ അധരത്തിലെ നനവു മുകര്‍ന്ന്‌ മാധവ്‌ മൃദുലം ചോദിച്ചു.

`മാധവ്‌; ചിന്തകളല്ലാതെ മറ്റെന്ത്‌'? മറു ചോദ്യമായി അതു മാറി.

`എന്റെ ചിന്തകള്‍ നിന്നെക്കുറിച്ചു മാത്രം; എന്റെ മൃണാ.. ' ശംഖു തോല്‍ക്കും വെണ്‍കഴുത്തില്‍ നാവുഴറ്റി മാധവ്‌.

`ആ ചിന്തകള്‍ക്ക്‌ കാരണം'? ഇക്കിളി മറച്ച്‌ അവള്‍.

മാധവ്‌: `നിന്റെ സ്‌ത്രൈണത'.
മൃണാളിനി: `അതെല്ലാപ്പെണ്ണുങ്ങള്‍ക്കുമുള്ളതല്ലേ, അവരൊക്കെ നിന്റെ?ചിന്തയ്‌ക്കു തീ പുരട്ടാന്‍ കാരണമാകുമോ എന്റെ മാധൂ'

മാധവ്‌: `എല്ലാ പെണ്ണുങ്ങങ്ങള്‍ക്കുമുള്ളതല്ലേ എന്നോ?!.
പെണ്ണ്‌..
അവളെ സൃഷ്ടിച്ചില്ലാഞ്ഞേല്‍ വിലക്കപ്പെട്ട കനി എന്നൊന്നുണ്ടാകില്ലായിരുന്നു.
മരണം ഈ ഭൂമിയിലേക്കു?വരില്ലായിരുന്നു.

ആബേലും കായീനും തമ്മില്‍ തല്ലില്ലാഞ്ഞു.... കൊലപാതകമായി മാറുന്ന തമ്മില്‍ ത്തല്ലുണ്ടാകില്ലായിന്നില്ല.
കൈകേയി എന്ന പെണ്ണില്ലായിരുന്നെങ്കില്‍ ദശരഥ പുത്രനായ രാമന്‌?രാജ്യം നഷ്ടപ്പെടില്ലായിരുന്നു.
ലേഡീ മാക്‌ബത്തിന്റെ രക്തക്കറ പുരണ്ട കൈകള്‍ ...എന്തിനധികം ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പോലും പ്രഖ്യാപിക്കപ്പെടേണ്ടി വരില്ലായിരുന്നു.

പെണ്ണ്‌..
എന്തൊരുഅധ:പതനമാണത്‌..

ലോകമെമ്പാടും എമ്പസ്സികളില്‍ ജോലി നോക്കേ ഞാന്‍ കണ്ടതാണവറ്റകളെ..
ശരിക്കും എം.ടിയുടെ ഉണ്ണിയാര്‍ച്ചയാണവളുകള്‍..
`പെണ്‍വര്‍ഗം മറ്റാരും കാണാത്തതു കാണും; ശപിച്ചു കൊണ്ടു കൊഞ്ചും. ചിരിച്ചു കൊണ്ടു കരയും. മോഹിച്ചു കൊണ്ടു വെറുക്കും...'

മാധവിന്റെ ഭാവപ്പകര്‍ച്ചയില്‍ വലയിലകപ്പെട്ട മാന്‍പേടയെ പോലെ മൃണാളിനി പക്ഷേ പിടഞ്ഞില്ല!
അവന്റെ വ്യാഖാന ശേഷിയിലെ പൗരുഷ മികവില്‍; വരിഞ്ഞു കിടക്കാനാണ്‌ അവള്‍ വിരിഞ്ഞ മലരായത്‌.
മാധവ്‌ തുടരുകയായ്‌:
`സിഗരറ്റു വലിച്ചു തള്ളുന്ന പെണ്ണ്‌,
ഹെന്നസ്സി കുടിക്കുന്ന പെണ്ണ്‌,
ഞാന്‍ കന്യാത്വം വിറ്റവളെന്ന പരസ്യബോക്‌സില്‍ വീമ്പിളക്കുന്ന പെണ്ണ്‌,
ഒരു മാസത്തിനിടയില്‍ പതിനഞ്ച്‌ ബോയ്‌ഫ്രണ്ട്‌സിനെ്‌ കമഴ്‌ത്തി വീഴ്‌ത്തിയവളെന്ന കെങ്കേമത്തില്‍ ഹൈഹീലിടുന്ന പെണ്ണ്‌,
സമ്മറായാല്‍ തുടയിലാണ്‌ ചൂടു നിയന്ത്രിക്കുന്ന മര്‍മ്മങ്ങള്‍ ഉള്ളതെന്ന കണ്ടു പിടുത്തം നടത്തി ഷോര്‍ട്‌ ഷോട്‌സ്‌ അണിയുന്ന പെണ്ണ്‌..
മനുഷ്യനെ പ്രസവിച്ചു പാലിക്കാന്‍ മനസ്സില്ലാത്തവള്‍,
പട്ടിയെ?കാഷ്‌ഠവും മൂത്രവും മറന്ന്‌ തലോലിക്കാനും ഉമ്മവയ്‌ക്കാനും ആവേശമുള്ളവള്‍...
എന്നിട്ടവള്‍ പറയും ഞങ്ങള്‍ സെക്‌സ്‌ ഒബ്‌ജക്‌റ്റല്ലാ...
അത്തരം പെണ്ണല്ലാ നീ എന്റെ മൃണാളിനീ... അതാണ്‌ നീ എന്റെ ചിന്തില്‍ നിറയാന്‍ കാരണം.....
ചട്ടയും മുണ്ടും അണിഞ്ഞ ക്രിസ്‌ത്യാനിപ്പെണ്ണ്‌,
കസവു മുണ്ടും സെറ്റും അണിഞ്ഞ ഹിന്ദു പെണ്ണ്‌,
റൗക്കയണിഞ്ഞ മുസ്ലീം പെണ്ണ്‌;
കുളിച്ചീറന്‍ അണിഞ്ഞ കടമ്മനിട്ടയുടെ ശാന്തപെണ്ണ്‌?;
എന്റെ ധര്‍മ്മാദാരം നീ...
നിന്നെ തേടി ഞാന്‍ താണ്ടിയ വഴികള്‍...
ചിലവഴിച്ച കാലങ്ങള്‍...
എല്ലാം ഇവിടെ പൂര്‍ണ്ണമാക്കുന്നൂ...
എനിക്കു നിന്നെയാണ്‌ വേണ്ടത്‌...
ആ?നാട്ടിന്‍ പുറത്തേക്ക്‌,
ആ പാപ നാശിനിയിലേക്ക്‌,
ആ തിരുനെല്ലിയിലേക്ക്‌,
ആ?കാനനച്ചോലയിലേക്ക്‌,
ആ കന്യാവനത്തിലേക്ക്‌....
സയൂജ്യത്തിന്റെ രധാമാധവത്തില്‍...
സോളമ ഉത്തമ ഗീതത്തില്‍...
ഒമര്‍ഖയ്യാം?ലഹരിയില്‍ മാധവ്‌ ഊളിയിടാന്‍ തിടുക്കമിട്ടു.
മാധവിന്റെ കുതിപ്പുകള്‍ക്ക്‌ തടയിട്ട്‌ മൃണാളിനി: `മാധവ്‌; കാലം നിന്നെ എന്തു പഠിപ്പിച്ചു' ? നെഞ്ചില്‍ നോവിക്കാതെ പല്ലമര്‍ത്തി മൃണാളിനി.

`സൃഷ്ടി സ്ഥിതി ലയങ്ങളില്‍ അവളെന്ന ശക്തി നിറയുന്നില്ലെങ്കില്‍; പുരുഷന്‍ കേവലം മൃതശരീരം എന്ന ഞാന്‍ പഠിച്ചു. ശിഖണ്ഡിനികളും ശിഖണ്ഡികളും?വിളയാടുന്ന ഈ മാത്സര്യ ഭൂമികയില്‍; യഥാര്‍ത്ഥ പുരുഷന്‌ അവന്റെ യഥാര്‍ത്ഥ സ്‌ത്രീയില്ലാതാവുമോ ജീവിക്കാന്‍ എന്ന ചോദ്യം വേട്ടയാടുന്നതു സദാ ഞാന്‍ കേട്ടു'
മാധവിന്റെ കണ്ണില്‍?മൂന്നാം കണ്ണു നിറയുന്നത്‌ മൃണാളിനി കണ്ടു.

`എന്റെ യഥാര്‍ത്ഥ ഏക പും പൂ നീയല്ലോ എന്റെ മാധവ്‌' മാധവിന്റെ?മീശ തലോടി മൃനാളിനി സീല്‍ക്കാരമുതിര്‍ത്തു.

`ഇതു നേരാവാന്‍ എന്തു ന്യായം?' ചടുല ലയന വ്യഗ്രത മറച്ച്‌ മാധവ്‌.
`നിന്റെ മാലിന്യമറ്റ ആണത്തം'
`എല്ലാ ആണുങ്ങള്‍ക്കും ഇതൊക്കെയില്ലേ മൃണാ.. അവരൊക്കെ നിന്റെ കിനാക്കളില്‍?സൗഗന്ധികം പറിച്ചു തരാന്‍ വരാതിരിക്കുമോ എന്റെ മൃണാളിനീ' ?

`എല്ലാ ആണുങ്ങള്‍ക്കും ഇതൊക്കെയില്ലേ എന്നോ'? മൃണാളിനി ഒച്ച തെല്ലുയര്‍ത്തി:
`പുരുഷന്‍..., അത്തരമൊരു സൃഷ്ടിക്ക്‌ ദൈവം തുനിഞ്ഞില്ലായിരുന്നെങ്കില്‍'

ദേവതകളായി ഏഴാം സ്വര്‍ഗത്ത്‌, മാലാഖാമാരായി വെള്ളി മേഘങ്ങള്‍ അതിരിടുന്ന?സുരലോകത്ത്‌, ഈ മനുഷ്യകുലങ്ങള്‍ക്ക്‌ കഴിയാമായിരുന്നു..?
പിശാചും പാമ്പും മദ്യവും നന്മതിന്മകളുടെ തിരിച്ചരിവിന്റെ വൃക്ഷവും നെറ്റിയിലെ വിയര്‍പ്പിന്റെ നാറ്റവും ഒന്നം ഉണ്ടാകില്ലായിരുന്നു.

കഴുത്തറപ്പന്‍ബലിയര്‍പ്പണങ്ങളും രക്തച്ചൊരിച്ചിലുകളും സോദോം ഗൊമോറയും സീതാപഹരണവും പാഞ്ചാലി വസ്‌ത്രാക്ഷേപവും മഹാഭാരത യുദ്ധവും, മുപ്പതുവെള്ളിക്കാശിന്റെ ചുംബനവും?നാഗസാക്കിയും ഹിരോഷിമയും കോണ്‍സണ്ട്രേഷന്‍ ക്യാമ്പും ഉണ്ടാകില്ലായിരുന്നു.
പുരുഷന്‍... എന്തൊരു കാപട്യമാണത്‌.
മഹാഗ്രന്ഥങ്ങളിലും ചരിത്രമെന്ന ഹിസ്‌ സ്റ്റോറിയിലും മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളിലും കണ്ടതാണ്‌ ഞാന്‍...
പുരുഷ വര്‍ഗ്ഗം...
സ്‌ത്രീയെ?പ്രാപിക്കാന്‍ പതിനെട്ടടവുകളും അവന്‍ പയറ്റും യാതൊരു ഉളുപ്പുമില്ലാതെ... ഒരു കോലേലൊരു സാരിയും പാവാടയും ചുറ്റി വച്ചാല്‍ അവന്റെ കണ്ണ്‌ കുറുക്കന്‍ കോഴിക്കൂട്ടിലേക്കെന്ന പോലെ...
അവന്‍ മസ്സിലു കാട്ടി?കെഞ്ചും,
പണം?വച്ചു?വലവീശും,
അധികാരം കൊണ്ടു അന്തപ്പുരക്കെണിയൊയൊരുക്കും...?
മൃനാളിണിയുടെ രൗദ്രപ്പകര്‍ച്ചയില്‍ മാധവ്‌ പക്ഷേ;
പാലമരക്കൊമ്പത്തു നിന്ന്‌ പനമരത്തുഞ്ചത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന; തൂവെള്ളസാരിയില്‍ തുള്ളി തുള്ളിയായ്‌ വീഴ്‌ത്തുന്ന ചോരക്കൂര്‍മ്പന്‍ പല്ലുള്ളവളില്‍ കൊരുത്തപോലെ; പിടഞ്ഞില്ല.
മൃണാളിനിയുടെ ആത്മമലാവണ്യക്കോവിലിലണയാന്‍...
പൂജാരിയാകാനാണ്‌ അവന്‍ ആവേശാശ്വാരൂഢനായത്‌.

മൃണാളിനി തുടര്‍ന്നു: കുടില തന്ത്രങ്ങളും
അതിര്‍ത്തിലംഘനങ്ങളും
ആയുധക്കച്ചവടവും
കൊട്ടേഷന്‍ മാഫിയാകളും
കള്ളനോട്ടു പെരുക്കങ്ങളും
മദ്യശാലാ നടത്തിപ്പും
ചുവന്നതെരുവിന്റെ പറ്റുപടിയും
മീഡിയായും ക്ലമീഡിയായും കൊണ്ടു നടക്കലും
അവാര്‍ഡു തരപ്പെടുത്തലും
ക്ലബ്ബുകളിലെ പെണ്‍വേട്ടയും
ഹീറൊ ചമയലും
മന്ത്രിക്കസ്സേരകളും
പ്രസിഡന്റു സ്ഥാനവും
മുഖ്യ കാര്‍മ്മികത്വവും
കക്ഷത്തിലാക്കുന്ന
ഉത്തരം വിഴുങ്ങികള്‍ ആണുങ്ങള്‍...
എന്നിട്ടവര്‍ പറയും `വെളിച്ചമേ നയിച്ചാലും, സത്യമേവത ജയതേ, ഞങ്ങള്‍ക്കൊപ്പം പോരുക, പ്രവാസത്തില്‍ നിന്ന്‌ കാനാന്‍ ദേശത്തേക്ക്‌ ഞങ്ങള്‍ നയിക്കും....'
'അങ്ങനെയുള്ള നപുംസകമല്ലാ നീ എന്റെ മാധവ്‌... അതാണ്‌ നീ എന്റെ തിരിച്ചറിവുകളില്‍ പൂര്‍ണ്ണമാകാന്‍ കാരണം.
ഗര്‍വ്വുകളാലല്ലാ,
പാരുഷ്യത്താലല്ലാ,
മുഴങ്ങുന്ന കണ്‌ഠ ഗഭീരതായാലല്ലാ,
ധാടിയാലല്ലാ,
ആകാരാസ്ഥിപ്പൊക്കത്താലല്ലാ...
നിന്റെ ചൂടുള്ള നെഞ്ചിലെ മിടിപ്പിയലും പ്രേമ സാഗരത്തിരകളാലാണ്‌ മാധവ്‌ ...
നിന്റെ ശാന്ത പരിഗണനയുടെ വൃന്ദാവനത്താലാണ്‌ മാധവ്‌..
മുന്തിരിത്തോപ്പില്‍ നിത്യം രാപാര്‍ക്കാന്‍.. പകല്‍ പണിയാന്‍...
മൃണാളിനി നിന്നെത്തേടി കാടും മലയും വാനവും വിമാനവും ട്രെയിനും കാറും കടന്ന്‌...
ബാല്യകാലത്തെ പാഠശാലയിലെ അനനുരാഗ സൗഹൃദത്തില്‍ മേല്‍മേലുയര്‍ത്തിയ പ്രണയപ്രേമാര്‍ച്ചനയുടെ പൂര്‍ണ്ണകുംഭംങ്ങളുമായി വരവേല്‌ക്കാന്‍ വന്നൂ...
മൃണാളിനിയും മാധവും മാരശരമേറ്റ്‌; ശിവപാര്‍വ്വ നടനാന്ത്യത്തില്‍,
തഴപ്പായയില്‍,
കയറ്റു കട്ടിലില്‍,
പാപ നാശിനിക്കരയില്‍,
തിരുനെല്ലിയില്‍.. അങ്ങനെ മയങ്ങവേ;
അവരിലേക്കൊരു ഗീതത്തിന്റെ ശീലുകള്‍ അകലെ നിന്ന്‌ ഇളം കാറ്റില്‍ പാറി വന്ന്‌.. അവര്‍ക്കു ചുറ്റും വലം വരുുന്നത്‌ കിര്‍ളിയന്‍ ഫോട്ടൊഗ്രഫിയിലെന്നപോലെ
`മരങ്ങള്‍ ഞങ്ങള്‍ പരാശ്രയര്‍, എങ്കിലും നിരാശ്രയരല്ല
നീര്‍ച്ചോല, ചെളിമണ്ണ്‌്‌, വളം നിറയുന്ന മണ്ണ്‌.. ഞങ്ങള്‍ക്കു കൂട്ട്‌.
കാറ്റ്‌, മഴ , വെയില്‍... ഞങ്ങള്‍ക്കു കൂട്ട്‌;?
ഞങ്ങള്‍ ഇന്‍ഡിപെന്റന്റല്ലാ.. ഞങ്ങള്‍ ഇന്റര്‍ ഡിപ്പന്റന്റ്‌ ആണ്‌... ആശ്രിതര്‍.. പരസ്‌പരാശ്ലേഷിതര്‍...
സനേഹത്തിന്റെ പൂക്കളും,
പ്രേമത്തിന്റെ തേന്‍കളും,?
അനുരാഗത്തിന്റെ?ശലഭങ്ങളും,?
നിര്‍വൃതിയുടെ അന്നജവും,
നന്ദിയുടെ കായ്‌കനികളും സമ്മാനിക്കുന്നവര്‍...
ഞങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നവര്‍.......
തണലേകുന്നവര്‍...
മണ്ണൊലിപ്പു തടയുന്നവര്‍... മഴയേകുന്നവര്‍...?
വീടൊരുക്കുന്നവര്‍,
എഴുതാന്‍ കസേരയും മേശയും
ബിജാദാനക്കട്ടിലും സമ്മാനിക്കുന്നവര്‍.
കണ്ടു പഠിക്കൂ രാധാ മാധവങ്ങളിലെയ്‌ക്കുയരാന്‍....
പാപനാശിനിയിലെ കന്യാവനം (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)പാപനാശിനിയിലെ കന്യാവനം (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
Thampy Antony Thekkek 2014-01-09 22:31:25
പെണ്ണ്‌.. 
എന്തൊരുഅധ:പതനമാണത്‌.. Great george N
വിദ്യാധരൻ 2014-01-10 07:01:24
കഥ വായിച്ചപ്പോൾ അത് സ്ത്രീയുടെ അധപതനമായി തോന്നിയില്ല നേരെമറിച്ച് ഒറ്റയ്ക്ക് ഇരിക്കുംപോളുള്ള ഒരു മലയിൽ പുർഷന്റെ അടക്കി വച്ച മാനസീക സംഘര്ഷങ്ങളുടെ ആവിഷ്ക്കാരമായി തോന്നി. ജീവനുള്ള കഥാപാത്രം
vaayanakkaaran 2014-01-10 12:53:13
നല്ല ആശയം! വാക്കുകളുടെ കാവ്യകായികാഭ്യാസത്താൽ സ്വല്പം സ്ഥൂലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക