Image

ഈ കണ്ണീര്‍ മഴയത്ത്........ കൊല്ലം തെല്‍മ, ടെക്‌സാസ്

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 11 January, 2014
 ഈ കണ്ണീര്‍ മഴയത്ത്........ കൊല്ലം തെല്‍മ, ടെക്‌സാസ്
കരിം കൂവള കാടുകള്‍ ഉലയും കണ്ണുകളും, പാദസരത്തിന്‍ കിലുക്കവും,
നേര്‍ത്ത കാലടി തന്‍ ശബ്ദവും, ശുദ്ധിയില്‍ തപം ചെയ്യും മനസുമായ്-
ഭൗമ തീര്‍ത്ഥങ്ങള്‍ താണ്ടി, യാത്ര പോലും മൊഴിയാതെ കടന്നു
പോകുമെന്‍ പാവം ഈ അപ്പനോര്‍ത്തില്ല…
സര്‍ഗവേദി തന്‍ പടവുകള്‍ കയറവേ, എന്‍ കണ്ടനാളത്തിലാരോ ഉരുളന്‍ കല്ലു-
തിരുകിയതുപോലെ ഗദ്ഗദം..
നിന്‍ പാദസരത്തിന്‍ തന്‍ കിലുക്കവും, കിലുക്കാം ചെപ്പില്‍ നിന്നുതിരും നിന്‍
കൊഞ്ചലും എനിക്കന്യം നിന്നു പോയതാം കാരണം…
ഭൗമ തീര്‍ത്ഥങ്ങള്‍ താണ്ടി നീ കടന്നു പോകവേ, കദന കടലില്‍ താഴ്ന്നു
പോയി- പാവം ഈ അപ്പന്‍….
കദനം പേറും മനസും നനവൂറും കണ്ണുകളേ മറയ്ക്കും പുഞ്ചിരി
പര്‍ദയും അണിഞ്ഞു സര്‍ഗവേദിയിലും മറ്റു യോഗങ്ങളിലും വാ തോരാതെ ഞാന്‍
വാഗ്‌ദ്ധോരണിയില്‍ മുഴുകവേ, മാലോകര്‍ ധരിച്ചു-തെറ്റായി- ഞാനെന്‍ ഓമനപ്പുത്രിതന്‍ വിയോഗം, പൊടുംന്നനെ മറന്നുവെന്ന് മാലോകര്‍ക്കറിയില്ല പാവം ഈ അപ്പന്റെ തീരാത്ത വേദനകള്‍….
ഇല്ലോമനേ, ഒരു കടലോളം ദുഃഖം
ഇടനെഞ്ചിലൊളിപ്പിക്കവേ, നീയെന്‍ നെഞ്ചില്‍ ഭാരമുള്ളോ
രുരുളന്‍ കല്ലായ് മാറിടുന്നു… നിന്‍ വിയോഗദുഃഖം-
-അതു ഭാരമാണെനിക്ക്, ഒടുങ്ങാത്തകദന ഭാരം…
മറ്റുള്ളവര്‍ തന്‍ മുന്നില്‍ ഞാന്‍ പുഞ്ചിരിപ്പര്‍ദയണിയുമ്പോള്‍
ഓര്‍മ്മയില്‍ വരുന്നൊരു സിനിമാഗാനം,
“കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട നിവര്‍ത്തി…
കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി….
ഈ കണ്ണീര്‍ മഴയത്ത്…”

 ഈ കണ്ണീര്‍ മഴയത്ത്........ കൊല്ലം തെല്‍മ, ടെക്‌സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക