Image

അമേരിക്കയിലെ 'ആം ആദ്മി'; കടുവായെ കിടുവ പിടിക്കുന്നോ? - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 10 January, 2014
അമേരിക്കയിലെ 'ആം ആദ്മി'; കടുവായെ കിടുവ പിടിക്കുന്നോ? - അനില്‍ പെണ്ണുക്കര
അമേരിക്കയില്‍ ഒരു 'ആം ആദ്മി പാര്‍ട്ടി' അല്ലെങ്കില്‍ ഇന്ത്യയിലെ ആം ആദ്മിയുടെ ഒരു ശാഖ, ഉണ്ടാക്കുന്നതിനെക്കുറിച്ച് പല മലയാളികളും സന്നദ്ധരായതായി സോഷ്യല്‍ മീഡിയകളില്‍ ചില വാര്‍ത്തകള്‍ കണ്ടു.

എന്താണ് 'ആം ആദ്മി'?

കുറച്ചുദിവസം പിന്നിലേക്ക് പോകാം. തെരഞ്ഞെടുപ്പ് ജയത്തിനുശേഷം ഡല്‍ഹി റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ആം ആദ്മി എം.എല്‍.എ.മാരുടെ ഒരു ഒത്തുചേരല്‍ ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം പുറത്ത് പ്രതികരണം എടുക്കാന്‍ കാത്തു നില്‍ക്കുന്നു. ഗേറ്റ് കടന്നുവരുന്ന സംശയം തോന്നുന്നവരെയെല്ലാം പിടിച്ചുനിര്‍ത്തി പത്രക്കാര്‍ ചോദിക്കുന്നു.

"നിങ്ങള്‍ എം.എല്‍.എ. ആണോ"?

ആണെന്നു പറയുന്നവരെ മുഴുവന്‍ മാധ്യമങ്ങളും വളയുന്നു. ഫോട്ടോ എടുക്കുന്നു. കൗതുകത്തോടെയും സന്തോഷത്തോടെയും സംസാരിക്കുന്നു. സൈക്കിള്‍ റിക്ഷയിലും ഓട്ടോയിലുമാണ് ഇപ്പോഴും പലരും യാത്ര ചെയ്യുന്നത്. ആള്‍ക്കൂട്ടത്തില്‍ ഇവര്‍ തിരിച്ചറിയപ്പെടുന്നില്ല. കാരണം നമ്മളില്‍, നിങ്ങളില്‍ ഒരാളാണ് അവരും. ഈ സാധാരണക്കാരാണ് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സാരഥികള്‍.

ഇനി അമേരിക്കയിലേക്ക് വരാം. ദൈവത്തെ ഓര്‍ത്ത് ആം ആദ്മിയുടെ ഒരു യൂണിറ്റുണ്ടാക്കി ഈ സാധാരണക്കാരുടെ സംഘടനയില്‍ ഒരു പിളര്‍പ്പുണ്ടാക്കരുത്. പൊളിക്കരുത്. ഇപ്പോള്‍ തന്നെ സംഘടനകളേയും, സംഘടനാനേതാക്കളേയും തട്ടിയിട്ട് അമേരിക്കന്‍ തെരുവുകളില്‍ നടക്കാന്‍ പോലും പറ്റില്ലന്നാണ് പല നിഷ്പക്ഷ മലയാളികളും പറയുന്നത്. കോണ്‍ഗ്രസിന് തന്നെ ഗ്രൂപ്പുതിരിച്ചാണ് സംഘടനകള്‍. ഈ നേതാക്കളാകട്ടെ ഫൊക്കാന, ഫോമാ, മറ്റ് മലയാളി, മത, സംഘടനകളില്‍ അംഗങ്ങളും. എല്ലാ സംഘടനകളുടേയും ലക്ഷ്യം പൊതുനന്മയാണ്. പക്ഷേ അണ്ടിയോടക്കുമ്പോള്‍ മാങ്ങായുടെ പുളി അറിയാം എന്ന രീതിയിലാണ് കാര്യങ്ങള്‍.

ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഡല്‍ഹിയിലെ ബുറാഡി മണ്ഡലത്തില്‍ നിന്നും ബി.ജെ.പി.യിലെ കൃഷ്ണത്യാഗിയെ പരാജയപ്പെടുത്തിയ ആം ആദ്മിയുടെ എം.എല്‍.എ. ആണ് മുപ്പത്തിനാലു വയസ്സുള്ള സഞ്ജീവ് ശര്‍മ്മ. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട് സഞ്ജീവിന്. കറ തീര്‍ന്ന സാമൂഹ്യപ്രവര്‍ത്തകന്‍ പന്ത്രണ്ട് വര്‍ഷമായി ഡല്‍ഹിയിലെ ചേരിയിലേയും പിന്നോക്ക മേഖലകളിലേയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നു. തൊഴില്‍ തേടി ഡല്‍ഹിയിലെത്തുന്ന അന്യസംസ്ഥാനക്കാരെ സഹായിക്കുവാന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് നവപല്ലവ് എന്ന സംഘടന നടത്തുന്നു. ഡല്‍ഹിയിലെ തൊഴില്‍ മേഖലയെക്കുറിച്ച് വിവരം നല്‍കലും തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതൊക്കെ ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സഞ്ജീവ്. ഇങ്ങനെ നൂറ്കണക്കിന് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ഇതിന്റെ നേതാവാകട്ടെ അരവിന്ദ് കെജ്രിവാളും. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ദിവസിലുള്ള ചില പ്രവാസി നേതാക്കള്‍ കെജ്രിവാളിനെ കണുന്നതായി വാര്‍ത്തയുണ്ട്. ഇതിലൊന്നും ഒരു കഥയുമില്ല. ആം ആദ്മി പാര്‍ട്ടി കേരള ഘടകം ഈയിടെ പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുള്ളവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ കൂടി അപേക്ഷിച്ചു. ആയിരങ്ങളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇപ്പോള്‍ കിട്ടിയ ബയോഡാറ്റ അനുസരിച്ചുള്ള അന്വേഷണം ആം ആദ്മി തുടങ്ങിയതായി അറിയുന്നു. ചില സാമൂഹ്യസംഘടനകളുടെ സഹായത്തോടെയാണ് അന്വേഷണം. ആത്മാര്‍ത്ഥതയാണ് ആം ആദ്മിയുടെ മുഖമുദ്ര.

പ്രവാസികള്‍ക്ക് വേണ്ടി പ്രവാസി സംഘടനകള്‍ എന്നും ചെയ്യുന്നില്ലെന്ന് എനിക്കഭിപ്രായമില്ല. എങ്കിലും മതസൗഹാര്‍ദ്ദ റാലിയും. സ്റ്റാര്‍ഷോയും മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്ന സാഹിത്യ സമ്മേളനമൊന്നുമല്ല മലയാളികള്‍ക്കാവശ്യം. മലയാളികളെ ബാധിക്കുന്ന ജീവന്‍ പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകാന്‍ ഈ സംഘടനകള്‍ക്കും നേതാക്കന്‍മാര്‍ക്കും കഴിയുമോ എന്നാണ്. കേരളത്തില്‍ അരിയുടെ വില 45 ആയി. ഗ്യാസിന് 1250 ആയി. പെട്രോള്‍ വില നൂറിനോടടുക്കും. ഒരു പ്രവാസിനേതാവിനും അഭിപ്രായമില്ല. ഞങ്ങളും നിങ്ങളുടെ സഹജീവികളല്ലേ?. കേരളത്തില്‍നിന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന നേതാക്കളുടെ കൂടെ നിന്ന് ഫോട്ടം പിടിക്കുമ്പോഴെങ്കിലും അവരോട് പതിയെ ചെവിയില്‍ ചോദിക്കാവുന്നതേയുള്ളൂ. ഇത്തരം അനീതിക്ക് ഇനി കൂട്ടു നില്‍ക്കരുതെന്ന്.

പ്രവാസിദിവസം ഇനി എല്ലാവര്‍ഷങ്ങളിലും വരും. എന്നാലും രണ്ട് പൗരത്വമോ, നാട്ടില്‍ വോട്ടു ചെയ്യാമെന്നോ ആരും വിചാരിക്കേണ്ട. അതിനായി ആരും നിരാഹാരം കിടക്കകയും വേണ്ട. എന്തായാലും കെജ്രിവാളിനേം സംഘത്തെയും വെറുതെ വിട്ടേര്. അവര്‍ ഡല്‍ഹി ഒന്ന് നന്നാക്കിക്കോട്ടെ!


അമേരിക്കയിലെ 'ആം ആദ്മി'; കടുവായെ കിടുവ പിടിക്കുന്നോ? - അനില്‍ പെണ്ണുക്കര
Join WhatsApp News
Benny, New Jersey 2014-01-10 05:45:10
Anil, you have a point. You know both sides of the game... Hope Kejrival could fullfil his ambitous promises.. Go back to Gandhiji.. that is the only solution....
RAJAN MATHEW DALLAS 2014-01-10 06:26:32
 
'അരിയുടെ വില 45 ആയി. ഗ്യാസിന് 1250 ആയി.'  അമേരിക്കയിലോ ? 

ഇറക്കുമതി ചെയുന്ന CRUDE ഓയിൽ വില കൂടുബോൾ നാട്ടിലും വില കൂടില്ലേ ? ആയിരം രൂപ വരെ SUBSIDY കൊടുത്താൽ കടം കൂടി രാജ്യം കുത്തുപാള എടുക്കില്ലേ ? MANMOHANSINGHINEPPOLE ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രി അത് ചെയില്ല ! 650 രൂപ ദിവസക്കൂലി കൊടുത്തു അരി ഉല്പാദിപ്പിച്ചാൽ, എത്ര രൂപ കിട്ടിയാൽ കർഷകൻ ആത്മഹത്യ ചെയ്യാതിരിക്കും 
Uthaman CPA 2014-01-10 07:30:06
സീതി ഹാജിയെ പറ്റി പറയപ്പെടുന്ന ഒരു കഥയ്ണ്ട്. നിയമസഭയിൽ "സിലബസ്" നെ പറ്റി ചര്ച്ച നടക്കുന്നു. കാര്യം മനസിലാക്കാതെ , സീതിഹാജി " ആ ബസ് രണ്ടു എണ്ണം കൊണ്ടോട്ടിയിലും വേണം" . അതുപോലെ യാണ് അമേരിക്കയിലെ ചില നേതാക്കൾ, കാര്യം മനസിലാക്കാതെ എന്തിന്റെയും പുറകെ ചാടും . "ആം ആദ്മി യിൽ മാത്രമല്ല , ചെകുത്താൻ സേവ തുടങ്ങിയാലും മലയാളി അതിലും ചേരും, പത്രത്തില ഫോട്ടോ വരുമെങ്കിൽ . ഇപ്പിൽ ഇവര പ്രവര്ത്തിക്കുന്ന കാക്ക തൊള്ളായിരം സംഘടനകളെ ഒന്ന് നന്നാക്കു, എന്നിട്ട് പോരെ പുതിയത് ?????
chacko 2014-01-10 09:12:50
Jest wait  and see  How A A P will be   now it is starting only   They will end up with  other  parties

George Parnel 2014-01-10 11:24:59
I think we are witnessing the birth of a revolution in India - peaceful one. I wish to be part of it and plan to help in any way I can as I am still young but retired.
varsha mathews 2014-01-10 15:30:17
പ്രവാസികള്‍ക്ക് വേണ്ടി പ്രവാസി സംഘടനകള്‍ എന്നും ചെയ്യുന്നില്ലെന്ന് എനിക്കഭിപ്രായമില്ല. എങ്കിലും മതസൗഹാര്‍ദ്ദ റാലിയും. സ്റ്റാര്‍ഷോയും മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്ന സാഹിത്യ സമ്മേളനമൊന്നുമല്ല മലയാളികള്‍ക്കാവശ്യം. മലയാളികളെ ബാധിക്കുന്ന ജീവന്‍ പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകാന്‍ ഈ സംഘടനകള്‍ക്കും നേതാക്കന്‍മാര്‍ക്കും കഴിയുമോ എന്നാണ്. കേരളത്തില്‍ അരിയുടെ വില 45 ആയി. ഗ്യാസിന് 1250 ആയി. പെട്രോള്‍ വില നൂറിനോടടുക്കും. ഒരു പ്രവാസിനേതാവിനും അഭിപ്രായമില്ല. ഞങ്ങളും നിങ്ങളുടെ സഹജീവികളല്ലേ?. കേരളത്തില്‍നിന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന നേതാക്കളുടെ കൂടെ നിന്ന് ഫോട്ടം പിടിക്കുമ്പോഴെങ്കിലും അവരോട് പതിയെ ചെവിയില്‍ ചോദിക്കാവുന്നതേയുള്ളൂ. ഇത്തരം അനീതിക്ക് ഇനി കൂട്ടു നില്‍ക്കരുതെന്ന്.

ANIL
VALARE SATHYAMAYA KAARYAMAANU NINGAL SUCHIPPICHATHU.INGANE NADAKKUNNA PONGANMARE OOTHI VEERPPIKKUNNA CHILA MADHYAMANGALUDE THOLIKATTIYE APAARAM THANNE.
jow Puthen purayil 2014-01-11 13:16:37
This writer has no clue what he is writing. AAP is collecting 25 lakkhs a day from 1 rupee 2 rupee donation from several thousands of Indians around the world. It is a new movement against corruption in Delhi, Kerala, USA Indians, Europe Indians, Gulf Indians... and it is going grow in everywhere in the world. Salute to people in USA who support them. Congress made millions through corruption. It is time for a change.......,Let us join
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക