Image

ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ രൂപത; മാര്‍ ബോസ്‌കോ പുത്തൂര്‍ ബിഷപ്‌

Published on 11 January, 2014
ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ രൂപത; മാര്‍ ബോസ്‌കോ പുത്തൂര്‍ ബിഷപ്‌
കൊച്ചി: ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. മെല്‍ബണ്‍ ആസ്ഥാനമായാണ് സഭയ്ക്ക് പുതിയ രൂപത. സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരായിരിക്കും മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്. അദ്ദേഹത്തെ ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന് ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറുടെ പദവികൂടി നല്‍കി. ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുറത്തുള്ള സഭാ വിശ്വാസികളുടെ ആധ്യത്മിക കാര്യങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ഇന്ത്യക്ക് പുറത്തുള്ള സീറോ മലബാര്‍ സഭയുടെ രണ്ടാമത്തെ രൂപതയാണ് മെല്‍ബണ്‍ രൂപത. ഓസ്‌ട്രേലിയയില്‍ കുടിയേറിയ മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് പുതിയ രൂപതാ പ്രഖ്യാപനത്തോടെ സഫലമാകുന്നത്. അമേരിക്കയിലെ ഷിക്കാഗോ രൂപതയാണ് ഇന്ത്യക്ക് പുറത്തെ ആദ്യ സീറോമലബാര്‍ രൂപത.
deepika
Join WhatsApp News
Keeramutty 2014-01-11 17:58:46
അവിടെയും ഈ "കട" തുറന്നോ?

ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുറത്തുള്ള സഭാ വിശ്വാസികളുടെ "വരുമാന"  കാര്യങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
(കീറാമുട്ടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക