Image

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍: കേരള സര്‍ക്കാറിന്റെ സഹായം തേടും

Published on 02 November, 2011
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍: കേരള സര്‍ക്കാറിന്റെ സഹായം തേടും
മുംബൈ: ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ പീഡനത്തെ തുടര്‍ന്ന് നഴ്‌സ് ബീന ബേബി (22) ജീവനൊടുക്കിയ സാഹചര്യത്തില്‍ മുംബൈ മേഖലയിലെ ആസ്പത്രികളിലെ പീഡനങ്ങളും ബോണ്ടും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ സമീപിക്കാന്‍ പൗരകര്‍മ സമിതി തീരുമാനിച്ചു. ബോംബെ കേരള മുസ്‌ലിം ജമാ അത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ സഹായവും തേടും.

ഭാവിയില്‍ ഇത്തരം പ്രശ്‌നം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ നെറ്റ്‌വര്‍ക്ക് സംവിധാനം രൂപപ്പെടുത്തും. സഹായത്തിനായി മറ്റ് സാമൂഹികപ്രവര്‍ത്തകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പ്രീതി ശേഖര്‍ അധ്യക്ഷത വഹിച്ചു. മനോജ്കുമാര്‍, സി.എച്ച്. അബ്ദുല്‍ റഹ്മാന്‍, മാത്യു തോമസ്, സോണിയ ഗില്‍ തുടങ്ങി ഭാരവാഹികളും മറ്റ് അംഗങ്ങളും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക