Image

പ്രശ്‌നങ്ങളില്‍ കെ.പി.സി.സി യഥാസമയം ഇടപെടുന്നില്ല: രാമഷ്‌ണന്‍

Published on 02 November, 2011
പ്രശ്‌നങ്ങളില്‍ കെ.പി.സി.സി യഥാസമയം ഇടപെടുന്നില്ല: രാമഷ്‌ണന്‍
കണ്ണൂര്‍ : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ കെ.പി.സി.സി യഥാസമയം ഇടപെടുന്നില്ലെന്ന്‌ മുന്‍ മന്ത്രി എന്‍.രാമകൃഷ്‌ണന്‍ പറഞ്ഞു. ഇതാണ്‌ കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും എന്‍.രാമകൃഷ്‌ണന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പുതിയ ഡി.സി.സി പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനാവത്തത്‌ വീഴ്‌ചയാണ്‌. ഞാനാണ്‌ കോണ്‍ഗ്രസില്‍ അക്രമങ്ങള്‍ക്ക്‌ തുടക്കമിട്ടതെന്നാണ്‌ കെ.സുധാകരന്‍ പറയുന്നത്‌. സുധാകരന്‍ കോണ്‍ഗ്രസില്‍ വരുമ്പോള്‍ ഞാന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റാണ്‌. അയാള്‍ക്ക്‌ അത്‌ പറയാനുള്ള യോഗ്യത ഇതില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌. എം.വി രാഘവന്‍ യു.ഡി.എഫില്‍ വന്നതിന്‌ ശേഷമാണ്‌ കോണ്‍ഗ്രസിന്‌ കൂടുതല്‍ ഉപദ്രവമുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക