Image

അറിയിപ്പ്‌

Published on 12 January, 2014
അറിയിപ്പ്‌
2013 ല്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ലേഖനം, കവിത, കഥ, ഹാസ്യം ഏതെന്ന തീരുമാനം ഞങ്ങള്‍ വായനക്കാര്‍ക്കു വിട്ടുകൊടുത്ത്‌കൊണ്ട്‌ ഒരു അറിയിപ്പ്‌ നല്‍കിയിരുന്നു. നിങ്ങളുടെ ഓര്‍മ്മക്കായി അതിന്റെ കോപ്പി താഴെകൊടുക്കുന്നു. അര്‍ഹതയുള്ള എഴുത്തുക്കാര്‍ക്ക്‌ പ്രോത്സാഹനവും, അംഗീകാരവും ലഭിക്കാനുള്ള അവസരം നല്‍കുക എന്ന കാര്യത്തിനു ഇ-മലയാളി പ്രാധാന്യം കൊടുക്കുന്നു. ജനുവരി 31 മുമ്പായി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. സാഹിത്യ സംഘടനകള്‍ക്കും എഴുത്തുകാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കവുന്നതാണ്‌.

സ്‌നേഹത്തോടെ
ഇ-മലയാളി
Join WhatsApp News
vaayanakkaaran 2014-01-12 13:56:51
പൊട്ടക്കുളത്തിൽ പുളയും പുളവരുടെ  
വാലിൽ പിടിച്ചു വലിച്ചു കളിച്ചവൻ 
തട്ടിൻപുറത്തു വിലസും മൂഷികരുടെ 
മൂക്കു കടിച്ചുപറിച്ചുകളഞ്ഞവൻ 
കാട്ടാളർക്കിടയിലെ കാപ്പിരി മൂപ്പന്മാരുടെ 
തൊപ്പികൾ തട്ടി താഴെക്കളഞ്ഞവൻ 
ഹാസ്യമോ കവിതയോ കഥയോ ആവട്ടെ 
വായനക്കാരന്റെ വോട്ട്, ദാ പെട്ടിയിൽ.
വിദ്യാധരൻ 2014-01-12 16:12:05
പെട്ടിക്കത്ത് വീണ വോട്ടു പുറത്തെടുത്തു 
വെട്ടികളഞ്ഞു അവനവന്റെ പേര്   
ഒട്ടിച്ചു വയ്ക്കും എഴുത്തുകാരുടെ തട്ടിപ്പിനേയും 
വോട്ടു പെട്ടിക്കടിയിൽ കിഴുത്തയിട്ടു 
വോട്ട് അടിച്ചുമാറ്റും വെട്ടിപ്പുക്കാരെയും 
സൂക്ഷിക്കുക വോട്ടു പുറകെ തന്നിടാം ഞാൻ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക