Image

കാനാന്‍ ദേശം: ബൈബിള്‍ റിയാലിറ്റി ഷോ

Published on 14 January, 2014
കാനാന്‍ ദേശം: ബൈബിള്‍ റിയാലിറ്റി ഷോ
കൊച്ചി: ഡിവൈന്‍ ഗുഡ്‌നെസ് ചാനലുകളില്‍ ബൈബിള്‍ അടിസ്ഥാനമാക്കിയ റിയാലിറ്റി ഷോ കാനാന്‍ ദേശം ജനുവരി അവസാനവാരം ആരംഭിക്കും.  ആഗോള തലത്തില്‍ 20 കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തി ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സംരംഭമാണിത്.  60 എപ്പിസോഡുകളിലായി ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്നതാണ് ഈ റിയാലിറ്റി ഷോ.  10 വയസ്സുമുതല്‍ 45 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ലോകത്തിന്റെ ഏതുകോണില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാം. 

    ഒക്‌ടോബര്‍ 5 മുതല്‍ 19 വരെ ചേരുന്ന കത്തോലിക്കാ സഭയുടെ പ്രത്യേക സിനഡിന്റെ മുഖ്യവിഷയമായ സുവിശേഷവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളും അജപാലനവെല്ലുവിളികളും ആധാരമാക്കി എല്ലാ കുടുംബങ്ങളിലും ബൈബിള്‍ സന്ദേശമെത്തിക്കുക എന്ന സഭയുടെ ശുശ്രൂഷയാണ് കാനാന്‍ ദേശം മെഗാ റിയാലിറ്റി ഷോ ലക്ഷ്യമിടുന്നത്. 

    സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനാണ് അവതാരകന്‍.  കേരളത്തിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും ഈ പ്രോഗ്രാമില്‍ സപ്പോര്‍ട്ടിംഗ് ടീം ആകാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും, മിഷന്‍ കേന്ദ്രങ്ങള്‍ക്കും  canandesham@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

സന്തോഷ് മണിമല
പ്രൊഡ്യൂസര്‍




Join WhatsApp News
Denil george 2016-06-24 09:29:56
I want to join the show
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക