Image

ദേവയാനി ഖൊബ്രഗഡെ ഇന്ത്യയിലെത്തി

Published on 10 January, 2014
ദേവയാനി ഖൊബ്രഗഡെ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: അമേരിക്കയില്‍ വീസാചട്ടലംഘനം ആരോപിച്ച് അറസ്റ്റുചെയ്ത് അപമാനിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെ ഡല്‍ഹിയിലെത്തി. നയതന്ത്ര പരിരക്ഷ ലഭിച്ചതോടെയാണ് ദേവയാനി മടങ്ങിയെത്തിയത്.ദേവയാനിയ്‌ക്കെതിരേ അമേരിക്കന്‍ കോടതി കുറ്റം ചുമത്തിക്കൊണ്ട് ഉത്തരവിട്ടിരുന്നു. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പടെ രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ് ദേവാനിക്കെതിരേ ചുമത്തിയത്. 

എന്നാല്‍ ദേവയാനിയുടെ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചതിനാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരില്ല. തുടര്‍ന്ന് ദേവയാനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തടസങ്ങളും നീങ്ങുകയായിരുന്നു.
ദേവയാനി ഖൊബ്രഗഡെ ഇന്ത്യയിലെത്തി
Join WhatsApp News
Janapriyan 2014-01-10 18:59:31
It's all ok.  Who will take care of Sangeetha Richards now?  How can Devayani come back to US to unite with her family? What about Preet Bharara's case?  Indian Govt cleverly took her out of US.  What's next?  It's great amusement to watch all these happenings. Still waiting to have more amusement.  Poor American Malayalee leaders!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക