Image

കൊളോണ്‍ മലയാളികള്‍ മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published on 02 November, 2011
കൊളോണ്‍ മലയാളികള്‍ മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കൊളോണ്‍: ഐക്യജനാധിപത്യമുന്നണിയുടെ കരുത്തനായ നേതാവും കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ കൊളോണ്‍ മലയാളികള്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ആധുനിക കേരളത്തിന്റെ വെവിധ്യമാര്‍ന്ന വികസനരംഗങ്ങളില്‍ ഒരു ഭരണകര്‍ത്താവ്‌ എന്ന നിലയില്‍ അദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്‌മരണാര്‍ഹമായിരിക്കുമെന്ന്‌ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച, സ്‌കൂള്‍ യുവജനോത്‌സവത്തിന്റെ പുനരേകീകരണം, കേരള ജലനയരൂപീകരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ രംഗത്തെ നവീന പരിപാടികള്‍ തുടങ്ങി അദേഹം ഭരിച്ച എല്ലാ വകുപ്പുകളിലും ജനസ്‌നേഹിയും ദീര്‍ഘദര്‍ശിയുമായ ഒരു ഭരണാധിപന്റെ തികഞ്ഞ പാടവം കാണുവാന്‍ കഴിയും.

എന്നും പ്രതിപക്ഷബഹുമാനവും ആശയപരമായി ഭിന്നകളില്‍ നില്‍ക്കുന്നവരോടുള്ള ആദരവും രാഷ്‌ട്രീയ ആഢ്യത്വവും കാത്തു സുക്ഷിച്ച ടി.എം.ജേക്കബിന്റെ ആകാല മരണം കേരള രാഷ്‌ട്രീയത്തിനും ജനാധിപത്യത്തിനും ഐക്യജനാധിപത്യമുന്നണിക്കും ഒരു നഷ്ടം തന്നെയായിരിക്കുമെന്ന്‌ കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ്‌ പുതുശേരി, ഡേവീസ്‌ വടക്കുംചേരി, സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഭാരവാഹി ജോസഫ്‌ മാത്യു, യൂറോപ്യന്‍ മലയാളി റൈറ്റേഴ്‌സ്‌ ഫാറം എഡ്വേര്‍ഡ്‌ നസ്രത്ത്‌, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഭാരവാഹി ജോണ്‍ കൊച്ചുകണ്‌ടത്തില്‍, ഭാരതീയ സ്വയം സഹായ സമിതി തോമസ്‌ അറമ്പന്‍കുടി, പ്രവാസി ഓണ്‍ലൈന്‍ ചീഫ്‌ എഡിറ്റര്‍ ജോസ്‌ കുമ്പിളുവേലില്‍, പോര്‍സിലെ മലയാളി കുടുംബസംഗമം ഭാരവാഹി എബ്രഹാം വി. തോമസ്‌ തുടങ്ങിയവര്‍ അനുസ്‌മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക