Image

കാന്‍സര്‍: പ്രതിരോധം അടുക്കളയില്‍ നിന്ന്‌

Published on 12 January, 2014
കാന്‍സര്‍: പ്രതിരോധം അടുക്കളയില്‍ നിന്ന്‌
വല്ലാതെ ഭയപ്പെടുത്തുകയും മാരകമായിത്തീരുകയും ചെയ്യുന്ന രോഗമാണു കാന്‍സര്‍ എങ്കിലും തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്‌താല്‍ കാന്‍സര്‍ സുഖപ്പെടുത്താവുന്നതാണ്‌.

കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണത്തില്‍ നിയന്ത്രണം പാലിച്ചാല്‍ പൊണ്ണത്തടി കുറയുകയും വന്‍കുടല്‍, സ്‌തനങ്ങള്‍, ആഗ്നേയഗ്രന്ഥി എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാനും സാധിക്കും.

പച്ചക്കറികള്‍, പഴങ്ങള്‍, നാരുകളടങ്ങിയ ഭക്ഷണം എന്നിവയിലൂടെ 65-75ശതമാനം വരെ കാന്‍സറിനെ പ്രതിരോധിക്കാവുന്നതാണ്‌. പുകവലി, പാന്‍മസാല ഇവ ഉപേക്ഷിച്ചാല്‍ തൊണ്‌ട, വായ്‌, ശ്വാസകോശം എന്നിവിടങ്ങളിലെ കാന്‍സറിനെ 35-50 ശതമാനം വരെ പ്രതിരോധിക്കാനാവും. മദ്യപാനം ഉപേക്ഷിച്ചാല്‍ 30-60 ശതമാനം വരെ കരളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും.

അതുകൊണ്‌ടാണു കാന്‍സര്‍ പ്രതിരോധം അടുക്കളയില്‍ നിന്ന്‌ ആരംഭിക്കണമെന്നു പറയുന്നത്‌. കാന്‍സര്‍ പ്രതിരോധത്തിന്‌ ഏറ്റവും നല്ല മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കുന്നതു വീട്ടമ്മമാര്‍ക്കാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക