Image

സ്വര്‍ഗ്ഗീയ മുന്നനുഭവം പോലെ ഫിലാഡല്‍ഫിയയില്‍ വിശുദ്ധരുടെ പരേഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 02 November, 2011
സ്വര്‍ഗ്ഗീയ മുന്നനുഭവം പോലെ ഫിലാഡല്‍ഫിയയില്‍ വിശുദ്ധരുടെ പരേഡ്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഇടവകയിലെ മതബോധന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 30-ന്‌ ഞായറാഴ്‌ച ഭക്തിനിര്‍ഭരമായി വിശുദ്ധരുടെ പരേഡ്‌ നടത്തി.

കുട്ടികള്‍ അവരവര്‍ക്കിഷ്‌ടമുള്ള വിശുദ്ധരുടെ വേഷമണിഞ്ഞ്‌ മാലാഖാമാരുടെ അകമ്പടിയോടെ പരിശുദ്ധ കന്യകാമറിയത്തെ അണിയിക്കാനുള്ള കിരീടവുമായി ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനത്തിനിടയില്‍ ദേവാലയത്തിലെ ബലിവേദിയിലേക്ക്‌ നടത്തപ്പെട്ടപ്പോള്‍ അവിടെ കൂടിയിരുന്ന ഭക്തജനങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗീയ മുന്നനുഭവമായിത്തീര്‍ന്നു.

ബലിവേദിയുടെ ഇരുവശത്തും സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപത്തിനു സമീപത്തേക്ക്‌ ഇടവക വികാരി റവ.ഫാ. ജോണ്‍ മേലേപ്പുറം വിശുദ്ധരേയും മാലാഖാമാരേയും നയിക്കുകയും പരിശുദ്ധ അമ്മയെ കിരീടമണിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ വിശുദ്ധ ബലിക്കുശേഷം ബ. വികാരിയച്ചന്‍ വിശുദ്ധരുടെ വേഷമണിഞ്ഞ്‌ പരേഡില്‍ സംബന്ധിക്കാനെത്തിയ കുട്ടികളെ പ്രത്യേകം പ്രശംസിച്ചുകൊണ്ട്‌ പറഞ്ഞു: `വിശുദ്ധരെപ്പറ്റി ആഴമായ ചിന്തകള്‍ കുട്ടികളില്‍ നിലനിര്‍ത്താനും, തങ്ങള്‍ക്കും വിശുദ്ധരായിത്തീരാന്‍ സാധിക്കുമെന്ന്‌ മനസ്സിലാക്കാനും ഇന്നത്തെ പരേഡ്‌ കുട്ടികള്‍ക്ക്‌ പ്രചോദനമായിത്തീരും.'

ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാരീഷ്‌ ഹാളിലെ സ്റ്റേജില്‍ കുട്ടികള്‍ വിശുദ്ധരായി തങ്ങളെ തന്നെ പരിചയപ്പെടുത്തിയപ്പോള്‍ മാതാപിതാക്കളും, ഇടവക ജനങ്ങളും അഭിമാനപൂര്‍വ്വം ഹര്‍ഷാരവം മുഴക്കി.

ഹാലൊവിനു തൊട്ടുമുമ്പ്‌ നടത്തിയ ഈ പരേഡ്‌ ഹാലൊവിന്‍ രാത്രിയിലെ ഭൂതവേഷങ്ങള്‍ക്ക്‌ പ്രതിവിധിയാണെന്ന്‌ പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.
സ്വര്‍ഗ്ഗീയ മുന്നനുഭവം പോലെ ഫിലാഡല്‍ഫിയയില്‍ വിശുദ്ധരുടെ പരേഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക