Image

നീയും ഞാനും പിന്നെ നമ്മളും- (കഥ: മാലിനി)

മാലിനി Published on 12 January, 2014
നീയും ഞാനും പിന്നെ നമ്മളും- (കഥ: മാലിനി)
ആദിയില്‍ ദൈവം ആണിനെ സൃഷ്ടിച്ചു. പിന്നെ ആണിന്റെ എല്ലില്‍ ഒന്നെടുത്ത് പെണ്ണിനെ, സൃഷ്ടിച്ച്, അവരെ പറുദീസയില്‍ വാഴിച്ചു.
അവിടെ സൈ്വരമായി ജീവിക്കെ, വിധി പൂര്‍ത്തീകരണത്തിനായി പെണ്ണ് ആണിനെ പിഴപ്പിച്ചു.
പറുദീസയില്‍ നിന്നു പുറത്താക്കപ്പെട്ട് ഭൂമിയില്‍ അലഞ്ഞ ആണിന് പെണ്ണൊരു തോഴിയായി. എങ്കിലും ഒരു ഭാരമായി.
അവര്‍ക്കിടയില്‍ യാത്രയില്‍ കലഹവും തുടങ്ങി. യുഗങ്ങളായി അതിങ്ങനെ നീണ്ടു.
പുരുഷന്‍: എന്നെ നീ പിഴപ്പിച്ചിട്ടും പറുദീസ നഷ്ടമാക്കിയിട്ടും, പെണ്ണേ, നിന്നെ ഞാന്‍ കെട്ടിയില്ലേ? പോറ്റിയില്ലേ? കുഞ്ഞുങ്ങളെത്തന്ന് കുടിയിരുത്തിയില്ലേ?
പിന്നെ സ്വകാര്യമായിപ്പറഞ്ഞു
പെണ്ണേ,
പ്രണയിനിയായീ നിന്നെ ഞാന്‍ എന്റെ മനസ്സില്‍ ഒളിപ്പിച്ചില്ലേ?
എന്റെമ്മയെപ്പോലെ സ്‌നേഹിച്ചില്ലേ, എന്റെനുജത്തിയെപ്പോലെ സൂക്ഷിച്ചില്ലേ
ഏട്ടത്തിയെപ്പോലെ ആരാധിച്ചില്ലേ
ഭാര്യയെപ്പോലെ സംരക്ഷിച്ച് മകളെപ്പോലെ വാനോളം വളര്‍ത്തിയില്ലേ?
എന്നിട്ടും പെണ്ണേ എന്ത്ര നീ പരിഭവിക്കുന്നു?
സ്ത്രീ: പാമ്പു പറഞ്ഞിട്ടാ ഞാനാ കനി തിന്നത്. നിന്നെ തീറ്റിച്ചത്. എന്നിട്ടും നീ എന്നും എന്നെ പഴിക്കുന്നു.
എന്നെ നീ അബലയെന്നും ചപലയെന്നും വിളിച്ചില്ലേ?
വേതനമില്ലാ വേലചെയ്യിച്ച് ഒക്കെയും പെണ്ണായ നിന്റെ കടമ എന്നു പറഞ്ഞ് എന്നെ നീ അടുക്കളയുടെ ചുമരിനുള്ളില്‍ അടച്ചിട്ടില്ലേ?
എന്റെ ശരീരം മാന്തിക്കീറി, മുറിവുണര്‍ത്തി ഭയപ്പെടുത്തി എന്റെ സ്വാതന്ത്ര്യത്തെ എന്നില്‍ നിന്നും നീ ഒളിച്ചുവച്ചില്ലേ?
നിനക്കുമുമ്പേ വയറെഞ്ഞിട്ടും നിന്റെ ഉച്ഛിഷ്ടം തന്നെ ഭക്ഷിക്കണെ ഞാനെന്ന് നീ ശഠിച്ചില്ലേ?
നിനക്കു മുമ്പേ കാലുകള്‍ തളര്‍ന്നിട്ടും, നിന്നെ തൈലം പുരുട്ടിത്തിരുമ്മണം എന്നും നീ ശഠിച്ചില്ലേ?
എന്റെ ആര്‍ത്തവകാലത്ത് എന്നെ നീ തീണ്ടാ ദൂരത്തു നിറുത്തിയില്ലേ?
പതിനെട്ടു തികയാത്ത എന്നെ നീ അറുപത്തിയെട്ടില്‍ കെട്ടി ചിതയിലേക്ക് എറിഞ്ഞില്ലേ?
പേറ്റുനോവെടുത്തു ഞാന്‍ കാറിക്കരഞ്ഞപ്പോള്‍ ഇവളെന്തിനാ കിടന്നു കീറുന്നെ എന്നു നീ പല്ലിളിച്ചില്ലേ?
അതും കഴിഞ്ഞ് 'കായേനെ' നോക്കി എന്നോട് 'നിന്റെ' മകനെന്നും ആബേലെ നോക്കി നീ എന്റെ മകനെന്നും നീ പക്ഷം പറഞ്ഞില്ലേ?
ഇങ്ങനെയൊക്കെ ശാക്തീകരണത്തിന്റെ വേദിയില്‍ അലറിപ്പറഞ്ഞും തെരുവുകളില്‍ അണിനിരന്നും തമ്മില്‍ത്തല്ലി തര്‍ക്കിച്ച് തളര്‍ന്ന് പകലിനെ അവര്‍ പുറത്തുപേക്ഷിച്ചു.
പിന്നെ സൂര്യന്റെ ചൂട് ഏതാണ്ടണഞ്ഞ് ഭൂമിയെ ഇരുട്ടുതൊട്ടു തുടങ്ങിയപ്പോള്‍ അവനും അവളും വീടിന്റെ പടി കടന്ന് കതകടച്ചു. അവിടെ “നീയും ഞാനും” എന്നല്ലാതെ “നമ്മളും” എന്നൊരു പുഞ്ചിരി അവര്‍ക്കിടയില്‍പ്പരന്നു.
ഇതൊക്കെയും കണ്ട്, കേട്ട് എല്ലാ അറിയുന്നൊരു പുഞ്ചി ദൈവത്തിന്റെ ചുണ്ടിലും


നീയും ഞാനും പിന്നെ നമ്മളും- (കഥ: മാലിനി)
Join WhatsApp News
Mathew Joys 2014-01-13 11:15:07
ഭാവന നന്നായിട്ടുണ്ട്. പകല്‍ കീരിയും പാമ്പും കളിയും പിന്നെ രാത്രി പാമ്പിനെപ്പോലെ പുനഞ്ഞു പിണഞ്ഞു കളിച്ചു നടക്കുന്നത് , മനുഷ്യന്റെ ഇരുതല മൂരി സ്വഭാവം ആണെന്നത്  ആദിമുതലേ ഉള്ള ഒരു കള്ളക്കളി തന്നെ. അഭിനന്ദനങ്ങള്‍, ആശംസകള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക