Image

കേസ് തള്ളി : ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനു ഉജ്ജ്വല വിജയം

Published on 14 January, 2014
കേസ് തള്ളി : ഹൂസ്റ്റണ്‍ മലയാളി  അസോസിയേഷനു ഉജ്ജ്വല വിജയം
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, ഇലക്ഷന്‍ കമ്മീഷണര്‍ എന്നിവര്‍ 2014-ലെ ഇലക്ഷന്‍ നടത്തിപ്പില്‍ കൃത്രിമം കാട്ടിയതായി ആരോപിച്ച്  അസോസിയേഷന്‍ പ്രവര്‍ത്തകരായ അലക്‌സാണ്ടര്‍ തോമസ്, ഷിജിമോന്‍ ജേക്കബ്, പൊന്നു പിള്ള തുടങ്ങിയവര്‍ ചേര്‍ന്നു നല്‍കിയ ഹര്‍ജി Fortbend കൗണ്ടി ഡിസ്ട്രിക്റ്റ് കോടതി നിരുപാധികം തള്ളി. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് കെന്നഡി, സെക്രട്ടറി എബ്രഹാം ഈപ്പന്‍, ട്രഷറര്‍ മാര്‍ട്ടിന്‍ ജോണ്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അനില്‍ ആറന്മുള എന്നിവര്‍ ഗൂഢാലോചന നടത്തി; വോട്ടേഴ്‌സ് ലിസ്റ്റ് കൊടുത്തില്ല; എന്നീ കാരണങ്ങള്‍ ഉന്നയിച്ച് ഇലക്ഷന്‍ തടയാന്‍ ആവശ്യപ്പെട്ടുകൊണ്ടു മേല്‍പറഞ്ഞവര്‍ നല്‍കിയ ഹര്‍ജിയാണ് 4 മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം കോടതി തള്ളിയത്.

വിചാരണയ്ക്കു ഹാജരായ അസോസിയേഷന്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍ അസോസിയേഷനും ഇലക്ഷന്‍ കമ്മീഷനും അനുവര്‍ത്തിച്ച നടപടികള്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ വാദിഭാഗം അവരുടെ വാദങ്ങള്‍ നിരത്തുന്നതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.

അതേ തുടര്‍ന്നു പരാതിയില്‍ കഴമ്പില്ലെന്നു കണ്ട കോടതി കോടതി പരാതി തള്ളുകയും ഇലക്ഷന്‍ നടപടികളുമായി മുന്നോട്ടു നീങ്ങാന്‍ അസോസിയേഷനു അനുമതി  നല്‍കുകയും ചെയ്തു
എത്രയും പെട്ടെന്ന് അടിയന്തിര ജനറല്‍ ബോഡി യോഗം വിളിച്ച് അംഗങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ച് ഇലക്ഷന്‍ തിയതി പ്രഖ്യാപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെന്നിഡി  പറഞ്ഞു.

അലക്‌സാണ്ടര്‍ തോമസ് , ഷിജിമോന്‍ ജേക്കബ് , പൊന്നു പിള്ള, എസ്.കെ.ചെറിയാന്‍ , മാത്തുള്ള , തയ്യില്‍ തോമസ് തുടങ്ങി പത്തു പേരാണ് അസോസിയേഷനെതിരായി കേസ് നല്‍കിയത്.




Join WhatsApp News
Janapriyan 2014-01-14 08:58:32
Congratulations. Truth will always prevail. There are many pests in our community. We need a giant exterminator like California Governor Arnold S to take off the pests.
Ninan Mathullah 2014-01-14 09:26:23
It is true that the judgement was favorable to the current office bearers. This doen't mean that their argument is just and morally and ethically correct. There can be many variables involved in the decision the judge make. Sometimes it is necessary to go on appeal to get justice. The Malayalee Community in Houston know who is right here. The best evidence is the number of people participated in the Christmas-New Year programe conducted by the current office berers. Eye witness report that including office berers' families around thirty people were there. The Chief guest invited from New York had to ask whether she was invited to speak to these empty chairs. This must be a lesson to future office berers that there will be consequence if laws are broken or moral and ethical standards not followed. It is true that 'Sathyamevajayathe'. Let us wait for the divine justice that will be played out in due course.
Observer 2014-01-14 17:09:26
While some people are celebrating the victory the malayalee community is getting divided into two and that is the story of Malayalees all over the world,
Terminator 2014-01-14 17:43:51
 Arnold S was not taking off the pest but he was taking off his pressure by screwing his maid while his wife was away. like that,  when the real guardians of MAGH were away, some notorious malayalees were screwing up MAGH.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക